Sunday, November 29, 2009

മനുഷ്യരെകൊണ്ട് ദൈവം ചെയ്യിക്കുന്നത്‌ ?

എന്തിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്?. മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച ദൈവത്തിന്റെ ഉദ്ദേശ്യമെന്ത്?. എല്ലാം അറിയുന്ന ദൈവം മനുഷ്യനെ പരീക്ഷിക്കുന്നതെന്തിന്?. തുടങ്ങിയ ചോദ്യങ്ങള്‍ അവഗണിക്കാവുന്നതല്ല. ഈ ചോദ്യങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന മറുപടി മൌദൂദി ഇങ്ങനെ സംഗ്രഹിക്കുന്നു. വായിക്കുക:

'മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്‍മാര്‍ഗത്തില്‍ കൊണ്ടുവരികയാണ് ആവശ്യമെങ്കില്‍ പ്രവാചകനിയോഗം, വേദാവതരണം, വിശ്വാസികളും അവിശ്വാസികളുമായുള്ള സംഘട്ടനം, സത്യപ്രബോധനത്തിന്റെ ക്രമേണയുള്ള ലക്ഷ്യസാഫല്യം-ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു? അതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിശക്തിയുടെ നേരിയൊരാഗ്യംകൊണ്ടുമാത്രം സാധിക്കാവതായിരുന്നുവല്ലോ. എന്നാല്‍ ആ മാര്‍ഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യത്തെ തെളിവ് സഹിതം ജനസമക്ഷം സമര്‍പ്പിക്കുകയും, എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്. അതു പ്രകാരം സത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളെ സത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് അസത്യവാദികളെ അപേക്ഷിച്ചു തങ്ങളുടെ സദാചാരമേന്‍മയും ധാര്‍മികോന്നതിയും സ്വജീവിതത്തിലൂടെ തെളിയിച്ച്, സുശക്തമായ വാദസ്ഥാപനം കൊണ്ടും അത്യുല്‍കൃഷ്ടമായ ലക്ഷ്യംകൊണ്ടും മെച്ചമായ ജീവിത സിദ്ധാന്തം കൊണ്ടും പരിപാവനമായ ചര്യാഗുണം കൊണ്ടും മാനവ സമൂഹത്തിലെ നല്ലവരായ വ്യക്തികളെ തങ്ങളിലേക്കാകര്‍ഷിച്ച്, അസത്യത്തിനും അധര്‍മത്തിനുമെതിരില്‍ നിരന്തര സമരം നടത്തി, സത്യദീനിനെ അതിന്റെ സ്വാഭാവിക വളര്‍ച്ചയിലൂടെ ലക്ഷ്യത്തിലെത്തിയ്ക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഈ പ്രവര്‍ത്തനത്തില്‍ അല്ലാഹു തങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതുമായിരിക്കും. ഏതേതു ഘട്ടങ്ങളില്‍ ഏതുതരം സഹായത്തിനാണോ അവര്‍ അര്‍ഹരായിട്ടുള്ളത് അത്രകണ്ട് സഹായവും നല്‍കും. എന്നാല്‍ ഈ പ്രകൃതിയുക്തമായ മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്റെ ശക്തിയുടെ വിളയാട്ടം കൊണ്ടുമാത്രം, ദുഷിച്ച ചിന്താഗതികളെയും നിഷിദ്ധ ജീവിതരീതികളെയും തുടച്ചുനീക്കി, ജനസാമാന്യത്തില്‍ പരിശുദ്ധ ആദര്‍ശങ്ങളും ഉത്തമ നാഗരികതയും വളര്‍ത്തണമെന്നു അഭിലഷിക്കുന്നുവെങ്കില്‍ അതു നടപ്പുള്ള കാര്യമല്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ നയതന്ത്രത്തിനും യുക്തിവൈഭവത്തിനും നിരക്കാത്ത ഒന്നാണിത്. അല്ലാഹു മനുഷ്യനെ ഒരുത്തരവാദപ്പെട്ട സൃഷ്ടിയെന്ന നിലയില്‍ ഇഹലോകത്ത് നിയോഗിച്ചയച്ചതും, തന്റെ ജീവിത വ്യാപാരങ്ങളില്‍ സ്വാധികാരം കല്‍പിച്ചരുളിയതും, അനുസരണത്തിനും അനുസരണക്കേടിനും സ്വാതന്ത്യ്രം നല്‍കിയതും, ഐഹികജീവിതത്തെ പരീക്ഷണഘട്ടമാക്കിവെച്ചതും, സ്വന്തം പരിശ്രമത്തിനൊത്ത് നല്ലതോ തിയ്യതോ ആയ പ്രതിഫലദാനത്തിന് ഒരു സമയം നിശ്ചയിച്ചതുമെല്ലാം ആ മഹത്തായ യുക്തി വൈഭവത്തിന്റെ താല്‍പര്യമത്രെ.'

12 comments:

 1. മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ത് എന്നറിയുന്നത് മനുഷ്യനുതന്നെയാണ് പ്രയോജനം ചെയ്യുന്നത്. ഭൗതികവിഭവങ്ങള്‍ നമ്മുടെ ജീവിതത്തിനായി ഒരുക്കിത്തന്ന ദൈവം തന്നെ നാം എങ്ങനെ എന്തിനുവേണ്ടി അതുപയോഗിക്കണം എന്നുകൂടി നിര്‍ദ്ദേശിച്ചുതന്നിട്ടുണ്ട്. അവ കാണാന്‍ നമ്മുടെ കണ്ണുകളെ നാം അനുവദിക്കുമോ?...

  ReplyDelete
 2. സത്യത്തെ തെളിവ് സഹിതം ജനസമക്ഷം സമര്പ്പി ക്കുകയും, എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്.
  സത്യത്തിന്റെ തെളിവ്‌ എന്താണ്?
  ശരിയായ ചിന്താ ശക്തിഎന്താണ്?
  ആരാണ് അത് തന്നത്?
  അതുപയോഗപ്പെടുത്തി ആരെങ്കിലും സത്യമെന്നവകാശപ്പെടുന്നതിനെ തിരസ്കരിക്കുമോ?
  തികച്ചും സ്വതന്ത്രമായി അതില്‍ ആർക്കെങ്കിലും വിശ്വസിക്കാതിരിക്കൻ കഴിയുമോ?
  ദൈവം ഇച്ഛിച്ചിട്ടുള്ളത് നടക്കാതിരിക്കുമോ? ഉദാഹരണങ്ങളില്ലാത്തതും ഹൃസ്വവുമായ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു.

  ReplyDelete
 3. സത്യത്തിന്റെ തെളിവ്‌ എന്താണ്?
  ഉത്തരം:വിശുദ്ധഖുര്‍ആന്‍.

  ശരിയായ ചിന്താ ശക്തിഎന്താണ്?
  ഉത്തരം:മുന്‍ധാരണയില്ലാത്ത മനുഷ്യന്റെ തെളിഞ്ഞ ചിന്താശക്തി.

  ആരാണ് അത് തന്നത്?
  ഉത്തരം:മനുഷ്യനെ സൃഷ്ടിച്ചതാരോ അവന്‍.

  അതുപയോഗപ്പെടുത്തി ആരെങ്കിലും സത്യമെന്നവകാശപ്പെടുന്നതിനെ തിരസ്കരിക്കുമോ?

  ഉത്തരം:അതുപയോഗപ്പെടുത്തി സത്യത്തെ കണ്ടെത്താത്തവരും. കണ്ടെത്തിയിട്ട് തിരസ്‌കരിക്കുന്നവരുമുണ്ട്.

  തികച്ചും സ്വതന്ത്രമായി അതില്‍ ആർക്കെങ്കിലും വിശ്വസിക്കാതിരിക്കൻ കഴിയുമോ?
  ഉത്തരം:കഴിയും

  ReplyDelete
 4. ദൈവം ഇച്ഛിച്ചിട്ടുള്ളത് നടക്കാതിരിക്കുമോ?

  ഉത്തരം: ഇല്ല

  ReplyDelete
 5. "സത്യത്തിന്റെ തെളിവ്‌ എന്താണ്?
  ഉത്തരം:വിശുദ്ധഖുര്ആ ന്‍"

  എന്ന് ആരു പറഞ്ഞു?

  “അതുപയോഗപ്പെടുത്തി സത്യത്തെ കണ്ടെത്താത്തവരും. കണ്ടെത്തിയിട്ട് തിരസ്‌കരിക്കുന്നവരുമുണ്ട്”
  ഇത് അവന്റെ ഇച്ഛക്ക് വിരുദ്ധമാണ്. കണ്ടെത്തലും കണ്ടെത്തിയിട്ട് വിശ്വസിക്കലും ആണ് അവന്റെ ഇച്ഛ.

  "തികച്ചും സ്വതന്ത്രമായി അതില്‍ ആർക്കെങ്കിലും വിശ്വസിക്കാതിരിക്കൻ കഴിയുമോ?
  ഉത്തരം:കഴിയും"


  ഇതും അവന്റെ ഇച്ഛക്ക് നേർ വിപരീതമാണ്. കാരണം തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്.

  "ദൈവം ഇച്ഛിച്ചിട്ടുള്ളത് നടക്കാതിരിക്കുമോ?
  ഉത്തരം: ഇല്ല"

  നടക്കാതിരിക്കുമെന്ന് മുകളിൽ സമ്മതിച്ചിട്ടുണ്ടല്ലോ.

  ReplyDelete
 6. വിശുദ്ധഖുര്‍ആന്‍ സത്യത്തിന്റെ തെളിവാണെന്നതിന് ആദ്യമായി അവകാശമുന്നയിക്കേണ്ടത് ഖുര്‍ആന്‍ തന്നെയായിരിക്കണം. ഖുര്‍ആന്റെ പ്രസ്തുത വാദം സത്യമാണെന്ന് ലോകത്തെ 100 കോടിയിലധികം ആളുകള്‍ അംഗീകരിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു. ഇനി ആര് പറഞ്ഞാലാണ് താങ്കള്‍ക്ക് സ്വീകാര്യമാവുക എന്നുകൂടി പറഞ്ഞാല്‍ നന്നായിരുന്നു.

  മറ്റുചോദ്യങ്ങള്‍ക്കുള്ള ഉത്തരത്തിന് നിങ്ങളുടെ പ്രതികരണം, ഞാന്‍ പറയുന്നത് മുഴുവന്‍ വായിക്കാതെ എന്റെ മറുടികളെ എങ്ങനെ നേരിടണം എന്ന് ചിന്തിക്കുന്നത് കൊണ്ടാണ്. മാത്രമല്ല ഈ പോസ്റ്റു ശ്രദ്ധിച്ചിട്ട് വായിച്ചിട്ടില്ല എന്നത് സൂചിപ്പിക്കുന്നു.

  ഇതുകൂടി വായിക്കുക.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. This comment has been removed by the author.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. ഞാൻ 23-6-10 ന് നടത്തിയ പൊസ്റ്റിങ് ഇതേ വരെ കണ്ടില്ല. പോസ്റ്റിങ് നടത്തിയത് ശരിയായിട്ടുണ്ടായിക്കുകയില്ല എന്ന വിശ്വാസത്തിൽ അത് വീണ്ടും നടത്തുന്നു. പോസ്റ്റിങ് കിട്ടിയിട്ടുണ്ടെങ്കിൽ ഇത് അവഗണിക്കുക. പോസറ്റ് നിരാകരിച്ചാൽ എങ്ങിനെയാണ് അറിയുക എന്ന് അറിഞ്ഞാൽ നന്നായിരുന്നു. ഇത് ഒന്നാകെ പോസ്റ്റാകുന്നില്ല. മുറിച്ച് മുറിച്ച് പ്രസിദ്ധീകരിക്കുന്നു.

  ലതീഫ് സാഹിബ് എന്റെ പേരിൽ ഗുരുതരമായ മൂന്ന് ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

  പറയുന്നത് മുഴുവന്‍ വായിക്കാതിരിക്കുക
  പോസ്റ്റു ശ്രദ്ധിച്ചിട്ട് വായിക്കാതിരിക്കുക
  മറുപടികളെ എങ്ങനെ നേരിടണം എന്ന് ചിന്തിക്കുക.

  ഇതിന്റെ പരിണിത ഫലം എനിക്ക് ഇനി ഇവിടെ പോസ്റ്റിടുവാൻ അർഹത ഇല്ല എന്നാണ്. ആദ്യത്തെ രണ്ട് ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. മൂന്നമത്തെത് എന്താണെന്ന് എനിക്ക് ശരിക്കും മനസ്സിലായിട്ടില്ല. ലേഖകനെ ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിച്ചത് ഒരുപക്ഷേ ലേഖനം ഞാൻ തെറ്റിദ്ധരിച്ചതു കൊണ്ടാകാം. സത്യ ദീനിന്റെ ലക്ഷ്യവും, അല്ലാഹുവിന്റെ നയതന്ത്രവും യുക്തിവൈഭവവും എനിക്ക് വ്യക്തമായിട്ടില്ല.
  ............... ബാക്കി അടുത്ത പോസ്റ്റിൽ

  ReplyDelete
 11. മുൻ പോസ്റ്റിൽ നിന്ന് തുടർച്ച
  ലേഖനത്തിന്റെ ആദ്യ ഭാഗത്ത് കുറെ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും താത്പമുള്ള വിഷയങ്ങളാണവ. ചില വലിയ ചോദ്യങ്ങൾ ഒന്നിലധികം ചെറു ചോദ്യങ്ങളാക്കിയിട്ടുണ്ട്. ഇതിന് വേണ്ട ഭേതഗതിയും വരുത്തിയിട്ടുണ്ട്. ചോദ്യങ്ങൾ വളച്ചൊടിച്ചിട്ടുണ്ട് എന്നു തോന്നുകയാണെങ്കിൽ, അവ എന്റെ സ്വതന്ത്രമായ ചോദ്യങ്ങളാണ് എന്ന് വെക്കുക.

  1. എന്തിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്?.
  2. മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച ദൈവത്തിന്റെ ഉദ്ദേശ്യമെന്ത്?.
  3. എല്ലാം അറിയുന്ന ദൈവം മനുഷ്യനെ പരീക്ഷിക്കുന്നതെന്തിന്?.
  4. മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്മാനര്ഗ.ത്തില്‍ കൊണ്ടുവരികയാണോ ആവശ്യം?
  5. പ്രവാചകനിയോഗം, വേദാവതരണം, വിശ്വാസികളും അവിശ്വാസികളുമായുള്ള സംഘട്ടനം, -ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു?
  6. ഇസ്ലാമിക പ്രബോധനത്തിന് ക്രമേണ ലക്ഷ്യസാഫല്യമാകുമോ?
  7. ഇസ്ലാമിക പ്രബോധനത്തിന്റെ ലക്ഷ്യസാഫല്യം അല്ലാഹുവിന്റെ സൃഷ്ടിശക്തിയുടെ നേരിയൊരംശം കൊണ്ടുമാത്രം സാധിക്കാവതായിരുന്നുവല്ലോ. പിന്നെ ഇത്രയധികം ബുദ്ധിമുട്ടുന്നതിന്റെ നയതന്ത്രവും യുക്തിവൈഭവവും എന്താണ്?

  ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം താഴെ കൊടുത്ത പ്രസ്താവനയിൽ ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതി.

  എന്നാല്‍ ആ മാർഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യത്തെ തെളിവ് സഹിതം ജനസമക്ഷം സമഅര്പ്പിൊക്കുകയും, എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്.

  പക്ഷേ നിങ്ങളുടെ ഉത്തരങ്ങളിൽ നിന്ന് അവന്റെ ഇച്ഛ നടക്കുകയില്ലെന്ന് തെളിഞ്ഞു. അതുകൊണ്ട് മുകളിൽ കൊടുത്ത ഒരു ചോദ്യത്തിന്നും ഉത്തരം കിട്ടിയിട്ടില്ല. ദയവായി അവക്ക് ഉത്തരം തരിക. കഴിയുന്നതും ഖുറാനിൽ നിന്ന് ഉദ്ധരിക്കാതിരിക്കുക. ഒരു അവിശ്വാസിയുടെ വീക്ഷണകോണിൽ നിന്നു നോക്കുമ്പോൾ അതു കൊണ്ട് പ്രയോജനം കിട്ടിക്കൊള്ളണമെന്നില്ല.
  ............... ബാക്കി അടുത്ത പോസ്റ്റിൽ

  ReplyDelete
 12. .................മുൻ പോസ്റ്റിൽ നിന്ന് തുടർച്ച
  പിന്നീട് നിങ്ങളുടെ ലേഖനത്തിൽ പറയുന്നത് അല്ലാഹുവും വിശ്വാസികളും തമ്മിലുള്ള ഇടപാടിനെപ്പറ്റിയാണ്. അവക്ക് എന്റെ പ്രതികരണവുമായി ബന്ധമില്ല. തുടർന്ന് പറയുന്നത് കാണുക.

  (അ) അല്ലാഹു മനുഷ്യനെ ഒരുത്തരവാദപ്പെട്ട സൃഷ്ടിയെന്ന നിലയില്‍ ഇഹലോകത്ത് നിയോഗിച്ചു.

  എന്റെ പ്രതികരണം എന്തിനു വേണ്ടി നിയോഗിച്ചു എന്നാണ്. പക്ഷേ ഇത് മുകളിലത്തെ ഒന്നാമത്തെ ചോദ്യത്തിന്റെ ഒരു വക ഭേദം മാത്രമാണ്.

  (ആ) മനുഷ്യന്റെ ജീവിത വ്യാപാരങ്ങളില്‍ സ്വാധികാരം കല്പിതച്ചരുളി.
  (ഇ) അനുസരണത്തിനും അനുസരണക്കേടിനും സ്വാതന്ത്യ്രം നല്കിക.

  ഈ രണ്ട് പ്രസ്താവനകൾക്കുമുള്ള എന്റെ പ്രതികരണം, സ്വാധികാരവും സ്വാതന്ത്ര്യവും ഉപയോഗിച്ച് ഒരാൾ അനുസരണക്കേട് കാട്ടിയാൽ അതിന്റെ ഉത്തരവാദിത്വം അത് നൽകിയ വ്യക്തിക്കുമുണ്ടെന്നതാണ്. അനുസരണക്കേട് തടയാൻ കഴിവുള്ള വ്യക്തിയാണെങ്കിൽ പ്രത്യേകിച്ചും.

  (ഉ) ഐഹികജീവിതത്തെ പരീക്ഷണഘട്ടമാക്കിവെച്ചു..
  ഇത് മുകളിലെ മൂന്നാമത്തെ ചോദ്യമാണ്

  (ഊ) സ്വന്തം പരിശ്രമത്തിനൊത്ത് നല്ലതോ തിയ്യതോ ആയ പ്രതിഫലദാനത്തിന് ഒരു സമയം നിശ്ചയിച്ചു.

  സ്വാതന്ത്ര്യം നൽകിയ ഒരു കാര്യം ചെയ്തതിന് തിയ്യതായ പ്രതിഫലം കൊടുക്കുന്നത് ഒരു നീതിമാന് ചേർന്നതല്ല.

  ഇവിടെ (അ) മുതൽ (ഊ) കൊടുത്ത കാര്യങ്ങൾക്ക് പ്രതികരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. . അവ മുകളിൽ കൊടുത്ത ചോദ്യങ്ങളിലും എന്റ് പോസ്റ്റിലും അടങ്ങിയിരിക്കുന്നു.

  എന്റെ പോസ്റ്റിലെ ആരു പറഞ്ഞു എന്നതിന് ഉത്തരം കിട്ടി.
  “ലോകത്തെ 100 കോടിയിലധികം ആളുകൾ”
  പക്ഷേ അതിന്റെ മൂന്നിരട്ടി ആളുകൾ അങ്ങിനെ പറഞ്ഞിട്ടില്ല.

  ആര് പറഞ്ഞതാണ് സ്വീകാരിക്കേണ്ടത് എന്നതാണ് എന്നെ കുഴക്കുന്നത്. അനേകം മുസ്ലിംകളെയും. പരസ്പരം പോരടിക്കുന്ന മുസ്ലിം കക്ഷികളിൽ ആരുടെ കൂടെയാണ് സത്യം എന്നതാണ് അവരുടെ പ്രശ്നം.

  മറ്റുചോദ്യങ്ങള്ക്കുശള്ള ഉത്തരത്തിന് എന്റെ പ്രതികരണത്തിൽ എവിടെയാണ് എനിക്കു തെറ്റു പറ്റിയത് എന്ന് ദയവായി അറിയിക്കുക.

  ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...