ഖുര്ആന് അഖില മനുഷ്യരാശിയുടെ മാര്‍ഗദര്‍ശനത്തിനായി വന്നതാണെന്ന അതിന്റെ അവകാശവാദം സുവിദിതമാണ്. എന്നാല്‍, അവതരണകാലഘട്ടത്തിലെ അറബികളോടാണ് ഏറിയകൂറും അതിന്റെ സംബോധനയെന്നത്രേ ഖുര്‍ആന്‍ വായിച്ചുനോക്കുന്ന ഒരാള്‍ക്ക് കാണാന്‍കഴിയുന്നത്. ചിലപ്പോഴൊക്കെ അത് മാനവകുലത്തെ പൊതുവായി ആഹ്വാനം ചെയ്യുന്നുവെങ്കിലും അറബികളുടെ അഭിരുചികളും ആചാരവിചാരങ്ങളുമായി, അറേബ്യയുടെ അന്തരീക്ഷവും ചരിത്രപശ്ചാത്തലവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ് ഖുര്‍ആന്റെ പ്രതിപാദനങ്ങളധികവും. ഇതൊക്കെ കാണുമ്പോള്‍ മനുഷ്യവര്‍ഗത്തിന് മാര്‍ഗദര്‍ശകമായി വന്ന ഒരു ഗ്രന്ഥത്തില്‍ ഇത്രയേറെ ആനുകാലികതയും ദേശീയ-സാമുദായികച്ചുവയും എന്തുകൊണ്ടാണെന്ന് വായനക്കാരന്‍ ചിന്തിച്ചുപോവുന്നു. പ്രശ്‌നത്തിന്റെ ശരിയായ സ്വഭാവം മനസ്സിലാകാത്തതിന്റെ ഫലമായി, ഖുര്‍ആന്‍ സമകാലികരായ അറബികളുടെ ഉദ്ധാരണാര്‍ഥം അവതരിപ്പിച്ചതാണെന്നും പിന്നീടതിനെ വലിച്ചുനീട്ടി മാനുഷ്യകത്തിന്റെ ശാശ്വത മാര്‍ഗദര്‍ശകഗ്രന്ഥമായി പ്രതിഷ്ഠിച്ചതായിരിക്കണമെന്നും അയാള്‍ സംശയിക്കാനിടവരുന്നു.
കേവലം വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുന്നവരുടെ കാര്യം ഇരിക്കട്ടെ; പ്രശ്‌നം യഥാര്‍ഥമായും മനസ്സിലാക്കാന്‍ ഉദ്ദേശിക്കുന്നവരോട് എനിക്ക് ഉപദേശിക്കാനുള്ളത്, ആദ്യമായി ഖുര്‍ആന്‍ ഒന്നുകൂടി വായിച്ചുനോക്കണമെന്നാണ്. അറബികള്‍ക്ക് പ്രത്യേകമെന്നോ സ്ഥലകാലപരിതഃസ്ഥിതികള്‍കൊണ്ട് പരിമിതമെന്നോ സത്യത്തില്‍ തോന്നാവുന്ന വല്ല ആദര്‍ശസിദ്ധാന്തവും ഖുര്‍ആന്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍, അങ്ങനെ വല്ല സദാചാരതത്ത്വമോ നിയമചട്ടമോ വിവരിച്ചിട്ടുണ്ടെങ്കില്‍ അതത് സ്ഥാനങ്ങളില്‍ അതെല്ലാം ഒന്ന് അടയാളപ്പെടുത്തട്ടെ.
ഒരു പ്രത്യേക ഭൂഭാഗത്തിലെയും കാലഘട്ടത്തിലെയും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് അവരുടെ ബഹുദൈവത്വപരമായ വിശ്വാസാചാരങ്ങളെ ഖണ്ഡിക്കുന്നുവെന്നതും, ന്യായസമര്‍ഥനത്തിന് അവര്‍ക്കു ചുറ്റിലുമുള്ള വസ്തുതകളവലംബിച്ചുകൊണ്ട് ഏകദൈവത്വത്തെ സ്ഥാപിക്കുന്നുവെന്നതും ഖുര്‍ആന്റെ സന്ദേശം കാലികമോ പ്രാദേശികമോ ആണെന്ന് വിധികല്പിക്കാന്‍ മതിയായ കാരണങ്ങളല്ല. പരിഗണനീയമായ വസ്തുത ഇതാണ്: ബഹുദൈവത്വഖണ്ഡനമായി ഖുര്‍ആന്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അറേബ്യന്‍ മുശ്‌രിക്കുകളുടെയെന്നപോലെ ലോകത്തിലെ മറ്റേതു ബഹുദൈവത്വവിശ്വാസത്തിനും തുല്യനിലയില്‍ ബാധകമാകുന്നില്ലേ? അപ്രകാരംതന്നെ, ഏകദൈവത്വ സ്ഥാപനത്തിന് ഖുര്‍ആന്‍ സമര്‍പ്പിച്ച ന്യായങ്ങള്‍ സ്ഥലകാലപരമായ ചില്ലറ നീക്കുപോക്കുകളോടെ എല്ലാ കാലദേശങ്ങളിലും പ്രയോജനപ്രദമല്ലേ. 'അതെ' എന്നാണ് മറുപടിയെങ്കില്‍, ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേക സമുദായെത്ത അഭിമുഖീകരിച്ച് ഉന്നീതമായി എന്നതുകൊണ്ടുമാത്രം ഒരു സാര്‍വലൗകികസന്ദേശത്തെ കാലികവും പ്രാദേശികവുമായി മുദ്രകുത്താന്‍ യാതൊരു ന്യായീകരണവുമില്ല. ആദ്യന്തം നിരപേക്ഷമായി (Abstract) ഉന്നയിക്കപ്പെട്ടതും ഏതെങ്കിലുമൊരു പരിതഃസ്ഥിതിയുമായി സംയോജിപ്പിക്കാതെ വിശദീകരിക്കപ്പെട്ടതുമായ യാതൊരു പ്രത്യയശാസ്ത്രവും ജീവിതവ്യവസ്ഥയും ചിന്താപ്രസ്ഥാനവും ഇന്നോളം ലോകത്തുണ്ടായിട്ടില്ലെന്നതാണ് പരമാര്‍ഥം. ഒന്നാമത്: അത്രമേല്‍ സമ്പൂര്‍ണമായ നിരപേക്ഷത സാധ്യമല്ല. സാധ്യമെങ്കില്‍തന്നെ, ആ രീതിയില്‍ ഉന്നീതമായ ആദര്‍ശസിദ്ധാന്തങ്ങള്‍ ഗ്രന്ഥത്താളുകളില്‍ അവശേഷിക്കുകയല്ലാതെ തലമുറകളുടെ ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്ന് ഒരു പ്രായോഗിക ജീവിതവ്യവസ്ഥയായി രൂപംകൊള്ളുക തീരെ അസംഭവ്യവുമാണ്.
ചിന്താപരവും ധാര്‍മികവും നാഗരികവുമായ ഒരു പ്രസ്ഥാനത്തെ രാഷ്ട്രാന്തരീയ തലത്തില്‍ പ്രചരിപ്പിക്കുക ലക്ഷ്യമാണെങ്കില്‍ തുടക്കത്തില്‍തന്നെ അതിനെ തികച്ചും രാഷ്ട്രാന്തരീകരിക്കാന്‍ ശ്രമിച്ചുകൊള്ളണമെന്നില്ല. അത് ഫലപ്രദവുമല്ല എന്നതാണ് പരമാര്‍ഥം. മാനവജീവിത വ്യവസ്ഥിതിക്കടിസ്ഥാനമായി ആ പ്രസ്ഥാനം ഉന്നയിക്കുന്ന ആദര്‍ശസിദ്ധാന്തങ്ങളെയും മൗലികതത്ത്വങ്ങളെയും പ്രസ്ഥാനത്തിന്റെ ജന്മഭൂമിയില്‍തന്നെ പൂര്‍ണശക്തിയോടെ സമര്‍പ്പിക്കുകയാണ് യഥാര്‍ഥത്തിലേറ്റവും ശരിയായ മാര്‍ഗം. ആരുടെ ഭാഷയും ആചാര-വിചാരങ്ങളും സ്വഭാവചര്യകളുമായി പ്രസ്ഥാനനായകന്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്നുവോ ആ ജനതയുടെ മനസ്സില്‍ അതിനെ കരുപ്പിടിപ്പിക്കുകയെന്നതാവണം അയാളുടെ പ്രഥമപ്രവര്‍ത്തനം. അങ്ങനെ തന്റെ സിദ്ധാന്തങ്ങള്‍ സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കുകയും തദടിസ്ഥാനത്തില്‍ ഒരു ജീവിതവ്യവസ്ഥ വിജയകരമായി കെട്ടിപ്പടുക്കുകയും ചെയ്യുകവഴി ലോകത്തിന്റെ മുമ്പില്‍ ഒരു മാതൃക സമര്‍പ്പിക്കുകയാണ് കരണീയമായിട്ടുള്ളത്. അപ്പോള്‍, അന്യരാജ്യങ്ങളും ജനങ്ങളും അങ്ങോട്ട് ശ്രദ്ധതിരിക്കുന്നതും ചിന്താശീലരായ ആളുകള്‍ മുന്നോട്ടുവന്ന് പ്രസ്ഥാനത്തെ മനസ്സിലാക്കാനും അവരവരുടെ നാടുകളില്‍ അതിനെ നടപ്പില്‍വരുത്താനും ശ്രമിക്കുന്നതുമാണ്.
ചുരുക്കത്തില്‍, ഒരു ചിന്താ-കര്‍മപദ്ധതി ആരംഭത്തില്‍ ഒരു പ്രത്യേകജനതയില്‍ സമര്‍പ്പിക്കപ്പെട്ടതും ന്യായസമര്‍ഥനശേഷി മുഴുക്കെ ആ ജനതയെ ബോധവാന്മാരാക്കാന്‍ നിയോഗിക്കപ്പെട്ടതും പ്രസ്തുത പദ്ധതി കേവലം സാമുദായികമോ ദേശീയമോ ആയിരുന്നുവെന്നതിന് തെളിവാകുന്നില്ല. ഒരു ദേശീയ-സാമുദായിക വ്യവസ്ഥയെ സാര്‍വദേശീയവും സാര്‍വജനീനവുമായ വ്യവസ്ഥയില്‍നിന്നും സാമയികമായ ഒരു വ്യവസ്ഥയെ ശാശ്വതസ്വഭാവമുള്ള ഒരു വ്യവസ്ഥയില്‍നിന്നും വേര്‍തിരിക്കുന്ന സവിശേഷതകള്‍ യഥാര്‍ഥത്തില്‍ ഇവയാണ്: ദേശീയ-സാമുദായികവ്യവസ്ഥ ഒരു ദേശത്തിന്റെയും സമുദായത്തിന്റെയും അഭ്യുന്നതിക്കുവേണ്ടി അവരുടെ പ്രത്യേക അവകാശതാല്‍പര്യങ്ങള്‍ക്കുവേണ്ടിയും ബാധിക്കുന്നു. ഇതര ജനസമുദായങ്ങളില്‍ പ്രാവര്‍ത്തികമാക്കാനരുതാത്ത ആദര്‍ശ-സിദ്ധാന്തങ്ങളെയായിരിക്കും അതു പ്രതിനിധാനം ചെയ്യുന്നത്. ഇതിന് വിപരീതമായി, സാര്‍വദേശീയ വ്യവസ്ഥ എല്ലാ മനുഷ്യര്‍ക്കും തുല്യപദവിയും തുല്യാവകാശങ്ങളും വാഗ്ദാനം ചെയ്യുകയും അതിന്റെ ആദര്‍ശ-സിദ്ധാന്തങ്ങളില്‍ സാര്‍വലൗകികത ഉള്‍കൊളളുകയും ചെയ്യുന്നു. അപ്രകാരംതന്നെ, കാലികമായ ഒരു വ്യവസ്ഥ അനിവാര്യമായും കാലത്തിന്റെ ചില തകിടംമറിച്ചിലുകള്‍ക്കും ശേഷം തികച്ചും അപ്രായോഗികമായിത്തീരുന്ന ആദര്‍ശ-സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായിരിക്കും. എന്നാല്‍, മാറിക്കൊണ്ടിരിക്കുന്ന എല്ലാ പരിതോവസ്ഥകള്‍ക്കും അനുയോജ്യമായിരിക്കും, ഒരു ശാശ്വതിക വ്യവസ്ഥയുടെ സിദ്ധാന്തങ്ങള്‍. ഈ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചുനോക്കുക; എന്നിട്ട് അതുന്നയിച്ച ജീവിതവ്യവസ്ഥ കാലികമോ ദേശീയമോ സാമുദായികമോ ആണെന്ന സങ്കല്പത്തിന് വാസ്തവികമായ വല്ല അടിസ്ഥാനവും കണ്ടെത്താന്‍ കഴിയുമോ എന്ന് ശ്രദ്ധാപൂര്‍വം ഒന്ന് ശ്രമിച്ചുനോക്കുക! (മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ പഠനത്തിനൊരു മുഖവുരയില്‍നിന്ന്)
Tuesday, December 29, 2009
Saturday, December 26, 2009
കൊടുങ്കാറ്റില്‍പെട്ട ചാരം
സൂറത്തു ഇബ് റാഹീമിലെ ഏതാനും സൂക്തങ്ങള്‍ ഇവിടെ വിശദീകരണമില്ലാതെ നല്‍കുകയാണ്. ദൈവത്തെ നിഷേധിക്കുന്നവര്‍ക്ക് വേണ്ടിയല്ല. അവരുടെ പ്രവര്‍ത്തനങ്ങളെ ഖുര്‍ആന്‍ എങ്ങനെ വിലയിരുത്തുന്നു എന്ന് ദൈവവിശ്വാസികള്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി മാത്രം. വായിക്കുക:
(18-20) തങ്ങളുടെ റബ്ബിനെ നിഷേധിച്ചവരുടെ പ്രവര്‍ത്തനങ്ങളുടെ ഉദാഹരണം: അവര്‍ ഒരു പ്രളയനാളിലെ കൊടുങ്കാറ്റില്‍പെട്ട ചാരം പോലെയാകുന്നു. അവരുടെ കര്‍മങ്ങള്‍ അവര്‍ക്ക് ഒട്ടും ഉപകാരപ്പെടുകയില്ല. ഇതുതന്നെയാകുന്നു വിദൂരമായ വഴിതെറ്റല്‍. അല്ലാഹു ആകാശഭൂമികളുടെ സൃഷ്ടി യാഥാര്‍ഥ്യമായി നിലനിര്‍ത്തിയത് നിങ്ങള്‍ കാണുന്നില്ലേ? അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങളെ പോക്കിക്കളയുകയും തല്‍സ്ഥാനത്ത് പുതിയൊരു സൃഷ്ടിയെ കൊണടുവരികയും ചെയ്യുന്നതാകുന്നു. അവ്വിധം പ്രവര്‍ത്തിക്കുക അവന് പ്രയാസകരമല്ല.
(21) ഈ ജനങ്ങള്‍ ഒന്നായി അല്ലാഹുവിന്റെ മുന്നില്‍ മറയില്ലാതെ വെളിപ്പെടുന്നു. അന്നേരം ഈ ലോകത്ത് ദുര്‍ബലരായിരുന്നവര്‍ വമ്പന്മാരായി ചമഞ്ഞവരോട് പറയും: 'ഇഹലോകത്ത് ഞങ്ങള്‍ നിങ്ങളുടെ അനുയായികളായിരുന്നുവല്ലോ. ഇപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് ഞങ്ങളെ രക്ഷിക്കാനെങ്കിലും നിങ്ങള്‍ക്ക് വല്ലതും ചെയ്യാനാകുമോ?' അവര്‍ പ്രതിവചിക്കും: 'അല്ലാഹു വല്ല രക്ഷാമാര്‍ഗവും ഞങ്ങള്‍ക്ക് കാണിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങളത് നിങ്ങള്‍ക്കു കാണിച്ചുതരുമായിരുന്നു. ഇപ്പോഴാകട്ടെ നാം വെപ്രാളംകൊണട് വിലപിച്ചാലും ക്ഷമിച്ചാലും തുല്യമാകുന്നു. ഏതു നിലക്കും നമുക്ക് രക്ഷപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ല.'
(22)വിധിപ്രസ്താവന കഴിയുമ്പോള്‍ ചെകുത്താന്‍ പറയും: 'യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു നല്‍കിയ വാഗ്ദാനങ്ങളൊക്കെയും സത്യമായി. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. പക്ഷേ, ഞാനതു ലംഘിച്ചു. നിങ്ങളില്‍ എനിക്ക് യാതൊരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ എന്റെ വഴിയിലേക്ക് ക്ഷണിച്ചു. നിങ്ങള്‍ എന്റെ ക്ഷണം സ്വീകരിച്ചു. അതിനാല്‍ ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിക്കൊളളുക. ഇവിടെ എനിക്ക് നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. ഇതിനുമുമ്പ് നിങ്ങള്‍ എന്നെ ദിവ്യത്വത്തില്‍ പങ്കാളിയാക്കിയിരുന്നുവല്ലോ. എനിക്കതില്‍ യാതൊരുത്തരവാദിത്വവുമില്ല.' ഇത്തരം ധിക്കാരികള്‍ക്ക് നോവേറിയ ശിക്ഷ സുനിശ്ചിതമാകുന്നു.
(23-27) നേരെമറിച്ച് ഈ ലോകത്ത് സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും ചെയ്തവരോ, അവര്‍ കീഴ്വശങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാകുന്നു. അവിടെ റബ്ബിന്റെ അനുമതിയോടെ അവര്‍ ശാശ്വതമായി വസിക്കും. അവരവിടെ സ്വാഗതം ചെയ്യപ്പെടുന്നത് സമാധാനാശംസകളോടെയായിരിക്കും. അല്ലാഹു പരിശുദ്ധവചനത്തെ എങ്ങനെ ഉദാഹരിച്ചിരിക്കുന്നുവെന്ന് നീ കണടിട്ടില്ലേ? പരിശുദ്ധ വചനം ഒരു വിശിഷ്ട വൃക്ഷം പോലെയാകുന്നു. അതിന്റെ മൂലം മണ്ണില്‍ ആഴത്തില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകളോ അംബരചുംബികളും. എല്ലാ കാലത്തും അത് റബ്ബിന്റെ കല്‍പനപ്രകാരം ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ഈ ഉദാഹരണങ്ങള്‍ നല്‍കുന്നത് ജനം അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളേണ്ടതിനാകുന്നു. നീചവചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍നിന്നു പിഴുതെറിയപ്പെടുന്ന ക്ഷുദ്രവൃക്ഷത്തിന്റേതാകുന്നു. അതിന് യാതൊരു അടിയുറപ്പുമില്ല. സത്യവിശ്വാസം കൈക്കൊള്ളുന്നവര്‍ക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തില്‍ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു. അക്രമികളെയാണ് അവന്‍ വഴി തെറ്റിക്കുന്നത്. ഇച്ഛിക്കുന്നത് ചെയ്യുവാന്‍ അല്ലാഹുവിന് അധികാരമുണ്ട്.

Sunday, December 13, 2009
ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും
ഖുര്‍ആന്റെ പ്രതിപാദനരീതി നിലവിലുള്ള ഒരു ഗ്രന്ഥത്തിന്റെയും രൂപത്തിലല്ല. എന്തുകൊണ്ടായിരിക്കാം ഇത്തരമൊരു വ്യത്യസ്ഥ രൂപം ഖുര്‍ആനിന് നല്‍കപ്പെട്ടത്, വിഷയങ്ങള്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന, കഥകളും സംഭവങ്ങളും ഇടകലര്‍ന്ന് വരുന്ന പ്രസ്തുത രീതികൊണ്ട് ഖുര്‍ആന്‍ സാധിച്ചതെന്ത് തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്നു മൗലാനാ മൗദൂദി.
'എന്നാല്‍, ഖുര്‍ആന്റെ പ്രതിപാദനരീതിയും ക്രോഡീകരണക്രമവും ഒട്ടുവളരെ ഉള്ളടക്കവും ശരിയാംവണ്ണം ഗ്രഹിക്കണമെങ്കില്‍ ഖുര്‍ആന്റെ അവതരണ സ്വഭാവത്തെക്കുറിച്ചും നല്ലപോലെ ഗ്രഹിച്ചിരിക്കേണ്ടതുണ്ട്.
അല്ലാഹു ഒരിക്കല്‍ മുഹമ്മദ്‌നബിക്ക് എഴുതി അയച്ചുകൊടുക്കുകയും അത് പ്രസിദ്ധീകരിച്ച് ഒരു സവിശേഷ ജീവിതരീതിയിലേക്ക് ജനങ്ങളെ ക്ഷണിക്കണമെന്നുദ്‌ബോധിപ്പിക്കുകയും ചെയ്തുവെന്നതല്ല, ഒരു ഗ്രന്ഥമെന്ന നിലയില്‍ ഖുര്‍ആന്റെ സ്വഭാവം. പ്രതിപാദ്യവും ഉള്ളടക്കങ്ങളും ഗ്രന്ഥരചനാ സമ്പ്രദായത്തില്‍ ക്രോഡീകരിച്ചുമല്ല അതവതരിച്ചിട്ടുള്ളത്. അതിനാല്‍, ഇതര കൃതികളുടേതായ ക്രമവും ക്രോഡീകരണവും ഇവിടെ കാണാവതല്ല. യഥാര്‍ഥത്തില്‍ ഖുര്‍ആന്റെ അവതരണം ചുവടെ വിവരിക്കുംവിധമാണുണ്ടായത്.
ഈ വിവരണത്തില്‍നിന്ന്, ഖുര്‍ആന്റെ അവതരണം ഒരു പ്രബോധനത്തോടൊപ്പമാണ് ആരംഭിച്ചതെന്ന വസ്തുത വ്യക്തമാകുന്നുണ്ട്. പ്രാരംഭം മുതല്‍ പരിപൂര്‍ത്തിവരെയുള്ള ഇരുപത്തിമൂന്ന് സംവത്സരത്തിനകം ഈ പ്രബോധനം പിന്നിട്ട ഓരോരോ ഘട്ടങ്ങളിലും ഉപഘട്ടങ്ങളിലും അവയുടെ ബഹുവിധമായ ആവശ്യങ്ങള്‍ക്കനുഗുണമായി ഖുര്‍ആന്റെ ഓരോ ഭാഗം അവതരിക്കുകയായിരുന്നു. ഇവ്വിധമൊരു ഗ്രന്ഥത്തില്‍ ഡോക്ടറേറ്റുബിരുദത്തിന്റെ തിസീസിലെന്നപോലുള്ള രചനാരീതി കാണുകയില്ലെന്നത് സ്പഷ്ടമാണ്. പ്രബോധനത്തിന്റെ വികാസ- പരിണാമങ്ങള്‍ക്കൊപ്പം അവതരിച്ചുകൊണ്ടിരുന്ന ഖുര്‍ആന്റെ ചെറുതുംവലുതുമായ ഭാഗങ്ങള്‍ തന്നെ പ്രബന്ധങ്ങളുടെ രൂപത്തില്‍ പ്രകാശനം ചെയ്യപ്പെടുകയായിരുന്നില്ല. പ്രത്യുത, പ്രഭാഷണങ്ങളായി അവതരിക്കുകയും അതേരൂപത്തില്‍ പ്രചരിപ്പിക്കപ്പെടുകയുമാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവ ശൈലി പ്രഭാഷണശൈലിയിലാണ്. ഈ പ്രഭാഷണങ്ങളാവട്ടെ ഒരു കോളേജ് പ്രഫസറുടെ ലക്ചര്‍ രീതിയിലായിരുന്നില്ല; ഒരു ആദര്‍ശപ്രബോധകന്റെ പ്രഭാഷണങ്ങളായിരുന്നു. അദ്ദേഹത്തിന് ഹൃദയത്തേയും മസ്തിഷ്‌കത്തേയും വിചാരത്തേയും വികാരത്തേയും ഒരേസമയം വശീകരിക്കേണ്ടതുണ്ടായിരുന്നു, ഭിന്നരുചികളേയും ഭിന്ന മനസ്സുകളേയും കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു, പ്രാസ്ഥാനികപ്രവര്‍ത്തനങ്ങള്‍ക്കു മധ്യേ അസംഖ്യം ഭിന്ന പരിതസ്ഥിതികളഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. തന്റെ വാദം, സാധ്യമായ എല്ലാ വശങ്ങളിലൂടെയും ജനമനസ്സില്‍ പ്രതിഷ്ഠിക്കുക, വിചാരഗതികളില്‍ വിപ്ലവാത്മകമായ മാറ്റംവരുത്തുന്ന വികാരങ്ങളുടെ വേലിയേറ്റങ്ങള്‍ സൃഷ്ടിക്കുക, പ്രതിപ്രവര്‍ത്തനങ്ങളുടെ നട്ടെല്ലൊടിക്കുക, അനുയായികള്‍ക്ക് സംസ്‌കരണ പരിശീലനങ്ങള്‍ നല്‍കുക, അവരില്‍ ആവേശവും ആത്മധൈര്യവും വളര്‍ത്തുക, ശത്രുക്കളെ മിത്രങ്ങളും നിഷേധികളെ വിശ്വാസികളുമായി മാറ്റുക, പ്രതിയോഗികളുടെ വാദമുഖങ്ങളെ തകര്‍ക്കുകയും അവരുടെ ധാര്‍മികശക്തി നശിപ്പിക്കുകയും ചെയ്യുക-അങ്ങനെ ഒരാദര്‍ശത്തിന്റെ പ്രബോധകന്, ഒരു പ്രസ്ഥാനത്തിന്റെ നേതാവിന് അവശ്യം ആവശ്യമായ എല്ലാം അദ്ദേഹത്തിന് ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാല്‍, ഈ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അല്ലാഹു പ്രവാചകന്നവതരിപ്പിച്ച പ്രഭാഷണങ്ങള്‍ തീര്‍ച്ചയായും ഒരു ആദര്‍ശ പ്രബോധനത്തിന് പോന്നവിധമായിരിക്കും-ആയിരിക്കുകയും വേണം. കോളേജ് ലക്ചററുടെ രീതി അതിലന്വേഷിക്കുന്നത് ശരിയല്ല.
ഖുര്‍ആനില്‍ വിഷയങ്ങളുടെ ഇത്രയേറെ ആവര്‍ത്തനം എന്തുകൊണ്ടാണെന്ന കാര്യവും ഇവിടെവെച്ച് നല്ലപോലെ മനസ്സിലാക്കാവുന്നതാണ്. ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തന നിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ താല്‍പര്യം, അത് ഏത് ഘട്ടത്തെയാണോ തരണംചെയ്തുകൊണ്ടിരിക്കുന്നത് ആ ഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുകയെന്നതത്രെ. പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന കാലമത്രയും അതേ ഘട്ടത്തിന്റെ ആവശ്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. അനന്തരഘട്ടങ്ങളില്‍ പറയേണ്ട കാര്യങ്ങളെ സ്പര്‍ശിക്കരുത്. കുറേ മാസങ്ങളോ കുറേയേറെ കൊല്ലങ്ങള്‍തന്നെയോ വേണ്ടിവന്നാലും ശരി. എന്നാല്‍, ഒരേതരം കാര്യങ്ങള്‍ ഒരേ ശൈലിയിലും വാക്യത്തിലുമാണാവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ കാതുകള്‍ അവ കേട്ടുകേട്ടു മടുക്കും; ആസ്വാദകരില്‍ വിരസത ജനിക്കും. അതിനാല്‍, അതത് ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് പറയേണ്ട സംഗതികള്‍തന്നെ ഓരോ പ്രാവശ്യവും പുതിയപുതിയ വാക്യങ്ങളിലും, നവംനവമായ ശൈലികളിലും, പുത്തനായ ഹാവ-ഭാവങ്ങളോടെയും അവതരിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവ ഏറ്റവും പ്രിയങ്കരമായി ഹൃദയങ്ങളില്‍ സ്ഥലംപിടിക്കുകയും പ്രബോധനം ഓരോ ഘട്ടത്തിലും ദൃഢഭദ്രമായി മുന്നോട്ടുനീങ്ങുകയും ചെയ്യൂ. അതേസമയം പ്രബോധനത്തിനടിസ്ഥാനാമായ ആദര്‍ശ-സിദ്ധാന്തങ്ങള്‍ ആദ്യാവസാനം എല്ലാ ഘട്ടങ്ങളിലും ദൃഷ്ടിപഥത്തിലിരിക്കേണ്ടതും ആവശ്യമാണ്; അല്ല, ഓരോ ഘട്ടത്തിലും അതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കണം. ഈ കാരണങ്ങളാലാണ്, ഇസ്‌ലാമിക പ്രബോധനത്തിന്റെ ഒരു ഘട്ടത്തില്‍ അവതരിച്ച ഖര്‍ആനികാധ്യായങ്ങളിലെല്ലാം ഒരേതരം വിഷയങ്ങള്‍, വാക്കുകളും ശൈലികളും മാറിമാറി വന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ദൈവത്തിന്റെ ഏകത്വം, ദിവ്യഗുണങ്ങള്‍, മരണാനന്തരജീവിതം, ദൈവസന്നിധിയിലുള്ള വിചാരണ, രക്ഷാ-ശിക്ഷകള്‍, പ്രവാചകദൗത്യം, ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ഭക്തി, ക്ഷമ, ദൈവാര്‍പ്പണം തുടങ്ങി പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കാനരുതാത്ത മൗലികവിഷയങ്ങള്‍ ഖുര്‍ആനിലുടനീളം ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ മൗലികവിശ്വാസാദര്‍ശങ്ങള്‍ അല്പമെങ്കിലും ദുര്‍ബലമായാല്‍ പ്രസ്ഥാനം അതിന്റെ ശരിയായ ചൈതന്യത്തോടുകൂടി മുന്നോട്ടുനീങ്ങുക സാധ്യമല്ലെന്നതുതന്നെ കാരണം.'

Sunday, November 29, 2009
മനുഷ്യരെകൊണ്ട് ദൈവം ചെയ്യിക്കുന്നത് ?
എന്തിനാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്?. മനുഷ്യനെ വഴിപിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച ദൈവത്തിന്റെ ഉദ്ദേശ്യമെന്ത്?. എല്ലാം അറിയുന്ന ദൈവം മനുഷ്യനെ പരീക്ഷിക്കുന്നതെന്തിന്?. തുടങ്ങിയ ചോദ്യങ്ങള്‍ അവഗണിക്കാവുന്നതല്ല. ഈ ചോദ്യങ്ങള്‍ക്ക് ഖുര്‍ആനില്‍ നിന്ന് ലഭിക്കുന്ന മറുപടി മൌദൂദി ഇങ്ങനെ സംഗ്രഹിക്കുന്നു. വായിക്കുക:
'മനുഷ്യരെയെല്ലാം ഏതെങ്കിലും തരത്തില്‍ സന്‍മാര്‍ഗത്തില്‍ കൊണ്ടുവരികയാണ് ആവശ്യമെങ്കില്‍ പ്രവാചകനിയോഗം, വേദാവതരണം, വിശ്വാസികളും അവിശ്വാസികളുമായുള്ള സംഘട്ടനം, സത്യപ്രബോധനത്തിന്റെ ക്രമേണയുള്ള ലക്ഷ്യസാഫല്യം-ഇവയുടെയൊക്കെ ആവശ്യമെന്തായിരുന്നു? അതാകട്ടെ അല്ലാഹുവിന്റെ സൃഷ്ടിശക്തിയുടെ നേരിയൊരാഗ്യംകൊണ്ടുമാത്രം സാധിക്കാവതായിരുന്നുവല്ലോ. എന്നാല്‍ ആ മാര്‍ഗത്തിലൂടെ പ്രസ്തുത ലക്ഷ്യം നേടണമെന്നല്ല ദൈവേഛ. പിന്നെയോ, സത്യത്തെ തെളിവ് സഹിതം ജനസമക്ഷം സമര്‍പ്പിക്കുകയും, എന്നിട്ട് തങ്ങളുടെ ശരിയായ ചിന്താശക്തിയുപയോഗപ്പെടുത്തി അതവര്‍ തിരിച്ചറിയുകയും തികച്ചും സ്വതന്ത്രമായി അതില്‍ വിശ്വസിക്കുകയും ചെയ്യണമെന്നാണ് അവന്‍ ഇഛിച്ചിട്ടുള്ളത്. അതു പ്രകാരം സത്യവിശ്വാസികള്‍ തങ്ങളുടെ ജീവിതചര്യകളെ സത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത് അസത്യവാദികളെ അപേക്ഷിച്ചു തങ്ങളുടെ സദാചാരമേന്‍മയും ധാര്‍മികോന്നതിയും സ്വജീവിതത്തിലൂടെ തെളിയിച്ച്, സുശക്തമായ വാദസ്ഥാപനം കൊണ്ടും അത്യുല്‍കൃഷ്ടമായ ലക്ഷ്യംകൊണ്ടും മെച്ചമായ ജീവിത സിദ്ധാന്തം കൊണ്ടും പരിപാവനമായ ചര്യാഗുണം കൊണ്ടും മാനവ സമൂഹത്തിലെ നല്ലവരായ വ്യക്തികളെ തങ്ങളിലേക്കാകര്‍ഷിച്ച്, അസത്യത്തിനും അധര്‍മത്തിനുമെതിരില്‍ നിരന്തര സമരം നടത്തി, സത്യദീനിനെ അതിന്റെ സ്വാഭാവിക വളര്‍ച്ചയിലൂടെ ലക്ഷ്യത്തിലെത്തിയ്ക്കണമെന്നാണ് അല്ലാഹുവിന്റെ ഉദ്ദേശ്യം. ഈ പ്രവര്‍ത്തനത്തില്‍ അല്ലാഹു തങ്ങള്‍ക്കുവേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതുമായിരിക്കും. ഏതേതു ഘട്ടങ്ങളില്‍ ഏതുതരം സഹായത്തിനാണോ അവര്‍ അര്‍ഹരായിട്ടുള്ളത് അത്രകണ്ട് സഹായവും നല്‍കും. എന്നാല്‍ ഈ പ്രകൃതിയുക്തമായ മാര്‍ഗം കയ്യൊഴിച്ച് അല്ലാഹുവിന്റെ ശക്തിയുടെ വിളയാട്ടം കൊണ്ടുമാത്രം, ദുഷിച്ച ചിന്താഗതികളെയും നിഷിദ്ധ ജീവിതരീതികളെയും തുടച്ചുനീക്കി, ജനസാമാന്യത്തില്‍ പരിശുദ്ധ ആദര്‍ശങ്ങളും ഉത്തമ നാഗരികതയും വളര്‍ത്തണമെന്നു അഭിലഷിക്കുന്നുവെങ്കില്‍ അതു നടപ്പുള്ള കാര്യമല്ല. എന്തുകൊണ്ടെന്നാല്‍ അല്ലാഹുവിന്റെ നയതന്ത്രത്തിനും യുക്തിവൈഭവത്തിനും നിരക്കാത്ത ഒന്നാണിത്. അല്ലാഹു മനുഷ്യനെ ഒരുത്തരവാദപ്പെട്ട സൃഷ്ടിയെന്ന നിലയില്‍ ഇഹലോകത്ത് നിയോഗിച്ചയച്ചതും, തന്റെ ജീവിത വ്യാപാരങ്ങളില്‍ സ്വാധികാരം കല്‍പിച്ചരുളിയതും, അനുസരണത്തിനും അനുസരണക്കേടിനും സ്വാതന്ത്യ്രം നല്‍കിയതും, ഐഹികജീവിതത്തെ പരീക്ഷണഘട്ടമാക്കിവെച്ചതും, സ്വന്തം പരിശ്രമത്തിനൊത്ത് നല്ലതോ തിയ്യതോ ആയ പ്രതിഫലദാനത്തിന് ഒരു സമയം നിശ്ചയിച്ചതുമെല്ലാം ആ മഹത്തായ യുക്തി വൈഭവത്തിന്റെ താല്‍പര്യമത്രെ.'

Friday, November 27, 2009
ഈദിന്റെ സന്ദേശം
ഇബ്റാഹീം പ്രസ്താവിച്ചു: 'ഞാന്‍ എന്റെ റബ്ബിങ്കലേക്കു പോകുന്നു. അവന്‍ എനിക്കു മാര്‍ഗദര്‍ശനമരുളും. നാഥാ, എനിക്ക് ഒരു സല്‍പുത്രനെ പ്രദാനം ചെയ്യേണമേ!' (ഈ പ്രാര്‍ഥനക്ക് ഉത്തരമായി) നാം അദ്ദേഹത്തിന് സഹനശാലിയായ ഒരു പുത്രന്റെ സുവിശേഷമരുളി. പുത്രന്‍ അദ്ദേഹത്തോടൊപ്പം പ്രയത്നിക്കുന്ന പ്രായമായപ്പോള്‍ (ഒരു ദിവസം) ഇബ്റാഹീം പറയുന്നു: 'മകനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നദര്‍ശനമുണ്ടായിരിക്കുന്നു. പറയൂ, ഇതേപ്പറ്റി നിനക്ക് എന്തു തോന്നുന്നു?' മകന്‍ പറഞ്ഞതെന്തെന്നാല്‍, പ്രിയപിതാവേ, അങ്ങ് കല്‍പിക്കപ്പെട്ടതെന്തോ അത് പ്രവര്‍ത്തിച്ചാലും. ഇന്‍ശാഅല്ലാഹ്-അങ്ങയ്ക്ക് എന്നെ ക്ഷമാശീലരില്‍ പെട്ടവനെന്നു കാണാം. അങ്ങനെ ഇരുവരും സമര്‍പ്പിതരായി. ഇബ്റാഹീം പുത്രനെ കമഴ്ത്തിക്കിടത്തിയപ്പോള്‍ നാം വിളിച്ചു: അല്ലയോ ഇബ്റാഹീം! നീ സ്വപ്നം സാക്ഷാത്കരിച്ചുകഴിഞ്ഞു. സുകൃതികള്‍ക്ക് നാം ഈവിധം പ്രതിഫലം നല്‍കുന്നു. നിശ്ചയം, ഇതൊരു തുറന്ന പരീക്ഷണം തന്നെയായിരുന്നു. നാം മഹത്തായ ഒരു ബലി തെണ്ടം നല്‍കിക്കൊണ്ട് ആ ബാലനെ മോചിപ്പിച്ചു. അദ്ദേഹത്തിന്റെ സല്‍ക്കീര്‍ത്തികള്‍ പിന്‍തലമുറകളില്‍ എന്നെന്നും അവശേഷിപ്പിക്കുകയും ചെയ്തു. ഇബ്റാഹീമിനു സലാം. സുജനങ്ങള്‍ക്ക് നാം ഇങ്ങനെത്തന്നെ പ്രതിഫലം നല്‍കുന്നു. നിശ്ചയം, അദ്ദേഹം നമ്മുടെ വിശ്വാസികളായ ദാസന്‍മാരില്‍പെട്ടവനായിരുന്നു. നാം അദ്ദേഹത്തിന് ഇസ്ഹാഖിന്റെ സുവിശേഷം നല്‍കി. - സജ്ജനങ്ങളില്‍ പെട്ട ഒരു പ്രവാചകന്‍. അദ്ദേഹത്തെയും ഇസ്ഹാഖിനെയും നാം അനുഗ്രഹിച്ചു. ഇന്നോ, അവരുടെ സന്തതികളില്‍ ചിലര്‍ വിശിഷ്ടരാകുന്നു. ചിലര്‍ തങ്ങളോടുതന്നെ സ്പഷ്ടമായ അക്രമമനുവര്‍ത്തിക്കുന്നവരുമാകുന്നു. (37:99-113)
Tuesday, November 17, 2009
പ്രതിപാദ്യവും പ്രമേയവും
ദൈവനാമത്തില്‍ ആരംഭിച്ച് മനുഷ്യര്‍ എന്നര്‍ഥമുള്ള അന്നാസ് എന്നപദത്തോടുകൂടി അവസാനിക്കുന്ന വിശുദ്ധഖുര്‍ആനില്‍ പ്രതിപാദ്യവിഷയം മനുഷ്യനാണ്. ദൈവം ആദമിനെ സൃഷ്ടിച്ച് ഭൂമിയിലേക്കയക്കുമ്പോള്‍ നല്‍കിയ വാഗ്ദാനമാണ്, മനുഷ്യന് ആവശ്യമായ മാര്‍ഗദര്‍ശനങ്ങളുമായി പ്രവാചകന്‍മാരെ അയക്കും എന്നത്. അതിന്റെ പൂര്‍ത്തീകരണം ചരിത്രത്തിലുടനീളം കാണാന്‍ കഴിയും അക്കാര്യത്തിലേക്കാണ്. മൗലാനാ മൗദൂദി തന്റെ വിഖ്യാതമായ തന്റെ തഫ്ഹീമുല്‍ ഖുര്‍ആനിലൂടെ നമ്മടെ ശ്രദ്ധ ക്ഷണിക്കുന്നത്. തുടര്‍ന്ന് വായിക്കുക.
'ഖുര്‍ആന്റെ ഈ മൗലികസ്വഭാവം മനസ്സിലായിക്കഴിഞ്ഞാല്‍ അതിന്റെ പ്രതിപാദ്യവും കേന്ദ്രവിഷയവും ഉദ്ദേശ്യ ലക്ഷ്യങ്ങളും മനസ്സിലാക്കുക എളുപ്പമാണ്.
ഖുര്‍ആന്റെ പ്രതിപാദ്യം മനുഷ്യനാണ്. അവന്റെ ജയപരാജയങ്ങള്‍ ഏതില്‍ സ്ഥിതിചെയ്യുന്നുവെന്ന യാഥാര്‍ഥ്യം അത് ചൂണ്ടിക്കാണിക്കുന്നു. അതായത്, സങ്കുചിത വീക്ഷണത്തിനും ഊഹാനുമാനങ്ങള്‍ക്കും സ്വാര്‍ഥ-പക്ഷപാതങ്ങള്‍ക്കും വിധേയനായി മനുഷ്യന്‍ കെട്ടിച്ചമച്ച സിദ്ധാന്തങ്ങളും, ആ സിദ്ധാന്തങ്ങളവലംബമാക്കി കൈക്കൊണ്ട കര്‍മ-നയങ്ങളും യഥാര്‍ഥത്തില്‍ അബദ്ധവും അന്ത്യഫലം വെച്ചുനോക്കുമ്പോള്‍ സ്വയംകൃതാനര്‍ഥവുമാകുന്നു എന്ന യാഥാര്‍ഥ്യം. ഖുര്‍ആന്റെ കേന്ദ്രവിഷയം, മനുഷ്യനെ പ്രതിനിധിയായി നിയോഗിക്കവെ ദൈവം അറിയിച്ചുകൊടുത്തതെന്തോ അതുതന്നെയാണ്. അതുമാത്രമാണ് യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍ മനുഷ്യനെ സംബന്ധിച്ച് ഉചിതവും ഉത്തമഫലദായകവുമായ നയം, നേരത്തേ നാം ശരിയായ നയമെന്നപേരില്‍ വിവരിച്ചിട്ടുള്ളതുമാത്രമാണ്.
ആ ശരിയായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയും അവന്‍ അശ്രദ്ധകൊണ്ട് വിനഷ്ടമാക്കിയതും ധിക്കാരംകൊണ്ട് വികൃതമാക്കിയതുമായ ദൈവികസന്മാര്‍ഗത്തെ വീണ്ടും അവന്റെ മുമ്പില്‍ വ്യക്തമായി സമര്‍പ്പിക്കുകയുമാണ് ഖുര്‍ആന്റെ ലക്ഷ്യം.'

Wednesday, November 11, 2009
ദൈവം ഇഛിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ തിന്‍മ ചെയ്യുമായിരുന്നില്ല !!!
(നിന്റെ ഇത്തരം വചനങ്ങള്‍ക്കു മറുപടിയായി) ഈ ബഹുദൈവവിശ്വാസികള്‍ തീര്‍ച്ചയായും പറയും: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല. ഞങ്ങളുടെ പൂര്‍വപിതാക്കളും ആകുമായിരുന്നില്ല. ഞങ്ങള്‍ യാതൊന്നും നിഷിദ്ധമാക്കുകയുമില്ലായിരുന്നു.'124 അവര്‍ക്കു മുമ്പുള്ള ജനവും ഇതുപോലുള്ള സംഗതികള്‍തന്നെ പറഞ്ഞുകൊണ്ട് സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ ഒടുവില്‍ അവര്‍ നമ്മുടെ ദണ്ഡനം ആസ്വദിച്ചു. അവരോടു പറയുക: 'നിങ്ങളുടെ പക്കല്‍, ഞങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന വല്ല ജ്ഞാനവും ഉണ്ടോ? നിങ്ങള്‍, കേവലം ഊഹാധിഷ്ഠിതമായി ചലിക്കുകയും വെറും അനുമാനങ്ങളാവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.' ഇനിയും പറയുക: '(നിങ്ങളുടെ ഈ ന്യായങ്ങള്‍ക്ക് എതിരായി) കുറിക്കുകൊള്ളുന്ന ന്യായം അല്ലാഹുവിന്റേതാകുന്നു. അല്ലാഹു ഇഛിച്ചെങ്കില്‍, നിസ്സംശയം നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു.'125 (6:148-149)
124. തങ്ങളുടെ അബദ്ധചെയ്തികള്‍ ന്യായീകരിക്കുവാന്‍ വേണ്ടി എക്കാലത്തും കുറ്റവാളികളും കേഡികളും ഉന്നയിക്കാറുള്ള ഒരൊഴികഴിവാണിത്: ഞങ്ങള്‍ ബഹുദൈവത്വം സ്വീകരിക്കുകയും ചില വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതു ദൈവത്തിന്റെ വേണ്ടുകയോടെയാണ്. അല്ലാഹു ഇഛിച്ചിരുന്നില്ലെങ്കില്‍ ഞങ്ങളില്‍നിന്ന് ഇത്തരം പ്രവൃത്തികള്‍ എങ്ങനെ ഉണ്ടാവും? അപ്പോള്‍ പടച്ചവന്റെ വേണ്ടുകയായതുകൊണ്ടു ഇതൊന്നും ഒരു തെറ്റല്ല; കുറ്റവുമല്ല. അഥവാ വല്ല കുറ്റവുമുണ്ടെങ്കില്‍ അതു ഞങ്ങളുടെതല്ല, അവന്റെതാണ്. ഞങ്ങള്‍ എന്തൊന്നു ചെയ്തുവോ അതു ദൈവം ചെയ്യിച്ചതാണ്. മറ്റൊന്നു ചെയ്യുക ഞങ്ങളുടെ കഴിവിന്നതീതമായിരുന്നു.
125. പ്രസ്തുത ഒഴികഴിവിന്നുള്ള പൂര്‍ണ്ണമായ മറുപടിയത്രെ ഇത്. ഈ വിശകലനത്തില്‍ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്. ഒന്നാമതായി അല്ലാഹു പറഞ്ഞു: സ്വന്തം തെറ്റുകുറ്റങ്ങള്‍ക്ക് പടച്ചവന്റെ വേണ്ടുകയെന്നു ഒഴികഴിവ് പറയുന്നതും ശരിയായ മാര്‍ഗനിര്‍ദേശം സ്വീകരിക്കാതിരിക്കുന്നതും പണ്ടുമുതല്‍ക്കേ കുറ്റവാളികള്‍ സ്വീകരിച്ചുപോന്ന ഒരടവാണ്. അതിന്റെ പരിണാമമോ നാശവും. സത്യത്തിന്നെതിരായി ജീവിച്ചതിന്റെ ദുഷ്ഫലം അവരനുഭവിക്കുക തന്നെ ചെയ്തു.
രണ്ടാമതായി, അല്ലാഹു പറഞ്ഞു: ഒഴികഴിവിനായി നിങ്ങളുന്നയിക്കുന്ന ഈ ന്യായം ശരിയായ ജ്ഞാനത്തെ ആധാരമാക്കിയുള്ളതല്ല. വെറും ഊഹവും അനുമാനവും മാത്രമാണ്. അല്ലാഹുവിന്റെ വേണ്ടുകയെന്നൊരു പ്രയോഗം നിങ്ങള്‍ എവിടെനിന്നോ കേട്ടു. അതിന്മേല്‍ അനുമാനങ്ങളുടെ ഒരു കോട്ട കെട്ടിപ്പടുക്കുകയും ചെയ്തു. മനുഷ്യനെ സംബന്ധിച്ചിടത്തോളം യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ വേണ്ടുക എന്താണെന്ന് നിങ്ങള്‍ മനസ്സിലാക്കിയതേയില്ല. ദൈവേഛയെ നിങ്ങള്‍ മനസ്സിലാക്കിയത് ഇങ്ങനെയാണ്. ഒരുത്തന്‍ അല്ലാഹുവിന്റെ വേണ്ടുകയോടെ മോഷണം നടത്തുന്നുവെങ്കില്‍ മോഷ്ടാവ് കുറ്റക്കാരനല്ല. കാരണം, ദൈവേഛക്ക് വിധേയമാണ് അവനത് ചെയ്തിരിക്കുന്നത്. വാസ്തവമാകട്ടെ, മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവേഛയുടെ പൊരുള്‍ ഒരിക്കലും അതല്ല. മനുഷ്യന്റെ മുമ്പില്‍ കൃതജ്ഞതയുടെയും കൃതഘ്‌നതയുടെയും രണ്ടു മാര്‍ഗങ്ങള്‍ അല്ലാഹു തുറന്നുവെക്കുന്നു. അനുസരണത്തിനും ധിക്കാരത്തിനുമുള്ള അവസരം നല്‍കുന്നു. ഈ രണ്ടു മാര്‍ഗങ്ങളിലൊന്ന് തിരഞ്ഞെടുത്ത് പ്രവര്‍ത്തിപ്പാനുള്ള സ്വാതന്ത്ര്യം മനുഷ്യന് സിദ്ധിച്ചിട്ടുണ്ട്. തെറ്റോ ശരിയോ ആയ ഏത് വഴിക്ക് അവന്‍ പോവാനുദേശിക്കുന്നുവോ അതിനുള്ള സൗകര്യം ദൈവം ചെയ്തുകൊടുക്കുന്നു. തന്റെ സാര്‍വ ലൗകിക താല്‍പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് അനുവദിക്കാവുന്നത്ര ആ പ്രവൃത്തി ചെയ്യുവാന്‍ ദൈവം അവന്ന് സമ്മതവും സൗകര്യവും നല്‍കുന്നു. അതാണ് വേണ്ടുകയുടെ ശരിയായ സാരം. അതിനാല്‍ ശിര്‍ക്ക് പ്രവര്‍ത്തിപ്പാനും വിശുദ്ധ ഭോജ്യങ്ങളെ നിഷിദ്ധമാക്കാനും മറ്റും നിങ്ങള്‍ക്കും നിങ്ങളുടെ പൂര്‍വികന്മാര്‍ക്കും ഉതവി തന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം നിങ്ങള്‍ക്കല്ല, ദൈവത്തിനാണെന്ന് പറയുന്നതിനര്‍ഥമില്ല. രണ്ടിലൊന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കിയിരിക്കെ തെറ്റായത് തെരഞ്ഞെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിനുത്തരവാദികള്‍ നിങ്ങള്‍ മാത്രമാണ്.
അവസാനമായി ഒരൊറ്റവാക്കില്‍ കാര്യത്തിന്റെ കഴമ്പ് എടുത്തുകാണിക്കുകയും ചെയ്യുന്നു.
'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ ബഹുദൈവാരാധകരാകുമായിരുന്നില്ല.' എന്ന നിങ്ങളുടെ ഒഴികഴിവും ന്യായീകരണവും കൊണ്ട് വാദം പൂര്‍ണമാകുന്നില്ല. വാദം പൂര്‍ത്തീകരിച്ചുകൊണ്ട് നിങ്ങള്‍ പറയേണ്ടിയിരുന്നത് ഇപ്രകാരമാണ്. 'അല്ലാഹു ഇഛിച്ചെങ്കില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അവന്‍ സന്മാര്‍ഗം നല്‍കുമായിരുന്നു'. മറ്റൊരുവിധം പറഞ്ഞാല്‍ നിങ്ങള്‍ സ്വന്തം തിരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്തി നേര്‍വഴിക്ക് നടപ്പാന്‍ ഒരുക്കമില്ല. മലക്കുകളെയെന്നപോലെ നിങ്ങളെയും അല്ലാഹു ജന്മനാ സന്മാര്‍ഗികളാക്കണമെന്നാണ് നിങ്ങളുദ്ദേശിക്കുന്നത്. അല്ലാഹുവിന്റെ ഇഛ മനുഷ്യനെ സംബന്ധിച്ചിടത്തോളം അതായിരുന്നുവെങ്കില്‍ തീര്‍ച്ചയായും അവനതു ചെയ്യുമായിരുന്നു. പക്ഷേ, ദൈവേഛ അതല്ല. അതുകൊണ്ടാണ് നിങ്ങള്‍ സ്വയം ഇഷ്ടപ്പെടുന്ന ദുര്‍മാര്‍ഗത്തില്‍ ചരിക്കുവാന്‍ നിങ്ങളെ അനുവദിച്ചത്.
ഈ ബഹുദൈവവിശ്വാസികള്‍ പറയുന്നു: 'അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ ഞങ്ങളും ഞങ്ങളുടെ പൂര്‍വികരും അവന്നല്ലാതെ മറ്റൊരു വസ്തുവിനും ഇബാദത്ത് ചെയ്യുകയില്ലായിരുന്നു. അവന്റെ വിധിയില്ലാതെ യാതൊരു വസ്തുവിനും നിഷിദ്ധത കല്‍പിക്കുകയുമില്ലായിരുന്നു.'30 ഇത്തരം കുതര്‍ക്കങ്ങള്‍ അവര്‍ക്കു മുമ്പുള്ള ജനങ്ങളും ഉന്നയിച്ചിട്ടുള്ളതാകുന്നു.31 സന്ദേശം സുസ്പഷ്ടമായി എത്തിച്ചുകൊടുക്കുകയെന്നതല്ലാതെ ദൈവദൂതന്മാര്‍ക്ക് മറ്റെന്തുത്തരവാദിത്വമാണുള്ളത്? നാം എല്ലാ സമുദായത്തിനും ദൈവദൂതനെ നിയോഗിച്ചുകൊടുത്തിട്ടുണ്ട്. അദ്ദേഹം മുഖേന എല്ലാവര്‍ക്കും ഇപ്രകാരം അറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്: 'അല്ലാഹുവിന് ഇബാദത്ത് ചെയ്യുവിന്‍, ത്വാഗൂത്തിന് ഇബാദത്തു ചെയ്യുന്നത് വര്‍ജിക്കുവിന്‍.'32 അനന്തരം അവരില്‍ ചിലര്‍ക്ക് അല്ലാഹു സന്മാര്‍ഗം പ്രദാനം ചെയ്തു. ചിലരെയാവട്ടെ, ദുര്‍മാര്‍ഗം കീഴടക്കിക്കളഞ്ഞു.33 നിങ്ങള്‍ ഭൂമിയില്‍ കുറച്ചു സഞ്ചരിച്ചുനോക്കൂ; കളവാക്കിയവരുടെ പരിണാമം എന്തായിരുന്നുവെന്ന്.34 അവരുടെ സന്മാര്‍ഗപ്രാപ്തിക്കുവേണ്ടി പ്രവാചകന്‍ എത്ര കൊതിച്ചാലും ശരി, അല്ലാഹു വഴിതെറ്റിക്കുന്നവന് അവന്‍ സന്മാര്‍ഗം നല്‍കുകയില്ല. ഇത്തരമാളുകളെ യാതൊരാള്‍ക്കും സഹായിക്കാന്‍ സാധിക്കുകയുമില്ല. (16:35-37)
31. അതായത്, ഇന്ന് നിങ്ങള്‍ നിങ്ങളുടെ അപഥസഞ്ചാരത്തിനും ദുര്‍വൃത്തികള്‍ക്കും കാരണം അല്ലാഹുവിന്റെ ഉദ്ദേശ്യമാണെന്ന ന്യായവാദം ചെയ്യുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ദുര്‍വൃത്തരായ ആളുകള്‍ തങ്ങളുടെ മനഃസാക്ഷിയെ വഞ്ചിക്കുവാനും അവരെ ഉപദേശിക്കുന്നവരുടെ വായ മൂടിക്കെട്ടുവാനും എപ്പോഴും ഉപയോഗിച്ചുവന്ന പഴകിപ്പുളിച്ച ഒരു വാദമാണത്. മുശ്‌രിക്കുകളുടെ ന്യായവാദത്തിനുള്ള ആദ്യത്തെ മറുപടിയാണിത്. ഈ മറുപടിയുടെ സൗകുമാര്യം പൂര്‍ണമായി ആസ്വദിക്കണമെങ്കില്‍ മുശ്‌രിക്കുകള്‍ ഖുര്‍ആന്നെതിരില്‍ നടത്തിക്കൊണ്ടിരുന്ന ദുഷ്പ്രചരണങ്ങളെക്കുറിച്ച് തൊട്ടുമുന്നില്‍ പറഞ്ഞതുകൂടി ഓര്‍മയില്‍ വേണം. ഖുര്‍ആനെക്കുറിച്ച് അവര്‍ പറയുകയുണ്ടായി: അത് കേവലം പൂര്‍വികന്‍മാരുടെ കെട്ടുകഥകളാണ്. അതായത് നൂഹ് നബിയുടെ കാലം മുതല്‍ ആയിരക്കണക്കിന് പ്രാവശ്യം പാടിക്കൊണ്ടിരുന്നത് ആവര്‍ത്തിക്കയല്ലാതെ മുഹമ്മദ് നബി(സ) പുതുതായി ഒന്നും പറയുന്നില്ല എന്നായിരുന്നു അവരുടെ ആക്ഷേപം. അതിന് മറുപടിയായി ഇവിടെ അവരുടെ ഒരു ന്യായവാദം- അത് വളരെ ശക്തമായ ഒരു തെളിവെന്ന നിലയിലാണ് അവര്‍ ഉന്നയിക്കുന്നത്-ഉദ്ധരിച്ച ശേഷം സൂക്ഷ്മമായ ഒരു സൂചന നല്‍കിയിരിക്കയാണ്: ഹേ, ചങ്ങാതിമാരേ, നിങ്ങള്‍ എന്ത് ആധുനികന്‍മാരാണ്? നിങ്ങള്‍ വലിയ കോളായി ഉന്നയിക്കുന്ന ഈ തെളിവിലുമില്ല ഒരു പുതുമയും. ആയിരക്കണക്കിന് കൊല്ലങ്ങളായി അപഥ സഞ്ചാരികളായ ആളുകള്‍ ഉന്നയിച്ചുകൊണ്ടിരുന്ന അതേ പുരാതന വാദങ്ങള്‍ തന്നെയാണിത്. നിങ്ങള്‍ അതാവര്‍ത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.

എല്ലാം ഒരു കണക്കനുസരിച്ചുസൃഷ്ടിച്ചു
പരമദയാലുവും കരുണാവാരിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
തന്റെ ദാസന്ന്, അദ്ദേഹം ലോകര്‍ക്കൊക്കെയും മുന്നറിയിപ്പുകാരനായിരിക്കാന്‍ (സത്യാസത്യങ്ങള്‍ മാറ്റുരച്ച് വേര്‍തിരിക്കുന്ന) ഈ ഫുര്‍ഖാന്‍ അവതരിപ്പിച്ചു കൊടുത്തവന്‍ അളവറ്റ അനുഗ്രഹമുടയവനത്രെ. ആകാശ-ഭൂമികളുടെ പരമാധിപത്യം അവന്റേതാകുന്നു. അവന്‍ ആരെയും പുത്രനായി വരിച്ചിട്ടില്ല. ആധിപത്യത്തില്‍ അവന്ന് യാതൊരു പങ്കാളിയുമില്ല.സകല വസ്തുക്കളെയും അവന്‍ തന്നെ സൃഷ്ടിക്കുകയും അവയ്ക്കു കൃത്യമായ പരിമാണം നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു.* ഈ ജനം അവനെ വെടിഞ്ഞ് ഇതര ദൈവങ്ങളെ വരിച്ചു. അവരോ, യാതൊന്നും സൃഷ്ടിക്കുന്നില്ല. എന്നല്ല, അവര്‍ തന്നെ സൃഷ്ടിക്കപ്പെടുന്നവരാകുന്നു. തങ്ങള്‍ക്കു വല്ല ഗുണമോ ദോഷമോ ചെയ്യാനുള്ള അധികാരവും അവയ്ക്കില്ല. മരണമേകാനോ ജീവിതമേകാനോ, മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനോ ഒന്നും കഴിവുമില്ല. (25:1-3)
* ഇതിനെ 'സകല വസ്തുക്കള്‍ക്കും ഓരോ പ്രത്യേക പരിമാണം വയ്ക്കുകയും ചെയ്തു' അല്ലെങ്കില്‍ 'സകല വസ്തുക്കള്‍ക്കും കൃത്യമായ കണക്ക് നിശ്ചയിക്കുകയും ചെയ്തു' എന്നും തര്‍ജമ ചെയ്യാവുന്നതാകുന്നു. എങ്ങനെ തര്‍ജമ ചെയ്താലും അതിന്റെ ആശയം പൂര്‍ണമായി ഉള്‍ക്കൊള്ളുകയില്ല. വിവക്ഷയിതാണ്: പ്രപഞ്ചത്തിലെ സര്‍വ വസ്തുക്കള്‍ക്കും അസ്തിത്വം നല്‍കുക മാത്രമല്ല അല്ലാഹു ചെയ്തിട്ടുള്ളത്. ഓരോ വസ്തുവിന്നും അതിന്റെ രൂപവും ജഡവും ശക്തിയും കഴിവുകളും ഗുണവിശേഷങ്ങളും കര്‍മങ്ങളും കര്‍മമാര്‍ഗ്ഗങ്ങളും നിലനില്‍പ്പിന്റെ കാലവും വളര്‍ച്ചയുടെയും വികാസത്തിന്റെയും നിയമങ്ങളും അസ്തിത്വത്തോടു ബന്ധപ്പെട്ട മറ്റെല്ലാ വിശദാംശങ്ങളും നിശ്ചയിച്ചു നല്‍കിയിട്ടുള്ളതും അവന്‍ തന്നെയാകുന്നു. എന്നിട്ടവന്‍ ഓരോ വസ്തുവും അതിന്റെ വൃത്തത്തില്‍ അതാതിന്റെ പ്രവൃത്തികള്‍ നടത്തേണ്ടതിന്നായി അസ്തിത്വലോകത്ത് കാരണങ്ങളും നിമിത്തങ്ങളും ഉപാധികളും സന്ദര്‍ഭങ്ങളും സംവിധാനിക്കുകയും ചെയ്തിരിക്കുന്നു.
തൗഹീദിനെ അതിന്റെ സമ്പൂര്‍ണ അധ്യാപനങ്ങളോടെ അവതരിപ്പിക്കുകയാണ് ഈയൊരു സൂക്തത്തില്‍. ഏതാനും പദങ്ങളില്‍ ഇത്രയും വിപുലമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ സൂക്തം വിശുദ്ധ ഖുര്‍ആനിലെ മഹത്തായ സൂക്തങ്ങളിലൊന്നാണ്. അതിന്റെ ആശയസീമകളെ ഉള്‍ക്കൊള്ളാന്‍ ഒരു മുഴുഗ്രന്ഥം പോലും പര്യാപ്തമാവുകയില്ല. ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്:
'അബ്ദുല്‍ മുത്തലിബിന്റെ വംശത്തില്‍ ഒരു കുഞ്ഞ് സംസാരിച്ചു തുടങ്ങിയാല്‍ അവനെ ഈ സൂക്തം പഠിപ്പിക്കുക നബി (സ)യുടെ സമ്പ്രദായമായിരുന്നു'
തൗഹീദിന്റെ പൂര്‍ണസങ്കല്‍പം മനുഷ്യമനസ്സില്‍ പതിയുവാന്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒരുപാധിയാണ് ഈ സൂക്തമെന്നാണിതില്‍ നിന്നും വ്യക്തമാകുന്നത്. എല്ലാ മുസ്‌ലിംകളും തങ്ങളുടെ കുട്ടികള്‍ക്ക് വിവേചനബോധം വന്നുതുടങ്ങിയാല്‍ പ്രാഥമികമായി ഈ സൂക്തം അവരുടെ മനസ്സുകളില്‍ കൊത്തിവെക്കുവാന്‍ ശ്രമിക്കേണ്ടതാണ്.

ദൈവത്തിന്റെ ഇഛയും അവന്റെ പ്രീതിയും
ദൈവം ഇഛിക്കുന്നതേ സംഭവിക്കൂ എന്ന് നാം പറഞ്ഞുകഴിഞ്ഞു. ദൈവത്തിന്റെ ഇഛയും പ്രീതിയും തമ്മിലുള്ള ബന്ധം എന്ത്. പ്രസ്തുത സൂക്തം ഉള്‍കൊള്ളുന്ന ഖുര്‍ആനിലെ ഭാഗവും ദൈവപ്രീതിയെയും ഇഛയെയും കുറിച്ച വിശദീകരണവും മൗദൂദിയുടെ വാക്കുകളില്‍:
ഈ ജനം ദൈവത്തിന്റെ പേരില്‍ ദൃഢമായി ആണയിട്ടുകൊണ്ടു പറയുന്നു, തങ്ങളുടെ മുമ്പില്‍ ഒരു അടയാളം (ദിവ്യാത്ഭുതം) പ്രത്യക്ഷമാവുകയാണെങ്കില്‍, തീര്‍ച്ചയായും തങ്ങള്‍ വിശ്വസിച്ചുകൊള്ളാമെന്ന്. പ്രവാചകന്‍ അവരോടു പറയണം: 'ദൃഷ്ടാന്തങ്ങള്‍ അല്ലാഹുവിന്റെ അധീനത്തിലാകുന്നു.'അടയാളങ്ങള്‍ വന്നുകഴിഞ്ഞാലും അവര്‍ വിശ്വാസികളാവുകയില്ലെന്ന് നിങ്ങളെ എങ്ങനെ ഗ്രഹിപ്പിക്കും? അവരുടെ മനസ്സുകളെയും കണ്ണുകളെയും നാം കറക്കിക്കൊണ്ടിരിക്കുകയാകുന്നു; അവര്‍ ആദ്യവട്ടം ഇതില്‍ (വേദത്തില്‍) വിശ്വസിക്കാതിരുന്നതുപോലെത്തന്നെ. അവരെ തങ്ങളുടെ ധിക്കാരത്തില്‍ വിഹരിക്കാന്‍ വിടുകയും ചെയ്യുന്നു. നാം മലക്കുകളെത്തന്നെ അവരിലേയ്ക്കിറക്കുകയും മരിച്ചവര്‍ അവരോടു സംസാരിക്കുകയും ലോകത്തുള്ള സകല വസ്തുക്കളും അവരുടെ കണ്‍മുമ്പില്‍ ഒരുമിച്ചുകൂട്ടുകയും ചെയ്താല്‍പോലും അവര്‍ വിശ്വസിക്കുമായിരുന്നില്ല- (വിശ്വസിക്കണമെന്നു) ദൈവേഛയുണ്ടായാലല്ലാതെ. പക്ഷേ, അവരില്‍ അധികപേരും അവിവേകം സംസാരിച്ചുകൊണ്ടിരിക്കുകയാകുന്നു. ഇവ്വിധം വഞ്ചനാത്മകമായ മോഹനവാക്യങ്ങള്‍ പരസ്പരം ബോധിപ്പിച്ചുകൊണ്ടിരിക്കുന്ന പൈശാചിക നരന്മാരെയും പൈശാചിക ജിന്നുകളെയും നാം എല്ലാ പ്രവാചകന്മാരുടെയും ശത്രുക്കളാക്കിയിട്ടുണ്ട്. അവരങ്ങനെ ചെയ്യരുതെന്ന് നിന്റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍ ഒരിക്കലും അവരതു ചെയ്യുമായിരുന്നില്ല.* ശരി, തങ്ങളുടെ കള്ളം ചമയ്ക്കലില്‍ തന്നെ അവരെ വിട്ടേക്കുക. (നാം അവരെ ഇതെല്ലാം ചെയ്യാന്‍ അനുവദിക്കുന്നത് ഇതിനുവേണ്ടിത്തന്നെയാകുന്നു:) പരലോക വിശ്വാസമില്ലാത്തവരുടെ ഹൃദയങ്ങള്‍ അതിലേക്ക് (മോഹനമായ വഞ്ചനയിലേക്ക്) ആകൃഷ്ടമാക്കുന്നതിനും അവരതില്‍ സംതൃപ്തരാകുന്നതിനും അവന്‍ സമ്പാദിക്കേണ്ട തിന്മകള്‍ സമ്പാദിക്കേണ്ടതിനും. അവസ്ഥ ഇതായിരിക്കെ, അല്ലാഹുവല്ലാത്ത ആരെയെങ്കിലും വിധികര്‍ത്താവായി ഞാന്‍ തേടുകയോ? അവനാവട്ടെ, നിങ്ങള്‍ക്കു തികച്ചും വിശദമായ വേദം അവതരിപ്പിച്ചുതന്നിരിക്കുന്നു. (നിനക്കു മുമ്പ്) വേദം ലഭിച്ചവരോ, ഈ വേദം നിന്റെ റബ്ബിങ്കല്‍നിന്നുള്ള സത്യവും കൊണ്ടവതീര്‍ണമായതു തന്നെയാണെന്നറിയുന്നു. അതിനാല്‍ നീ സന്ദേഹിക്കുന്നവരില്‍ പെട്ടുപോകരുത്. നിന്റെ റബ്ബിന്റെ വചനം സത്യത്താലും നീതിയാലും സമ്പൂര്‍ണമായിരിക്കുന്നു. അവന്റെ അരുളപ്പാടുകള്‍ ഭേദഗതി ചെയ്യുന്നവനായി ആരുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമല്ലോ. (16:109-115)
* മുമ്പ് നാം നല്‍കിയ വിശദീകരണങ്ങള്‍ക്ക് പുറമെ ഒരു സംഗതികൂടി ഇവിടെ പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ ഇഛയും അവന്റെ പ്രീതിയും ഒന്നല്ല. അവ തമ്മില്‍ വമ്പിച്ച അന്തരമുണ്ട്. ഈ സംഗതി അവഗണിച്ചതുമൂലം ജനങ്ങളെ പൊതുവില്‍ വളരെ തെറ്റുദ്ധാരണകള്‍ പിടികൂടിയിരിക്കുന്നു. ഏതൊരു സംഗതിയും പ്രകടമാവുന്നത് ദൈവത്തിന്റെ ഇഛയും അനുമതിയുമനുസരിച്ചാണെന്നു പറഞ്ഞാല്‍ അതില്‍ അവന്റെ പ്രീതിയും തൃപ്തിയുമുണ്ടെന്നര്‍ഥമില്ല. ആ സംഭവത്തിന്റെ ആവിര്‍ഭാവത്തിന് അവന്റെ മഹത്തായ സ്‌കീമില്‍ പഴുതു വെച്ചിട്ടുണ്ടെന്നും ആ കാര്യത്തിന്റെ കാരണങ്ങള്‍ അതില്‍ സജ്ജീകൃതമായിട്ടുണ്ടെന്നും മാത്രമേ അതുകൊണ്ടു വരികയുള്ളൂ. വാസ്തവത്തില്‍ ദൈവാനുമതിയും ദൈവേഛയും കൂടാതെ ലോകത്തൊന്നും സംഭവിക്കുന്നില്ല. മോഷ്ടാവിന്റെ മോഷണം, കൊലയാളിയുടെ കൊല, അക്രമിയുടെ അക്രമം, അവിശ്വാസിയുടെ അവിശ്വാസം, മുശ്‌രികിന്റെ ശിര്‍ക്ക് ഇങ്ങനെയാതൊന്നും തന്നെ ദൈവാനുമതിയോടെ അല്ലാതെ സംഭവ്യമല്ല. അപ്രകാരം തന്നെയാണ് വിശ്വാസിയുടെ വിശ്വാസത്തിന്റെയും'ഭക്തന്റെ'ഭക്തിയുടെയും സ്ഥിതി. യാതൊന്നും ദൈവേഛക്കതീതമായി നടക്കുകയില്ല. രണ്ടുതരം സംഭവങ്ങളിലും ദൈവേഛ തുല്യനിലയില്‍ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ആദ്യം പറഞ്ഞ തരത്തില്‍പ്പെട്ട സംഭവങ്ങളില്‍ ദൈവപ്രീതിയില്ല. രണ്ടാമത് പറഞ്ഞതില്‍ ദൈവത്തിന്റെ ഇഛയോടൊപ്പം അവന്റെ ഇഷ്ടവും പ്രീതിയും സമ്മേളിക്കുന്നുണ്ട്. അന്തിമവിശകലനത്തില്‍ ഏതോ മഹത്തായൊരു നന്മക്കുവേണ്ടിയായിരിക്കും ദൈവേഛ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇരുട്ട്- വെളിച്ചം, ഗുണം-ദോഷം, നന്മ-തിന്മ എന്നീ വിരുദ്ധ ശക്തികളുടെ പരസ്പര സംഘട്ടനത്തില്‍ കൂടിയാണ് ആ മഹത്തായ നന്മയുടെ മാര്‍ഗം തെളിഞ്ഞുവരിക. അതിനാല്‍ തന്റെ മഹത്തായ യുക്തിതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ അനുസരണത്തിനും നിഷേധത്തിനും ദൈവം ഒരേ സമയത്ത് കൃത്യനിര്‍വ്വഹണാവസരം നല്‍കുന്നു. ഇബ്‌റാഹീമിസത്തിനും നംറൂദിസത്തിനും മൂസായിസത്തിനും ഫിര്‍ഔനിസത്തിനും മനുഷ്യത്വത്തിനും പൈശാചികതയ്ക്കും ഒപ്പം പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്നു. ദൈവം വിവേചനാധികാരം നല്‍കിയ തന്റെ സൃഷ്ടികള്‍ക്ക്, ജിന്ന്- മനുഷ്യവര്‍ഗ്ഗങ്ങള്‍ക്ക്, നന്മതിന്മകളിലേതെങ്കിലുമൊന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഈ കര്‍മലോകത്ത് നന്മയെ ഇഷ്ടപ്പെടുന്നവന് അതിന്റെതായ പ്രവര്‍ത്തനമാര്‍ഗം സ്വീകരിക്കാം. തിന്മയെ ഇഷ്ടപ്പെടുന്നവനും അങ്ങനെതന്നെ. ദൈവിക താല്‍പര്യങ്ങള്‍ അനുവദിക്കുന്നിടത്തോളം ആ രണ്ടു തരം പ്രവര്‍ത്തനങ്ങള്‍ക്കും കാര്യകാരണലോകത്ത് അനുകൂലമായ പിന്തുണയും കിട്ടും. പക്ഷേ, ദൈവത്തിന്റെ പ്രീതിയും ഇഷ്ടവും സുകൃതവാന്മാര്‍ക്ക് മാത്രമുള്ളതാണ്. ദൈവദാസന്മാര്‍ തങ്ങളുടെ വിവേചനസ്വാതന്ത്ര്യമുപയോഗിച്ചുകൊണ്ട് നന്മ തെരഞ്ഞുടുക്കുകയും തിന്മ തെരഞ്ഞുടുക്കാതിരിക്കുകയും വേണം- ഇതാണ് ദൈവത്തിന് ഇഷ്ടകരം.
ഇതോടൊപ്പം മറ്റൊരു സംഗതികൂടി ഇവിടെ മനസ്സിലാക്കേണ്ടതുണ്ട്. സത്യവിരോധികളുടെ എതിര്‍ നടപടികളെ സംബന്ധിച്ച പ്രതിപാദനം വരുമ്പോള്‍ അത് തന്റെ ഇഛാനുസൃതം തന്നെയാണുണ്ടാവുന്നതെന്ന് അല്ലാഹു പറയുക പതിവാണ്. നബിയെയും നബി മുഖേന സത്യവിശ്വാസികളെയും ഒരു കാര്യം തെര്യപ്പെടുത്തലാണ് ആ പ്രസ്താവനയുടെ ഉദ്ദേശ്യം: യാതൊരെതിര്‍പ്പും കൂടാതെ ദൈവത്തിന്റെ ആജ്ഞാനിരോധങ്ങള്‍ നടപ്പില്‍വരുത്തുകയെന്ന മലക്കുകളുടെ പ്രവര്‍ത്തന സ്വഭാവത്തില്‍നിന്നു വ്യത്യസ്തമാണ് നിങ്ങളുടെ പ്രവര്‍ത്തനരീതി. ദുഷ്ടജനങ്ങള്‍ക്കും രാജ്യദ്രോഹികള്‍ക്കുമെതിരെ അല്ലാഹുവിന് പ്രിയങ്കരമായ ജീവിത വ്യവസ്ഥയെ വിജയിപ്പിക്കാന്‍ സമരം നടത്തലാണ് നിങ്ങളുടെ സാക്ഷാല്‍ ജോലി. ദൈവദ്രോഹമാര്‍ഗം സ്വീകരിച്ചിട്ടുള്ള ജനതയ്ക്ക് അല്ലാഹു തന്റെ ഇഛാനുസാരം ഇവിടെ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയിരുന്നു. അത് പ്രകാരം തന്നെ അനുസരണത്തിന്റെയും അടിമത്തത്തിന്റെയും മാര്‍ഗം സ്വീകരിച്ച നിങ്ങള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സന്ദര്‍ഭം നല്‍കിയിരിക്കുന്നു. ദൈവത്തിന്റെ പ്രീതിയും പിന്തുണയും സഹായവും മാര്‍ഗനിര്‍ദ്ദേശവും നിങ്ങളോടൊപ്പമാണ്. കാരണം, അവനിഷ്ടപ്പെടുന്ന മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നത് നിങ്ങളാണ് എന്നുവെച്ച് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവരെ അല്ലാഹു തന്റെ പ്രകൃത്യതീതമായ ഇടപെടല്‍ മൂലം വിശ്വസിപ്പിക്കുമെന്ന് നിങ്ങള്‍ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല. തങ്ങളുടെ ഹൃദയ മസ്തിഷ്‌കങ്ങളും കായിക ശേഷിയും മറ്റു സകല ഉപകരണങ്ങളും ഉപയോഗിച്ച് സത്യമാര്‍ഗത്തില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുവാന്‍ തീരുമാനിച്ചിരിക്കുന്ന ജിന്ന്- മനുഷ്യവര്‍ഗങ്ങളിലെ പിശാചുക്കളെ അല്ലാഹു നിര്‍ബന്ധപൂര്‍വം ആ മാര്‍ഗത്തില്‍നിന്ന് വ്യതിചലിപ്പിക്കുമെന്ന് നിങ്ങള്‍ കാത്തിരിക്കേണ്ടതില്ല. നിങ്ങള്‍ യഥാര്‍ഥമായും സത്യധര്‍മങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചവരെങ്കില്‍ അസത്യപൂജകന്മാരുമായി ഉഗ്രസംഘട്ടനം നടത്തി നിങ്ങളുടെ സത്യസന്ധതയും ധര്‍മബോധവും തെളിയിക്കേണ്ടിവരും. അമാനുഷിക കൃത്യങ്ങളുടെ ശക്തികൊണ്ട് അസത്യത്തെ തുടച്ചുമാറ്റുകയും സത്യത്തെ വിജയിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ പിന്നെ നിങ്ങളെക്കൊണ്ടാവശ്യമെന്തായിരുന്നു? ലോകത്തൊരു ചെകുത്താനുമുണ്ടാകാത്തവിധിത്തില്‍, ഒരു ശിര്‍ക്കും, കുഫ്‌റും പ്രകടമാവാത്ത തരത്തില്‍ അല്ലാഹുവിന് പ്രപഞ്ചവ്യവസ്ഥ സംവിധാനിക്കാമായിരുന്നില്ലേ?

Saturday, November 7, 2009
വിധിവിശ്വാസത്തിന്റെ പ്രയോജനം
ഇസ്ലാമിന്റെ വിശ്വാസകാര്യങ്ങളില്‍ ആറാമതായി വരുന്ന വിശ്വാസമാണ് വിധിയിലുള്ള വിശ്വാസം. മനുഷ്യന് സംഭവിക്കുന്നതെന്തും അത് നന്‍മയാകട്ടേ തിന്‍മയാകട്ടേ ദൈവത്തിന്റെ മുന്‍കൂട്ടിയുള്ള നിശ്ചയമനുസരിച്ചാണ് സംഭവിക്കുന്നത് എന്ന വിശ്വാസമാണത്. ഒരര്‍ഥത്തില്‍ ദൈവവിശ്വാസത്തിന്റെ ഭാഗമാണെങ്കിലും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആ വിശ്വാസം ഒരു വലിയ ശക്തി പ്രധാനം ചെയ്യുന്നു എന്നതായിരിക്കാം പ്രവാചകവചനങ്ങളില്‍ അത് എടുത്ത് പറയാന്‍ കാരണം. ദൈവത്തിന് തന്റെ സൃഷ്ടിക്കളുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് നിലപാടാണ് ഉണ്ടാവുക. അതിലൊന്ന് സൃഷ്ടിക്കുകയും പിന്നീട് യാതൊരു നിലക്കും അതില്‍ ഇടപെടാതിരിക്കുകയും ചെയ്യുക. സൃഷ്ടിക്കുന്നതിന് മുമ്പോ ശേഷമോ പ്രത്യേകിച്ച് ഒരു തീരുമാനമോ ആസൂത്രണമോ യുക്തിയോ ഒന്നുമില്ല. അതിന്റെ ഭാവിയെക്കുറിച്ച് തീര്‍ത്തും അജ്ഞന്‍. മനുഷ്യനെ സൃഷ്ടിച്ചു പക്ഷേ അവനെ തെരഞ്ഞെടുപ്പിന് പൂര്‍ണ സ്വാതന്ത്യ്രം നല്‍കി. അവന്‍ എങ്ങനെ ജീവിക്കുമെന്നോ ഏത് മാര്‍ഗം തെരഞ്ഞെടുക്കുമെന്നോ അവനറിയില്ല. അവന്‍ സല്‍കര്‍മങ്ങള്‍ ചെയ്ത് സ്വര്‍ഗാവകാശിയാകുമെന്നോ ദുഷ്കര്‍മങ്ങള്‍ ചെയ്ത് നരകാവകാശിയാകുമെന്നോ അവനറിയില്ല. തീര്‍ത്തും നിര്‍ഗുണന്‍. നിര്‍വികാരന്‍. ഇതാണ് ഒരു നിലപാട്. അല്ലെങ്കില്‍ ദൈവത്തിന്റെ അവസ്ഥ.
മറ്റൊന്ന്, ദൈവം ത്രികാലജ്ഞനാണ്. കാലം അവന്റെ അറിവില്‍ ഒരു സ്വാധീനവും ചെലുത്തുന്നില്ല. അവന് ഭൂതവും വര്‍ത്തമാനവും ഭാവിയും ഒരു പോലെ. കാരണം അവനാണ് കാലത്തിന്റെയും ഉടമ. ഓരോ സൃഷ്ടിയെയും സൃഷ്ടിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണ്. ഒരോ ജീവിയെക്കുറിച്ചും അതിന്റ ജനനവും അതിന്‍ ജീവിതവും അതിന്റെ ഭക്ഷണവും അവനറിയാം. അതിന്റെ മരണവും അതിന്റെ കര്‍മങ്ങളുടെ പ്രതികരണവും അവന്‍ മുന്‍കൂട്ടി അറിയാം.
മനുഷ്യന്റെ കാര്യത്തിന്‍ അവനെ സൃഷ്ടിക്കുക മാത്രമല്ല. അവന്റെ സൃഷ്ടിപ്പിന് പിന്നില്‍ വ്യക്തമായ ചില ഉദ്ദേശ്യങ്ങളും വെച്ചിട്ടുണ്ട്. അവ പൂര്‍ത്തീകരിക്കാനാവശ്യമായ ശരീരഘടനയും ചുറ്റുപാടും നല്‍കി. ബുദ്ധിയും വിവേചന ശക്തിയും നല്‍കി. നന്‍മ തിന്‍മകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രവും കഴിവും നല്‍കി. നന്‍മയുടെയും തിന്‍മയുടെയും പാതകള്‍ വ്യക്തമാക്കിക്കൊടുത്തു. അവന് ഏത് തെരഞ്ഞെടുക്കുമെന്നും അവന്റെ പര്യവസാനം എങ്ങനെയായിരിക്കുമെന്നും അവനറിയാം. ഒരു വിശ്വാസി ഇത്തരം ഒരു ദൈവത്തില്‍ വിശ്വസിക്കുന്നതിന്റെയും മുന്‍കൂട്ടി രേഖപ്പെടുത്തപ്പെട്ട ഒരു ആസൂത്രണത്തിന്റെ ഭാഗമായിട്ടാണ് ഈ ലോകത്തില്‍ കാര്യങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും വിശ്വസിക്കുന്നത് കൊണ്ട് വല്ല പ്രയോജനവുമുണ്ടോ. ദൈവമില്ലെന്നും സംഗതികള്‍ കേവലം യാദൃക്ഷികമായി സംഭവിക്കുന്നതാണെന്നും വലകാര്യങ്ങളും തനിക്കനുകൂലമാകാതെ സംഭവിച്ചാല്‍ അത് തന്റെ മാത്രം കഴിവ് കേടുകൊണ്ടാണെന്ന് വിശ്വസിക്കുകയും ചെയ്താല്‍ എന്താണ് സംഭവിക്കുക. ഖുര്‍ആന്‍ ആ കാര്യങ്ങളിലേക്കാണ്. വെളിച്ചം വീശുന്നത്. അത്യാഹിതങ്ങളും അപകടങ്ങളും സംഭവിക്കുമ്പോള്‍ ഈ വിശ്വാസം നല്‍കുന്ന ആശ്വാസം അതനുഭവിച്ചവര്‍ക്കേ അറിയാന്‍ കഴിയൂ.
ഭൂമിയിലോ, നിങ്ങള്‍ക്ക് തന്നെയോ ഉണ്ടാകുന്ന ഒരാപത്തുമില്ല; നാമതു സൃഷ്ടിക്കുന്നതിനു മുമ്പ് ഒരു പുസ്തകത്തില്‍ (വിധിപ്രമാണത്തില്‍) രേഖപ്പെടുത്തിവെച്ചിട്ടല്ലാതെ. അവ്വിധം ചെയ്യുക അല്ലാഹുവിന് വളരെ എളുപ്പമാകുന്നു. നിങ്ങള്‍ക്ക് എന്തുതന്നെ പാഴായിപ്പോയാലും അതില്‍ വിഷാദിക്കാതിരിക്കേണ്ടതിനും അല്ലാഹു നല്‍കുന്ന യാതൊന്നിലും നിഗളിക്കാതിരിക്കേണ്ടതിനുമത്രെ (ഇതൊക്കെയും). വലിയവരെന്ന് സ്വയം വിചാരിച്ചു ഗര്‍വിഷ്ഠരാകുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല. സ്വയം ലുബ്ധ് കാണിക്കുകയും ലുബ്ധരാകാന്‍ ജനത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍. വല്ലവനും പിന്തിരിയുന്നുവെങ്കില്‍ അല്ലാഹു സ്വയംപര്യാപ്തനും സ്തുത്യനുമത്രെ. (57:22-24)
പ്രധാനമായും രണ്ടുപ്രയോജനങ്ങളാണ് വിധിവിശ്വാസത്തിനുള്ളത്:
1. നഷ്ടപ്പെട്ടുപോയ അനുഗ്രങ്ങളില്‍ വിഷാദിക്കാതിരിക്കാന്‍ അത് മനുഷ്യനെ സഹായിക്കുന്നു. തനിക്ക് നഷ്ടപ്പെട്ടത് ദൈവത്തിന്റെ മുന്‍ തീരുമാനമനുസരിച്ചാണ് എന്ന് സമാധാനമടയാന്‍ അവന് അതുമൂലം കഴിയുന്നു.
ഇതില്‍ സംഭവിക്കുന്ന തെറ്റിദ്ധാരണ ഇപ്രകാരമാണ്. ഒരാള്‍ ഇപ്രകാരം ചിന്തിക്കും. ദൈവം എനിക്ക് വിധിച്ചത് സംഭവിക്കും അത് നന്‍മയാണെങ്കിലും തിന്‍മയാണെങ്കിലും. അതിനാല്‍ ഞാന്‍ പ്രവര്‍ത്തിച്ചത് കൊണ്ടെന്ത് പ്രയോജനം. ഞാന്‍ ഒരു മല്‍സരപ്പരീക്ഷയില്‍ തോറ്റു ദൈവം എനിക്കതാണ് വിധിച്ചത് അഥവാ ഇത് ലഭിക്കരുതെന്ന് അതിനാല്‍ ഇനി ഞാന്‍ പരീക്ഷ എഴുതുന്നില്ല. ഇവിടെ മനസ്സിലാക്കേണ്ട സംഗതി വിധി എന്തായാലും മനുഷ്യനത് അജ്ഞാതമാണ് എന്നതാണ്. വിധി പ്രവര്‍ത്തനത്തില്‍ നിഷ്ക്രിയമാകാനുള്ള പ്രേരണയല്ല. പ്രചോദനമാണ് ആകേണ്ടത്. കാരണം ആദ്യത്തെ പ്രശ്നത്തില്‍ ഒരാള്‍ അപ്രകാരം നിലപാട് എടുക്കുകയും നിഷ്ക്രിയനായിരുന്ന് തന്റെ ഭാവി അപകടത്തിലാക്കുകയും ചെയ്യുമ്പോള്‍ മാത്രമേ നമുക്ക് മനസ്സിലാക്കാന്‍ കഴിയൂ അദ്ദേഹത്തിന്റെ വിധി അങ്ങനെ ചിന്തിക്കാനും ജീവിതം നഷ്ട്പ്പെടാനുമായിരുന്നു എന്ന്. രണ്ടാമത്തെ പ്രശ്നത്തില്‍ സംഭവിക്കുന്നതും അതേ പ്രകാരം തന്നെ ഒന്നാമത്തെ പരാജയത്തില്‍ വിധിയെ പഴിച്ച് കഴിഞ്ഞുകൂടി വിജയം നേടാതിരിക്കാനാണ് അദ്ദേഹത്തിന്റെ വിധി. ഇനി അദ്ദേഹം കൂടുതല്‍ വാശിയോടു കൂടി പഠിച്ച് വിജയം കരസ്ഥമാക്കിയാല്‍ അതാണ് വിധി എന്ന് നാം പറയും. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ കര്‍മങ്ങള്‍ക്ക് ഒരു പ്രതികരണവും സാധ്യമല്ലാത്തതുണ്ടാകും നമ്മുടെ വേണ്ടപ്പെട്ടവരുടെ മരണം ഉദാഹരണം. ഈ കാര്യത്തില്‍ വിശ്വാസിക്ക് സമാധാനിക്കാന്‍ ഇങ്ങനെയുള്ള ഒരു വിശ്വാസമുണ്ട്. അതോടൊപ്പം അത് ദൈവത്തിന്റെ ഒരു പരീക്ഷണമാണെന്നും അതില്‍ എനിക്ക് ക്ഷമ കൈകൊള്ളുന്നതിലൂടെ മഹത്തായ പ്രതിഫലമുണ്ടെന്നുമുള്ള സന്തോഷം അവനെ ഒരു ദൈവനിഷേധിയെക്കാള്‍ പതിന്‍മടങ്ങ് ശക്തവാനാക്കുന്നു. ഇത്തരം സന്ദര്‍ഭത്തില്‍ അവന്‍ പറയുന്നത് ഇപ്രകാരമായിരിക്കും. അല്‍പം കൂടി ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഒരു നല്ല ഡോക്ടറെ സമീപ്പിച്ചിരുന്നുവെങ്കില്‍, ആ വാഹനത്തില്‍ യാത്രചെയ്യാതിരുന്നുവെങ്കില്‍ മരണപ്പെടുകയില്ലായിരുന്നു. ഇങ്ങനെ ഓര്‍ത്ത് വിഷാദിക്കാനിടയാകും എന്നാണ് ദൈവം ഇവിടെ അറിയിക്കുന്നത്.
2. ദൈവം നല്‍ക്കുന്ന അനുഗ്രങ്ങളില്‍ മതിമറന്നാഹ്ളാദിക്കാതിരിക്കാനും നിഗളിക്കാതിരിക്കാനും വിധിവിശ്വാസം മനുഷ്യനെ സഹായിക്കുന്നു. ഇതൊരു വലിയ കാര്യമാണ്. അഹങ്കാരത്തിന്റെയും താന്‍പോരിമയുടെയും അടിത്തറയാണ് ആ നിഗളിപ്പ്. താന്‍ നേടിയ നേട്ടങ്ങള്‍ തന്റെ കഴിവിന്റെ ഫലമാണെന്നു, അതില്‍ മറ്റാര്‍ക്കും പങ്കില്ലെന്നു. തനിക്കുപരിയായ തീരുമാനമോ ആസൂത്രണമോ അതിന് പിന്നിലില്ലെന്നും ചിന്തിക്കുന്നതോടെ അവന്റെ അഹങ്കാരം ആരംഭിക്കുകയായി. അത് ആദ്യമായി പ്രകടമാകുന്നത് ദൈവനിഷേധത്തിലാണ്. നേരെമറിച്ച് തനിക്ക് ലഭിച്ചത് ദൈവത്തിന്റെ ഇഛപ്രകാരമാണെന്നും തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിമിതമായ പങ്കാണുള്ളതെന്നും ആത്മാര്‍ഥമായി വിശ്വസിക്കുന്ന ഒരാള്‍ ഒരിക്കലും ഗര്‍വിഷ്ടരാവുകയില്ല. അതോടൊപ്പം തനിക്ക് ലഭിച്ച അനുഗ്രത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നും അതിന് താന്‍ കണക്കുപറയേണ്ടിവരുമെന്നുമുള്ള വിശ്വാസം അവനെ വിനയാന്വിതനും ഉദാരനും പരോപകാര തല്‍പരനുമാക്കുന്നു. ഞാനിവിടെ വിശദീകരിച്ച കാര്യങ്ങളാണ് പ്രസ്തുത സൂക്തങ്ങളുടെ അവസാന ഭാഗം വ്യക്തമാക്കുന്നത്.

Friday, November 6, 2009
നാമെന്തിന് കാട്ടുകഴുതകളെപ്പോലെയാകണം
ഖുര്‍ആനിന്റെ കാര്യത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ജനങ്ങളില്‍ ഒരു പക്ഷത്തിന്റെ നിലപാട് എന്തായിരുന്നുവോ അതേ നിലപാട് സ്വീകരിക്കുന്ന ഒരു വലിയ വിഭാഗത്തെ ഇന്നും ബൂലോഗത്ത് കാണാന്‍ കഴിയും. അവരുടെ അസഹിഷ്ണുതയും വേദഗ്രന്ഥത്തോടുള്ള പുഛമനോഭാവവും ഒരു മനുഷ്യത്വമുള്ള സമൂഹത്തിന് ചേര്‍ന്നതല്ല തന്നെ. വേദഗ്രന്ഥത്തെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ല എന്നതിനേക്കാള്‍ അതിന് നേരെ ഹൃദയത്തെ അടച്ചുപൂട്ടിയിടുന്ന സ്വഭാവവും കണ്ടുവരുന്നു. അതോടൊപ്പം തങ്ങള്‍ വാരിപ്പുണരുന്ന സകല മാറാപ്പുകളും വിശ്വാസികളില്‍ ചാര്‍ത്തുകയും ചെയ്യുന്നു. സത്യത്തില്‍ ഖുര്‍ആന്‍ വിശേഷിപ്പിച്ച സിംഹത്തില്‍ പേടിച്ചോടുന്ന കാട്ടുകഴുതകളെപ്പോലെ ഖുര്‍ആനെക്കുറിച്ച് പറയുന്ന സൈറ്റിലേക്ക് എത്തിനോക്കാന്‍ പോലും അവര്‍ ഭയപ്പെടും. സാമ്പിളിന് ഇവിടെ ക്ളിക്ക് ചെയ്യുക. തുടര്‍ന്ന് വായിക്കുക. തുറന്ന മനസ്സുള്ളവരെ ഇതിലേക്ക് ചര്‍ചക്കായി സ്വാഗതം ചെയ്യുന്നു.
(ഖുര്‍ആന്‍ 74:49-56 വായിക്കുക. നമ്പറിട്ട് നല്‍കിയിരിക്കുന്നത് മൌലാനാ മൌദൂദി നല്‍കിയ വ്യാഖ്യാനക്കുറിപ്പുകള്‍)
ഈ ജനത്തിനെന്തു സംഭവിച്ചു! അവര്‍ ഈ ഉദ്ബോധനത്തില്‍നിന്ന് പിന്തിരിഞ്ഞു പോകുന്നുവല്ലോ; സിംഹത്തെ പേടിച്ചോടുന്ന കാട്ടുകഴുതകളെന്നോണം.1 അല്ല, ഇവരിലോരോരുത്തനും തന്റെ പേരില്‍ തുറന്ന ഏടുകളയക്കണമെന്നിച്ഛിക്കുന്നുവോ?2 ഒരിക്കലുമില്ല. ഇവര്‍ക്ക് പരലോകഭയമില്ല എന്നതത്രെ കാര്യം.3 ഒരിക്കലുമില്ല.4 ഇതോ ഒരു ഉദ്ബോധനമാകുന്നു. ഇഷ്ടമുള്ളവന്‍ അതില്‍നിന്ന് പാഠമുള്‍ക്കൊള്ളട്ടെ. ആരും അതില്‍നിന്ന് പാഠമുള്‍ക്കൊള്ളുകയില്ല, അല്ലാഹു അതിച്ഛിച്ചിട്ടുണ്ടെങ്കിലല്ലാതെ.5 അവനത്രെ സൃഷ്ടികളുടെ ഭക്തിയര്‍ഹിക്കുന്നവനും6 (ഭക്തന്‍മാര്‍ക്ക്) പാപമുക്തി നല്‍കാനവകാശമുള്ളവനും.7
1. ഇതൊരു അറബിപ്രയോഗമാണ്. അപകടം മണത്താലുടനെ അന്തംവിട്ടോടുക കാട്ടുകഴുതകളുടെ ഒരു പ്രത്യേകതയാണ്. മറ്റു മൃഗങ്ങള്‍ കാട്ടുകഴുതകളെപ്പോലെ ഓടാറില്ല. അതുകൊണ്ട്, അസാധാരണ മട്ടില്‍ തിരിഞ്ഞുനോക്കാതെ ഓടിയകലുന്നവരെ അറബികള്‍ സിംഹഗന്ധം അല്ലെങ്കില്‍ വേട്ടക്കാരുടെ കാലൊച്ച കേട്ട് ഓടിപ്പോകുന്ന കാട്ടുകഴുതയോട് ഉപമിക്കുന്നു.
2. അതായത് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നു, മുഹമ്മദിനെ അല്ലാഹു യഥാര്‍ഥത്തില്‍ ദൈവദൂതനായി നിശ്ചയിച്ചിട്ടുണ്ടെങ്കില്‍, മക്കയിലെ ഓരോ പ്രമാണിയുടെയും നാട്ടുകാരണവരുടെയും പേരില്‍ അവന്‍ ഇപ്രകാരം ഒരെഴുത്തുകൂടി കൊടുത്തയക്കേണ്ടതാണ്: 'മുഹമ്മദ് നമ്മുടെ പ്രവാചകനാണ്. അദ്ദേഹത്തെ നിങ്ങള്‍ അംഗീകരിച്ച് പിന്‍പറ്റിക്കൊള്ളണം.' ഇങ്ങനെയുള്ള ലിഖിതം അല്ലാഹുതന്നെ എഴുതി അയച്ചതാണെന്ന് അവര്‍ക്ക് ബോധ്യമാവുകയും വേണം. മക്കയിലെ അവിശ്വാസികളുടെ ഈ വാദം സൂറ അല്‍അന്‍ആം 124-ാം സൂക്തത്തില്‍ ഉദ്ധരിച്ചതിങ്ങനെയാണ്: "ദൈവദൂത•ാര്‍ക്ക് ലഭിച്ചിട്ടുള്ളതെന്താണോ അതുപോലുള്ളതുതന്നെ ഞങ്ങള്‍ക്കും ലഭിക്കുവോളം ഞങ്ങള്‍ വിശ്വസിക്കുന്നതല്ല.'' സൂറ ബനീഇസ്രാഈല്‍ 93-ാം സൂക്തത്തില്‍ അവരുടെ ആവശ്യം ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു: "നീ മാനത്തേക്ക് കയറിപ്പോയി അവിടെനിന്ന് ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിക്കൊണ്ടുവരുക.''
3. അതായത്, അവരുടെ ഈ ആവശ്യം പൂര്‍ത്തീകരിച്ചുകൊടുത്തില്ല എന്നതല്ല അവര്‍ വിശ്വസിക്കാതിരിക്കുന്നതിന്റെ യഥാര്‍ഥ കാരണം; മറിച്ച്, അവര്‍ക്ക് പരലോകഭയമില്ല. ഈ ലോകത്തെ എല്ലാമായി ധരിച്ചുവച്ചിരിക്കുകയാണവര്‍. ഈ ഭൌതിക ജീവിതത്തിനു ശേഷം തങ്ങളുടെ കര്‍മങ്ങള്‍ വിചാരണ ചെയ്യപ്പെടുന്ന ഒരു പാരത്രിക ജീവിതമുണ്ടെന്ന് അവര്‍ കരുതുന്നില്ല. ഈ ധാരണ ഈ ലോകത്ത് അവരെ നിശ്ചിന്തരും ഉത്തരവാദിത്വശൂന്യരുമാക്കിയിരിക്കുന്നു. സത്യാസത്യ വ്യത്യാസം അവര്‍ക്ക് നിരര്‍ഥകമായി തോന്നുന്നു. ഈ ലോകത്ത് ആചരിച്ചാല്‍ സദ്ഫലം മാത്രം അനുഭവപ്പെടുന്ന ഒരു സത്യവും അവര്‍ക്കു കാണാനാവുന്നില്ല. ആചരിച്ചാല്‍ ദുഷ്ഫലം മാത്രം അനുഭവപ്പെടുന്ന ഒരു തിന്‍മയുമില്ല അവരുടെ ദൃഷ്ടിയില്‍. അതുകൊണ്ട് സാക്ഷാല്‍ സത്യമേത്, മിഥ്യയേത് എന്നൊക്കെ ചിന്തിച്ച് തലപുണ്ണാക്കുന്നത് നിഷ്ഫലമാണെന്നാണവരുടെ വിചാരം. ഈ വിഷയം അവധാനപൂര്‍വമായ ചിന്തയ്ക്ക് വിധേയമാവുകയാണെങ്കില്‍ അതാവുക, നിലവിലുള്ള ഭൌതികജീവിതം ക്ഷണികമാണെന്നു കരുതുകയും യഥാര്‍ഥവും ശാശ്വതവുമായ ജീവിതം, സത്യത്തിന്റെ ഫലം അനിവാര്യമായി നന്‍മയും അസത്യത്തിന്റെ ഫലം അനിവാര്യമായി തിന്‍മയും മാത്രമായി പ്രകടമാകുന്ന പാരത്രിക ജീവിതം ആണെന്നംഗീകരിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അത്തരക്കാര്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ബുദ്ധിപരമായ തെളിവുകളും വിശുദ്ധമായ അധ്യാപനങ്ങളും കണ്ട് വിശ്വാസം കൈക്കൊള്ളുകയും വിശുദ്ധ ഖുര്‍ആന്‍ അബദ്ധമാണെന്നു വിശേഷിപ്പിച്ച വിശ്വാസങ്ങളിലും കര്‍മങ്ങളിലും അടങ്ങിയിട്ടുള്ള യഥാര്‍ഥ അബദ്ധങ്ങളെന്താണെന്ന് സ്വന്തം ചിന്താശക്തിയുപയോഗിച്ച് കണ്ടെത്തുകയും ചെയ്യും. എന്നാല്‍, പരലോക നിഷേധികള്‍ക്കാകട്ടെ, സത്യാന്വേഷണത്തിനുള്ള സന്‍മനസ്സേ ഉണ്ടാകുന്നതല്ല. അവര്‍ സത്യവിശ്വാസത്തില്‍നിന്ന് ഓടിയൊളിക്കുന്നതിനുവേണ്ടി പുതിയ പുതിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടേയിരിക്കും. അവരുടെ ഏതെങ്കിലും ആവശ്യം നിവര്‍ത്തിച്ചുകൊടുത്താല്‍ തന്നെ അവര്‍ നിഷേധത്തിന് മറ്റൊരുപായം ചികഞ്ഞെടുത്തു കൊണ്ടുവരും. അതാണ് സൂറ അല്‍അന്‍ആം 7-ാം സൂക്തത്തില്‍ അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചത്: "ഓ പ്രവാചകരേ, നാം താങ്കള്‍ക്ക് കടലാസില്‍ എഴുതപ്പെട്ട ഒരു ഗ്രന്ഥം ഇറക്കിത്തരുകയും ജനം സ്വകരങ്ങള്‍ കൊണ്ട് അത് തൊട്ടുനോക്കുകയും ചെയ്താല്‍പോലും, ഇതൊരു തെളിഞ്ഞ ആഭിചാരം മാത്രം എന്നുതന്നെയായിരിക്കും സത്യം സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവര്‍ പറയുക.''
4. അവരുടെ ഇത്തരം യാതൊരാവശ്യവും ഒരിക്കലും പൂര്‍ത്തീകരിക്കപ്പെടാന്‍ പോകുന്നില്ല എന്നര്‍ഥം.
5. അതായത്, ഒരുവന്‍ സന്‍മാര്‍ഗബോധം ഉള്‍ക്കൊള്ളുക എന്നത് അവന്റെ ഇച്ഛയെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന കാര്യമല്ല; മറിച്ച്, അവന് സന്‍മാര്‍ഗബോധമുള്‍ക്കൊള്ളാന്‍ ഉതവിയേകണമെന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ ആര്‍ക്കും സന്‍മാര്‍ഗബോധമുണ്ടാകൂ. ഈ യാഥാര്‍ഥ്യം മറ്റു വാക്കുകളില്‍ ഇങ്ങനെ പ്രകടിപ്പിക്കപ്പെട്ടിരിക്കുന്നു: അടിമയുടെ ഒരു കര്‍മവും അവന്റെ ഇച്ഛകൊണ്ടുമാത്രം പ്രത്യക്ഷമാകുന്നില്ല. അടിമയുടെ ഇച്ഛ ദൈവേച്ഛയുമായി യോജിക്കുമ്പോഴേ ഏതു കര്‍മവും പ്രാവര്‍ത്തിക രൂപം പ്രാപിക്കൂ. വളരെ സങ്കീര്‍ണമായ ഒരു വിഷയമാണിത്. ഇത് മനസ്സിലാകാത്തതുമൂലം മനുഷ്യബുദ്ധി തപ്പിത്തടഞ്ഞു വീഴേണ്ടിവന്നിട്ടുള്ളത് കുറച്ചൊന്നുമല്ല. സംക്ഷിപ്തവാക്കുകളില്‍ അതിങ്ങനെ മനസ്സിലാക്കാവുന്നതാണ്: ഭൌതികലോകത്ത് ഓരോ വ്യക്തിക്കും അയാളാഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള കഴിവ് ലഭിച്ചിരുന്നുവെങ്കില്‍ പ്രപഞ്ചസംവിധാനമാകെ താറുമാറായിപ്പോകുമായിരുന്നു. ദൈവേച്ഛ മറ്റെല്ലാ ഇച്ഛകള്‍ക്കും ഉപരിയായി നില്‍ക്കുന്നതുകൊണ്ടുമാത്രമാണ് ഈ പ്രപഞ്ചവ്യവസ്ഥ ഇവ്വിധം നിലനില്‍ക്കുന്നത്. മനുഷ്യന്‍ എന്തു കര്‍മം ചെയ്യാനാഗ്രഹിച്ചാലും, ആ മാനുഷിക കര്‍മം പ്രാവര്‍ത്തികമാകട്ടെ എന്ന് അല്ലാഹു ഇച്ഛിക്കുമ്പോഴേ അതു ചെയ്യാന്‍ കഴിയൂ. സന്‍മാര്‍ഗത്തിന്റെയും ദുര്‍മാര്‍ഗത്തിന്റെയും കാര്യവും ഇതുതന്നെയാണ്. തനിക്ക് സന്‍മാര്‍ഗം സിദ്ധിക്കണമെന്ന് മനുഷ്യന്‍ സ്വയം ഇച്ഛിച്ചാല്‍ മാത്രം പോരാ, അവന്റെ അഭിലാഷം സഫലമാകട്ടെ എന്ന് അല്ലാഹു വിധിക്കുമ്പോഴേ അവന് സന്‍മാര്‍ഗം ലഭിക്കൂ. ഇതേപ്രകാരം ദുര്‍മാര്‍ഗാഭിലാഷവും അടിമയുടെ ഭാഗത്തുനിന്നു മാത്രമുണ്ടായാല്‍ പോരാ. പ്രത്യുത, അവന്റെ ഉള്ളിലുള്ള ദുര്‍മാര്‍ഗാഭിനിവേശം കണ്ട് അല്ലാഹു വിധിക്കണം, അവന്‍ അബദ്ധസരണികളില്‍ വഴിതെറ്റിപ്പോകട്ടെ എന്ന്. അപ്പോള്‍ അവന് എത്തിപ്പെടാന്‍ അല്ലാഹു അവസരം സൃഷ്ടിച്ചുകൊടുത്ത സരണികളില്‍ അവന്‍ വഴിപിഴച്ചു പ്രത്യക്ഷപ്പെടുന്നു. ഉദാഹരണമായി, ഒരുവന്‍ മോഷ്ടാവാകണമെന്നാഗ്രഹിച്ചാല്‍, ഏതെങ്കിലും വീട്ടില്‍ നുഴഞ്ഞുകടന്ന് ഉദ്ദേശിച്ച വസ്തു മോഷ്ടിച്ചു കൊണ്ടുവരാന്‍ അവന്റെ ആ ആഗ്രഹം മാത്രം പോരാ. മറിച്ച്, അല്ലാഹു അവന്റെ അപാരമായ ജ്ഞാനത്തിനും താല്‍പര്യങ്ങള്‍ക്കും അനുസൃതമായി ആ മനുഷ്യന്റെ ഈ അഭിലാഷം എപ്പോള്‍, ഏതളവില്‍, ഏതു രൂപത്തില്‍ പൂര്‍ത്തീകരിക്കാന്‍ സന്ദര്‍ഭമേകുന്നുവോ, അത്രത്തോളമേ അത് പൂര്‍ത്തീകരിക്കാനാവൂ.
6. അതായത്, നിങ്ങള്‍ അല്ലാഹുവിന്റെ അപ്രീതിയില്‍നിന്ന് മുക്തരാകണമെന്ന് ഉപദേശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്, അല്ലാഹുവിന് അതുകൊണ്ട് അത്യാവശ്യമുള്ളതുകൊണ്ടോ നിങ്ങള്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ അവന് വല്ല നഷ്ടവും നേരിടാനുള്ളതുകൊണ്ടോ അല്ല. അല്ലാഹുവിന്റെ ദാസന്‍മാര്‍ അവന്റെ പ്രീതി കാംക്ഷിക്കുക എന്നതും അവന്റെ പ്രീതിക്കെതിരെ ചരിക്കാതിരിക്കുക എന്നതും അല്ലാഹുവിന്റെ അവകാശമായതിന്റെ പേരിലാണ് അവന്‍ നിങ്ങള്‍ക്ക് സദുപദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
7. അതായത്, ഒരുവന്‍ എത്രയൊക്കെ ദൈവധിക്കാരം ചെയ്തിട്ടുള്ളവനായാലും തന്റെ ദുര്‍ന്നടപടിയില്‍നിന്ന് വിരമിക്കുന്നത് ഏതു സന്ദര്‍ഭത്തിലാണെങ്കിലും തന്റെ കാരുണ്യത്തിന്റെ ചിറക് അവനിലേക്ക് നീട്ടുകയെന്നത് അല്ലാഹുവിനുമാത്രം ഭൂഷണമായിട്ടുള്ളതാണ്. തന്റെ ദാസന്‍മാരോട് ഒരു നിലയ്ക്കും പൊറുത്തുകൂടെന്നോ, അവരെ ശിക്ഷിക്കാതെ വിട്ടയച്ചുകൂടെന്നോ ഉള്ള യാതൊരു പ്രതികാര വികാരവും അല്ലാഹു അവരോടു പുലര്‍ത്തുന്നില്ല.
Wednesday, October 28, 2009
ഖുര്‍ആന്റെ അടിസ്ഥാനം
ഒരു ഗ്രന്ഥം നല്ലപോലെ ഗ്രഹിക്കാന്‍ അതിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും വായനക്കാരന്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ആ ഗ്രന്ഥത്തിന്റെ പ്രതിപാദനരീതി, സാങ്കേതികഭാഷ, സവിശേഷമായ ആവിഷ്കാര ശൈലി എന്നിവയെക്കുറിച്ചും അയാള്‍ക്കറിവുണ്ടായിരിക്കണം. പ്രത്യക്ഷവാക്യങ്ങള്‍ക്കു പിന്നിലായി, അതിലെ പ്രതിപാദനങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന സംഭവങ്ങളും സാഹചര്യങ്ങളും അയാളുടെ ദൃഷ്ടിയിലിരിക്കുകയും വേണം. സാധാരണ നാം വായിച്ചുവരാറുള്ള ഗ്രന്ഥങ്ങളില്‍ ഈ വസ്തുതകളെല്ലാം അയത്ന ലഭ്യമായതുകൊണ്ട് പ്രതിപാദ്യവിഷയത്തിന്റെ ആഴത്തിലിറങ്ങിച്ചെല്ലാന്‍ നമുക്ക് വിശേഷിച്ചൊരു വിഷമവും നേരിടാറില്ല. വിശുദ്ധഖുര്‍ആന്‍ വായിക്കാനാഗ്രഹിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം ഇതൊരു മാര്‍ഗദര്‍ശക ഗ്രന്ഥമാണ് എന്നതാണ്. അത് സമര്‍പിക്കുന്ന ജീവിതവീക്ഷണത്തിനു ചുറ്റും കറങ്ങുന്നതാണ് അതിലെ സൂക്തങ്ങള്‍. ജീവിതവുമായി ബന്ധപ്പെട്ട് എല്ലാരംഗത്തും അത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമര്‍പിക്കുന്നു. അതിലെ കഥകളും ചരിത്രവും ഉപമകളും അലങ്കാരങ്ങളും ഭൌതികശാസ്ത്രവും എല്ലാം ഇതേ ലക്ഷ്യത്തിന് വേണ്ടിയുള്ളതാണ്. ഖുര്‍ആന്‍ അവതരിപ്പിക്കുന്ന ജീവിതവീക്ഷണം പൂര്‍വപ്രവാചകന്‍മാര്‍ സമര്‍പിച്ച അതേ വീക്ഷണം തന്നെയാണ്. അതിനാല്‍ വിശുദ്ധഖുര്‍ആന്‍ അടിസ്ഥാനപരമായി മുന്നോട്ട് വെക്കുന്ന വീക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
ഈ വിഷയകമായി, വായനക്കാരന്‍ ഏറ്റവും മുമ്പേ ഖുര്‍ആന്റെ അന്തസ്സത്ത-അതു സമര്‍പ്പിക്കുന്ന അടിസ്ഥാന ആദര്‍ശം- അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. അയാളത് അംഗീകരിക്കട്ടെ, അംഗീകരിക്കാതിരിക്കട്ടെ. ഏതു നിലയ്ക്കും, ഈ ഗ്രന്ഥം മനസ്സിലാക്കണമെന്നുണ്ടെങ്കില്‍ പ്രാരംഭബിന്ദു എന്ന നിലയില്‍ ഖുര്‍ആനും അതിന്റെ പ്രബോധകനായ മുഹമ്മദ്നബി തിരുമേനിയും വിവരിച്ചിരിക്കുന്ന അടിസ്ഥാനംതന്നെ അയാള്‍ അടിസ്ഥാനമായി സ്വീകരിക്കേണ്ടതാണ്.
1. അഖില പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും വിധികര്‍ത്താവുമായ ഏകദൈവം തന്റെ അനന്തവിസ്തൃത സാമ്രാജ്യത്തിന്റെ ഒരു ഭാഗമായ ഭൂതലത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. അവന് അറിയുവാനും ചിന്തിക്കുവാനും ഗ്രഹിക്കുവാനുമുള്ള കഴിവുകള്‍ പ്രദാനംചെയ്തു. നന്‍മ- തിന്‍മകള്‍ വിവേചിച്ചറിയാനുള്ള യോഗ്യത നല്കി. ഇഛാസ്വാതന്ത്യ്രവും വിവേചനസ്വാതന്ത്യ്രവും കൈകാര്യാധികാരങ്ങളും നല്കി. അങ്ങനെ, മൊത്തത്തില്‍ ഒരു വിധത്തിലുള്ള സ്വയംഭരണം (അൌീിീാ്യ) നല്കിക്കൊണ്ട് അവനെ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിച്ചു.
2. ഈ സമുന്നതപദവിയില്‍ മനുഷ്യരെ നിയോഗിക്കുമ്പോള്‍ ദൈവം ഒരുകാര്യം അവരെ നല്ലപോലെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു; അതിതാണ്:
നിങ്ങളുടെയും നിങ്ങളുള്‍ക്കൊള്ളുന്ന സമസ്ത ലോകത്തിന്റെയും ഉടമസ്ഥനും ആരാധ്യനും ഭരണാധിപനും ഞാനാകുന്നു. എന്റെ ഈ സാമ്രാജ്യത്തില്‍ നിങ്ങള്‍ സ്വാധികാരികളല്ല; ഞാനല്ലാത്ത ആരുടെയും അടിമകളുമല്ല. നിങ്ങളുടെ ആരാധനയ്ക്കും അനുസരണത്തിനും അടിമത്തത്തിനും അര്‍ഹനായി ഞാന്‍ മാത്രമേയുള്ളൂ. നിങ്ങളെ സ്വാതന്ത്യ്രവും സ്വയംഭരണാധികാരവും നല്കി നിയോഗിച്ചിരിക്കുന്ന ഈ ഭൂതലത്തിലെ ജീവിതം നിങ്ങള്‍ക്കൊരു പരീക്ഷണമാണ്. ഇതിനുശേഷം, നിങ്ങള്‍ എന്റെ സവിധത്തില്‍ മടങ്ങിവരേണ്ടതായുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണിശമായി പരിശോധിച്ച്, ആര്‍ പരീക്ഷയില്‍ വിജയംവരിച്ചുവെന്നും ആരെല്ലാം പരാജിതരായെന്നും അപ്പോള്‍ ഞാന്‍ വിധികല്പിക്കും. നിങ്ങളെ സംബന്ധിച്ചിടത്തോളം, അതിനാല്‍, ശരിയായ കര്‍മനയം ഒന്നുമാത്രമേയുള്ളൂ; എന്നെ നിങ്ങളുടെ ഒരേയൊരു ആരാധ്യനും വിധികര്‍ത്താവുമായംഗീകരിക്കുക; ഞാന്‍ നല്കുന്ന സാന്‍മാര്‍ഗിക നിര്‍ദേശമനുസരിച്ച് മാത്രം ഭൂലോകത്ത് പ്രവര്‍ത്തിക്കുക; നശ്വരമായ ഐഹികജീവിതം പരീക്ഷണാലയമാണെന്നറിഞ്ഞുകൊണ്ട് എന്റെ അന്തിമതീരുമാനത്തില്‍ വിജയികളാവുകയാണ് നിങ്ങളുടെ സാക്ഷാല്‍ ലക്ഷ്യമെന്ന ബോധത്തോടുകൂടി ജീവിതം നയിക്കുക. ഇതിനു വിപരീതമായുള്ള ഏതൊരു ജീവിതനയവും നിങ്ങളെ സംബന്ധിച്ചിടത്തോളം അബദ്ധം മാത്രമാണ്. ആദ്യത്തെ നയമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ (അതു തെരഞ്ഞെടുക്കാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്) ഇഹലോകത്ത് നിങ്ങള്‍ക്ക് സമാധാനവും സംതൃപ്തിയും ലഭ്യമാകും; എന്റെയടുത്ത് തിരിച്ചുവരുമ്പോള്‍, അനശ്വര സുഖാനന്ദത്തിന്റെ ഗേഹമായ സ്വര്‍ഗലോകം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. അഥവാ മറ്റൊരു നയമാണ് സ്വീകരിക്കുന്നതെങ്കില്‍ (അത് സ്വീകരിക്കുവാനും നിങ്ങള്‍ക്ക് സ്വാതന്ത്യ്രമുണ്ട്) ഇഹലോകത്ത് നിങ്ങള്‍ക്ക് നാശവും അസ്വാസ്ഥ്യവും അനുഭവിക്കേണ്ടിവരും; ഐഹികലോകം പിന്നിട്ട് പാരത്രികലോകത്ത് വരുമ്പോഴാകട്ടെ ശാശ്വതമായ ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഗര്‍ത്തമായ നരകത്തില്‍ തള്ളപ്പെടുകയുംചെയ്യും.
3. ഈ വസ്തുതകളെല്ലാം വേണ്ടപോലെ ബോധ്യപ്പെടുത്തിക്കൊണ്ടാണ്, പ്രപഞ്ചാധിപന്‍ മനുഷ്യവര്‍ഗത്തിന്ന് ഭൂമിയില്‍ സ്ഥാനം നല്‍കിയത്. ഈ വര്‍ഗത്തിലെ ആദിമ ദമ്പതികള്‍ (ആദം, ഹവ്വ)ക്ക് ഭൂമിയില്‍ തങ്ങളുടെ സന്തതികള്‍ പ്രവര്‍ത്തിക്കേണ്ടതിന്നാധാരമായ മാര്‍ഗനിര്‍ദേശവും നല്‍കുകയുണ്ടായി. ഈ ആദിമ മനുഷ്യര്‍ അജ്ഞതയിലും അന്ധകാരത്തിലുമല്ല ഭൂജാതരായിരുന്നത്. പ്രത്യുത, പൂര്‍ണമായ പ്രകാശത്തിലാണ് ദൈവം ഭൂമിയില്‍ അവരുടെ അധിവാസത്തിനാരംഭം കുറിച്ചത്. യാഥാര്‍ഥ്യത്തെക്കുറിച്ച് തികച്ചും ബോധവാന്‍മാരായിരുന്നു അവര്‍. അവരുടെ ജീവിതനിയമം അവര്‍ക്കറിയിച്ചുകൊടുത്തിരുന്നു. ദൈവികാനുസരണം (ഇസ്ലാം) ആയിരുന്നു അവരുടെ ജീവിതമാര്‍ഗം. ഇതേ കാര്യം, ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളായി-മുസ്ലിംകളായി-ജീവിക്കണമെന്ന വസ്തുത അവര്‍ സ്വസന്താനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍, പിന്നീടുള്ള നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ ഈ ശരിയായ ജീവിതപഥ(ദീന്‍)ത്തില്‍നിന്ന് വ്യതിചലിച്ച് നാനാവിധമായ അബദ്ധനയങ്ങള്‍ അവലംബിക്കുകയാണുണ്ടായത്. അവര്‍ അശ്രദ്ധയാല്‍ അതിനെ വിനഷ്ടമാക്കുകയും, അന്യായമായി അതിനെ അലങ്കോലപ്പെടുത്തുകയും ചെയ്തു. അവര്‍ ഏകനായ ദൈവത്തിന് പങ്കാളികളെ കല്‍പിച്ചു; മനുഷ്യരും മനുഷ്യേതരരുമായ, ഭൌതികവും ഭാവനാപരവുമായ, ആകാശ-ഭൂമികളിലെ അനേകമനേകം അസ്തിത്വങ്ങളില്‍ അവര്‍ ദിവ്യത്വം ആരോപിച്ചു. ദൈവദത്തമായ യാഥാര്‍ഥ്യജ്ഞാനത്തില്‍ (അല്‍ഇല്‍മ്) അവര്‍ പലതരം ഊഹ-അനുമാനങ്ങളും തത്ത്വശാസ്ത്രങ്ങളും ആദര്‍ശ-സിദ്ധാന്തങ്ങളും കലര്‍ത്തി, അസംഖ്യം മതങ്ങള്‍ പടച്ചുവിട്ടു. ദൈവം നിര്‍ദേശിച്ചുതന്ന നീതിനിഷ്ഠമായ ധാര്‍മിക-നാഗരിക നിയമങ്ങളെ (ശരീഅത്) പരിവര്‍ജിച്ചുകൊണ്ടോ വികൃതമാക്കിക്കൊണ്ടോ സ്വേഛകള്‍ക്കും സ്വാര്‍ഥത്തിനും പക്ഷപാതങ്ങള്‍ക്കും അനുസൃതമായുള്ള ജീവിതനിയമങ്ങള്‍ കെട്ടിച്ചമച്ചു. തദ്ഫലമായി ദൈവത്തിന്റെ ഭൂമിയില്‍ അക്രമവും അനീതിയും നടമാടി.
4. ദൈവം മനുഷ്യന് പരിമിതമായ സ്വാധികാരം നല്‍കിയിരുന്നതിന്റെ വെളിച്ചത്തില്‍, ഈ വഴിതെറ്റിയ മനുഷ്യരെ തന്റെ പ്രകൃത്യതീതമായ ഇടപെടല്‍മൂലം സത്യപഥത്തിലേക്ക് ബലാല്‍ക്കാരം തിരിച്ചുകൊണ്ടുവരിക ഉചിതമായിരുന്നില്ല. മനുഷ്യവര്‍ഗത്തിന്- അവരിലുള്ള വിവിധ ജനസമുദായങ്ങള്‍ക്ക്-ഭൂലോകത്ത് പ്രവര്‍ത്തിക്കാന്‍ അവധി നിശ്ചയിച്ചിരുന്നത് പരിഗണിക്കുമ്പോള്‍, രാജദ്രോഹം പ്രകടമായ ഉടന്‍ മനുഷ്യരെ ദൈവം നശിപ്പിച്ചുകളയുക എന്നതും ശരിയായിരുന്നില്ല. ഇതെല്ലാം വച്ചുകൊണ്ട്, മനുഷ്യാരംഭം മുതല്‍ക്കേ ദൈവം ഏറ്റെടുത്ത ബാധ്യത മനുഷ്യന്റെ സ്വാധികാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭൂലോകത്തെ പ്രവര്‍ത്തനാവധിയുടെ ഇടവേളയില്‍ അവന് ഉചിതമായ മാര്‍ഗദര്‍ശനത്തിനേര്‍പ്പാട് ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു. ദൈവം സ്വയം ഏറ്റെടുത്ത ഈ ബാധ്യതയുടെ നിര്‍വഹണത്തിനായി അവനില്‍ വിശ്വസിക്കുന്നവരും അവന്റെ പ്രീതിയെ പിന്‍തുടരുന്നവരുമായ ഉത്തമമനുഷ്യരെതന്നെ അവന്‍ ഉപയോഗപ്പെടുത്തിവന്നു. അവരെ തന്റെ പ്രതിനിധികളായി നിശ്ചയിച്ചു; തന്റെ സന്ദേശങ്ങള്‍ അവര്‍ക്കയച്ചുകൊടുത്തു. അവര്‍ക്ക് യാഥാര്‍ഥ്യജ്ഞാനം നല്‍കി; ശരിയായ ജീവിതനിയമം പഠിപ്പിച്ചുകൊടുത്തു. ഏതൊന്നില്‍നിന്ന് മാനവകുലം വ്യതിചലിച്ചുപോയിരുന്നുവോ അതേ സന്‍മാര്‍ഗത്തിലേക്ക് വീണ്ടും അവരെ ക്ഷണിക്കുവാന്‍ ആ മഹാത്മാക്കളെ നിയോഗിക്കുകയും ചെയ്തു.
5. ഈ ദൈവിക പ്രവാചകന്‍മാര്‍ വിവിധ രാജ്യങ്ങളിലും ജനസമുദായങ്ങളിലും ആഗതരായിക്കൊണ്ടിരുന്നു. അവരുടെ ആഗമനത്തിന്റെ സുവര്‍ണശൃംഖല സഹസ്രാബ്ദങ്ങളോളം തുടര്‍ന്നു. അങ്ങനെ, ആയിരമായിരം പ്രവാചകന്‍മാര്‍ നിയോഗിതരായി. അവരുടെയെല്ലാം 'ദീന്‍' ഒന്നുതന്നെയായിരുന്നു-പ്രഥമ ദിവസംതൊട്ട് മനുഷ്യന്നറിയിക്കപ്പെട്ടിരുന്ന ശരിയായ ജീവിതനയം തന്നെ. അവരെല്ലാം ഒരേ സന്‍മാര്‍ഗത്തെ-പ്രാരംഭത്തില്‍ മനുഷ്യന് നിര്‍ദേശിച്ചുകൊടുത്തിരുന്ന ശാശ്വതമായ ധാര്‍മിക-നാഗരിക തത്ത്വങ്ങളെ-പിന്‍പറ്റിയവരായിരുന്നു. അവരുടെയെല്ലാം ദൌത്യവും ഒന്നുതന്നെയായിരുന്നു. അതെ, സത്യദീനിലേക്കും സന്‍മാര്‍ഗത്തിലേക്കും സമസൃഷ്ടികളെ ക്ഷണിക്കുക, ഈ ക്ഷണം സ്വീകരിച്ച് മുന്നോട്ട് വരുന്നവരെ സംഘടിപ്പിക്കുക, അവരെ ദൈവികനിയമത്തിന് വിധേയരും ലോകത്ത് ദൈവികനിയമത്തിന് വിധേയമായി ഒരു സാമൂഹികവ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും ദൈവികനിയമത്തിന്റെ ലംഘനത്തെ തടയുവാന്‍ സദാ സന്നദ്ധരുമായ ഒരു സമുദായമായി വാര്‍ത്തെടുക്കുക. പ്രവാചകന്‍മാര്‍ അവരവരുടെ കാല-ദേശങ്ങളില്‍ ഈ മഹത്തായ ദൌത്യം ഏറ്റവും ഭംഗിയായി നിറവേറ്റിപ്പോന്നു. പക്ഷേ, സംഭവിച്ചത് എല്ലായ്പ്പോഴും മറ്റൊന്നായിരുന്നു. മനുഷ്യരില്‍ വലിയൊരു വിഭാഗം പ്രവാചകപ്രബോധനം കൈക്കൊള്ളാന്‍ മുന്നോട്ടുവന്നതേയില്ല; അത് കൈയേറ്റ് ഇസ്ലാമികസമുദായം എന്ന നിലപാട് അംഗീകരിച്ചവര്‍തന്നെ കാലാന്തരത്തില്‍ സത്യപഥത്തില്‍നിന്ന് വ്യതിചലിച്ചുപോവുകയും ചെയ്തു. അവരില്‍ ചില ജനവിഭാഗങ്ങള്‍ ദൈവികസന്‍മാര്‍ഗത്തെ തീരെ കളഞ്ഞുകുളിച്ചപ്പോള്‍ വേറെ ചിലര്‍ ദൈവികനിര്‍ദേശങ്ങളെ മാറ്റിമറിക്കുകയും സ്വയംകൃതാദര്‍ശങ്ങളുടെ സങ്കലനംകൊണ്ട് അതിനെ വികൃതമാക്കുകയും ചെയ്തു.
6. അവസാനമായി, പ്രപഞ്ചാധിപന്‍, മുഹമ്മദ് നബിയെ പൂര്‍വപ്രവാചകന്‍മാര്‍ നിര്‍വഹിച്ചുപോന്നിരുന്ന അതേ ദൌത്യനിര്‍വഹണത്തിനായി അറേബ്യയില്‍ നിയോഗിച്ചു. തിരുമേനിയുടെ സംബോധന പൂര്‍വപ്രവാചകന്‍മാരുടെ വഴിപിഴച്ച അനുയായികളോടും മനുഷ്യവര്‍ഗത്തോട് പൊതുവിലുമായിരുന്നു. അവരെയെല്ലാം ശരിയായ ജീവിതനയത്തിലേക്ക് ക്ഷണിക്കുക, അവര്‍ക്കെല്ലാം വീണ്ടും ദൈവികസന്‍മാര്‍ഗനിര്‍ദേശം എത്തിച്ചുകൊടുക്കുക, ആ ബോധനവും മാര്‍ഗദര്‍ശനവും അംഗീകരിക്കുന്നവരെ ഒരു സംഘടിതസമൂഹമായി വാര്‍ത്തെടുക്കുക-ഇതായിരുന്നു അവിടത്തെ ദൌത്യം. ഈ നവസമൂഹം സ്വന്തം ജീവിതവ്യവസ്ഥ ദൈവികസന്‍മാര്‍ഗത്തില്‍ കെട്ടിപ്പടുക്കാനും അതേ മാര്‍ഗമവലംബിച്ച് ലോകസംസ്കരണത്തിന് പ്രയത്നിക്കുവാനും ബാധ്യസ്ഥമായിരുന്നു. ഈ പ്രബോധനത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും ആധാരഗ്രന്ഥമത്രേ മുഹമ്മദ് നബി തിരുമേനിക്ക് അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുര്‍ആന്‍.

Tuesday, October 13, 2009
ഖുര്‍ആന്‍ ഒരു നിസ്തുല ഗ്രന്ഥം
ദൈവികസന്ദേശങ്ങളുടെ പ്രബോധനത്തിനായി നിയുക്തരായ പ്രവാചകന്‍മാര്‍ക്ക് അവരുടെ പ്രവാചകത്വം ബോധ്യപ്പെടുത്താനാവശ്യമായ ചില ആമാനുഷിക ദൃഷ്ടാന്തങ്ങള്‍ നല്‍കപ്പെട്ടിരുന്നു. മൂസാനബിക്ക് നല്‍കപ്പെട്ട വടിയും ഇസാനബിക്ക് നല്‍കപ്പെട്ട ചിലപ്രത്യേക കഴിവുകളും ഈ ഇനത്തില്‍ പെടുന്നതാണ്. പ്രവാചകന്‍ മുഹമ്മദ് നബിക്ക് നല്‍കപ്പെട്ട അമാനുഷിക ദൃഷ്ടാന്തം പ്രധാനമായും വിശുദ്ധഖുര്‍ആനാണ്. ലോകാവസാനം വരെയുള്ള മനുഷ്യര്‍ക്ക് ഈ ദൈവികസന്ദേശമെത്തിക്കാനുള്ള ചുമതല അതിന്റെ വിശ്വാസികളില്‍ ചുമത്തപ്പെട്ടതിനാല്‍ അവര്‍ക്കുകൂടി ലഭ്യമാകുന്ന ഒരു അമാനുഷിക തെളിവ് മുഹമ്മദ് നബിക്ക് നല്‍കപ്പെട്ടത്. ആ ഖുര്‍ആനിന്റെ സംരക്ഷണം അത് അവതരിപ്പിച്ച അല്ലാഹുതന്നെ ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഖുര്‍ആനിന്റെ ദൈവികത ഉള്‍കൊള്ളുന്നതിലൂടെയാണ് ഒരാള്‍ യഥാര്‍ഥ വിശ്വാസിയാകുന്നത്. അത് മാത്രമാണ് നമ്മുടെ മുമ്പിലുള്ള ഏക തെളിവ്. അത് മനസ്സിലാക്കിയവര്‍ വിശ്വാസികളെക്കാള്‍ യുക്തിവാദികളാണ് എന്ന് തോന്നുന്നു. അതിനാല്‍ അവരുടെ ഒന്നാമത്തെ ഉന്നം വിശുദ്ധഖുര്‍ആന്‍ വെറുമൊരു ചവറാണ് എന്ന് വരുത്തിതീര്‍ക്കലാണ്. ഖുര്‍ആന്‍ വായിക്കുന്നതിന് മുമ്പ് ചിലമുന്നറിവുകള്‍ ഇല്ലാതിരുന്നാല്‍ വിശുദ്ധഖുര്‍ആനിന്റെ യഥാര്‍ഥസന്ദേശം ഗ്രഹിക്കാന്‍ വായനക്കാരന് കഴിയില്ല. ഈ വിഷയകമായി ലോകത്ത് എഴുതപ്പെട്ട ഏറ്റവും ഉപകാരപ്രദവും ഗഹനവുമായ പ്രബന്ധം തഫ്ഹീമുല്‍ ഖുര്‍ആനിന്റെ മുഖവുരയില്‍ ഉള്‍പ്പെടുന്ന ഖുര്‍ആന്‍പഠനത്തിന് ഒരു മുഖവുര എന്ന് പ്രസിദ്ധമായ ലേഖനമാണ്. ഈ ബ്ലോഗില്‍ ഏതാനും പോസ്റ്റുകള്‍ ആ പഠനത്തെ അടിസ്ഥാനമാക്കി എഴുതിയിട്ടുള്ളതാണ്. നെറ്റിലേക്ക് ആവശ്യമായ ചില മാറ്റങ്ങളോടെയായിരിക്കും ഇതില്‍ ചേര്‍ക്കുന്നത്. ആ പഠനത്തില്‍ എന്തെങ്കിലും കുറവുണ്ടായത് കൊണ്ടല്ല. ചിലവിശദീകരണം നെറ്റ് വായനക്കാര്‍ക്ക് ആവശ്യമില്ലാത്തതിനാല്‍ ലേഖനം സംക്ഷിപ്തമാക്കുന്നതിനു വേണ്ടിയാണ് അത് ചെയ്തിട്ടുള്ളത്. ലേഖനങ്ങള്‍ പൂര്‍ണമായി വായിക്കാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
'പൊതുവേ നാം വായിച്ചു പരിചയിച്ചിട്ടുള്ള ഗ്രന്ഥങ്ങളില്‍ ഒരു നിര്‍ണിതവിഷയത്തെക്കുറിച്ച അറിവുകളും അഭിപ്രായങ്ങളം വാദങ്ങളും തെളിവുകളുമെല്ലാം ഗ്രന്ഥരചനാപരമായ സവിശേഷക്രമത്തില്‍ തുടരെ വിവരിച്ചിരിക്കും. ഇക്കാരണത്താല്‍, ഖുര്‍ആനെക്കുറിച്ച് അപരിചിതനായ ഒരാള്‍ ആദ്യമായത് വായിക്കാനുദ്യമിക്കുമ്പോള്‍, ഒരു ഗ്രന്ഥമെന്ന നിലയില്‍ സാധാരണ ഗ്രന്ഥങ്ങളുടെ സമ്പ്രദായംതന്നെ അതിലും സ്വീകരിച്ചിരിക്കുമെന്നാണ് സ്വാഭാവികമായും പ്രതീക്ഷിക്കുക. അതായത്, ആദ്യമായി പ്രതിപാദ്യം എന്തെന്ന് നിര്‍ണയിച്ചിരിക്കും; തുടര്‍ന്ന്, മുഖ്യവിഷയം വിവിധ അധ്യായങ്ങളും ഉപശീര്‍ഷകങ്ങളുമായി വിഭജിച്ച് യഥാക്രമം ഓരോ പ്രശ്‌നവും ചര്‍ച്ചചെയ്തിരിക്കും; അതേപോലെ, ബഹുമുഖമായ ജീവിതത്തിന്റെ ഓരോ വകുപ്പും ഓരോ മേഖലയും വേറിട്ടെടുത്ത് തല്‍സംബന്ധമായ നിയമനിര്‍ദേശങ്ങളെല്ലാം ക്രമത്തില്‍ പ്രതിപാദിച്ചിരിക്കും-ഇതൊക്കെയാവും അയാളുടെ പ്രതീക്ഷ. പക്ഷേ, വായിച്ചുതുടങ്ങുമ്പോള്‍ ഇതിനെല്ലാം തീരെ വിപരീതമായി, തനിക്കിതുവരെ അന്യവും അപരിചിതവുമായ മറ്റൊരു പ്രതിപാദനരീതിയാണ് ഖുര്‍ആനില്‍ അയാള്‍ കണ്ടുമുട്ടുന്നത്. ഇവിടെ വിശ്വാസപരമായ പ്രശ്‌നങ്ങള്‍, ധാര്‍മിക-സദാചാര നിര്‍ദേശങ്ങള്‍, ശരീഅത്‌വിധികള്‍, ആദര്‍ശപ്രബോധനം, സദുപദേശങ്ങള്‍, ഗുണപാഠങ്ങള്‍, ആക്ഷേപ-വിമര്‍ശനങ്ങള്‍, താക്കീത്, ശുഭവൃത്താന്തം, സാന്ത്വനം, തെളിവുകള്‍, സാക്ഷ്യങ്ങള്‍, ചരിത്രകഥകള്‍, പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിലേക്ക് സൂചനകള്‍ എന്നിവയെല്ലാം ഇടവിട്ട്, മാറിമാറി വരുന്നു; ഒരേ വിഷയം ഭിന്നരീതികളില്‍, വ്യത്യസ്ത വാക്കുകളില്‍ ആവര്‍ത്തിക്കപ്പെടുന്നു; വിഷയങ്ങള്‍ ഒന്നിനു ശേഷം മറ്റൊന്നും തുടര്‍ന്ന് മൂന്നാമതൊന്നും പൊടുന്നനെയാണ് ആരംഭിക്കുന്നത്. എന്നല്ല, ഒരു വിഷയത്തിനു മധ്യത്തിലൂടെ, പെട്ടെന്ന്, മറ്റൊരു വിഷയം കടന്നുവരുന്നു; സംബോധകനും സംബോധിതരും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയും സംഭാഷണമുഖം ഭിന്ന ഭാഗങ്ങളിലേക്കു തിരിയുകയും ചെയ്യുന്നു; വിഷയാധിഷ്ഠിതമായുള്ള അധ്യായങ്ങളുടെയും ശീര്‍ഷകങ്ങളുടെയും ഒരടയാളം പോലും ഒരിടത്തും കാണ്‍മാനില്ല. ചരിത്രമാണ് വിവരിക്കുന്നതെങ്കില്‍ ചരിത്രാഖ്യാനരീതിയിലല്ല; തത്ത്വശാസ്ത്രമോ ദൈവശാസ്ത്രമോ ആണ് പ്രതിപാദ്യമെങ്കില്‍ പ്രകൃത ശാസ്ത്രങ്ങളുടെ ഭാഷയിലല്ല പ്രതിപാദനം. മനുഷ്യനെയും ഇതര സൃഷ്ടിജാലങ്ങളെയും കുറിച്ച പരാമര്‍ശം പദാര്‍ഥ-ശാസ്ത്രവിവരണരീതിയിലോ, നാഗരിക -രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക കാര്യങ്ങളുടെ പ്രതിപാദനം സാമൂഹിക വിജ്ഞാനീയങ്ങള്‍ പ്രതിപാദിക്കുന്ന വിധത്തിലോ അല്ല. നിയമവിധികളും നിയമങ്ങളുടെ മൗലികതത്ത്വങ്ങളും കൈകാര്യം ചെയ്തിരിക്കുന്നത് നിയമപണ്ഡിതന്മാരുടെതില്‍നിന്ന് തീരെ ഭിന്നമായ ഭാഷയിലാണ്. ധര്‍മശാസ്ത്രഗ്രന്ഥങ്ങളില്‍നിന്ന് വ്യതിരിക്തമായ വിധത്തിലത്രേ ധാര്‍മിക ശിക്ഷണങ്ങള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. ഇങ്ങനെ, തനിക്ക് ചിരപരിചിതമായ 'ഗ്രന്ഥസങ്കല്പ'ത്തിനു വിപരീതമായി ഇതെല്ലാം കാണുമ്പോള്‍ അനുവാചകന്‍ അമ്പരന്നുപോകുന്നു. ക്രമാനുസൃതം ക്രോഡീകരിക്കപ്പെടാത്ത ശിഥില ശകലങ്ങളുടെ സമാഹാരമാണിതെന്നും, ചെറുതും വലുതുമായി ഒട്ടനേകം ഭിന്ന വിഷയങ്ങളടങ്ങിയ ഈ കൃതി ആദ്യാവസാനം അന്യോന്യബന്ധമില്ലാത്ത വാചകങ്ങള്‍ തുടരെ എഴുതപ്പെട്ടത് മാത്രമാണെന്നും അയാള്‍ ധരിച്ചുവശാകുന്നു. പ്രതികൂല വീക്ഷണകോണില്‍നിന്നു നോക്കുന്നവര്‍ ഇതേ അടിത്തറയില്‍ പല വിമര്‍ശനങ്ങളും സംശയങ്ങളും കെട്ടിപ്പൊക്കുന്നു. അനുകൂല വീക്ഷണഗതിക്കാരാകട്ടെ, അര്‍ഥവും ആശയപ്പൊരുത്തവും അവഗണിച്ചുകൊണ്ട് സംശയനിവൃത്തിക്ക് കുറുക്കുവഴികളാരായുന്നു. പ്രത്യക്ഷത്തില്‍ കാണുന്ന 'ക്രമരാഹിത്യ'ത്തിനു വളഞ്ഞ വ്യാഖ്യാനങ്ങള്‍ നല്കി സ്വയം സംതൃപ്തിയടയുന്നു, ചിലപ്പോളവര്‍. വേറെചിലപ്പോള്‍ കൃത്രിമമാര്‍ഗേണ വാക്യങ്ങള്‍ക്ക് പരസ്പരബന്ധം കണ്ടുപിടിച്ച് വിചിത്ര നിഗമനങ്ങളിലെത്തിച്ചേരുന്നു. ചിലപ്പോള്‍ 'ശാകലികത്വം' ഒരു സിദ്ധാന്തമായിത്തന്നെ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഫലമോ? ഓരോ സൂക്തവും അതിനുമുമ്പും പിമ്പുമുള്ള സൂക്തങ്ങളുമായി ബന്ധമറ്റ്, രചയിതാവിന്റെ ഉദ്ദേശ്യത്തിനു വിപരീതമായ അര്‍ഥ കല്പനകള്‍ക്കിരയായി ഭവിക്കുന്നു!'.
അതോടൊപ്പം സൂക്തങ്ങള്‍ തമ്മില്‍ തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ധരിക്കുന്നതും ശരിയല്ല. അതിസൂക്ഷമമായ അത്ഭുതകരമായ ചിലബന്ധങ്ങള്‍ വിഷയങ്ങളും സൂക്തങ്ങളും മാറിമാറി വരുമ്പോള്‍ അവയിലുള്ളതായി മനസ്സിലാക്കി അതിനനുസരിച്ച് മൗദൂദി സാഹിബ് സൂചിപ്പിച്ച വിധം അതിര് കവിയാതെ എഴുതപ്പെട്ട മലയാളം ഖുര്‍ആന്‍ വ്യാഖ്യാനമാണ് ടി.കെ ഉബൈദ് സാഹിബിന്റെ ഖുര്‍ആന്‍ ബോധനം എന്ന വ്യാഖ്യാനഗ്രന്ഥം.
ചുരുക്കത്തില്‍ പറഞ്ഞുവരുന്നത്, ഖുര്‍ആന്‍ വായിക്കുമ്പോള്‍ സാമ്പ്രദായിക ഗ്രന്ഥങ്ങളെ പോലെ കാണരുതെന്നും, ഖുര്‍ആന് തുല്യം ഖുര്‍ആന്‍ മാത്രമേ ഉള്ളൂ എന്നുമാണ്. ഇതിന് വല്ല പ്രയോജനവുമുണ്ടോ?. തീര്‍ച്ചയായും ഉണ്ട്. കാരണം ഇത് അവതരിപ്പിച്ചത് മനുഷ്യരുടെ സ്രഷ്ടാവായ അല്ലാഹുവാണ്.

Friday, October 9, 2009
പ്രതിക്രിയാനിയമത്തിലെ യുക്തിശൂന്യത !!!
ഖുര്‍ആന്‍ ഒരു സമഗ്രജീവിത ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക-സാമൂഹിക-സാംസാകാരിക-ധാര്‍മിക നിയമങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട രാഷ്ട്രനിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും അത് നല്‍കിയിരിക്കുന്നു. അതോടൊപ്പം മനസ്സിലാക്കേണ്ട സംഗതി ലോകവസാനം വരെ ഉണ്ടാകാനിടയുള്ള മുഴുവന്‍ കാര്യങ്ങള്‍ക്കും നേരത്തെത്തന്നെ വിശദാംശങ്ങളോടെ നിയമം നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതാണ്. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സച്ചരിതരായ പ്രവാചക ശിഷ്യരുടെയും മാതൃകയുള്‍കൊണ്ട് പണ്ഡിതന്‍മാര്‍ക്ക് നിയമം ആവിഷ്‌കരിക്കാവുന്നതാണ്. ഇത് കേവലം യുക്തിയുടെ പിന്‍ബലത്തിലല്ലാത്തതിനാല്‍ എങ്കില്‍ പിന്നെ എന്തിന് കാലഹരണപ്പെട്ട ഖുര്‍ആന്‍ എന്ന് ചോദിക്കുന്നത് അജ്ഞത മാത്രമാണ് സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ നല്‍കിയ നിയമങ്ങളില്‍ ദീക്ഷിച്ച അടിസ്ഥാന മൂല്യങ്ങളും നടപടിക്രമങ്ങളും പണ്ഡിതന്‍മാര്‍ ക്രോഡീകരിച്ചിട്ടുണ്ട്. അതനുസരിച്ചായിരിക്കും പുതിയ നിയമങ്ങള്‍ നിര്‍മിക്കുക. ഖുര്‍ആന്‍ നല്‍കിയ ക്രിമിനല്‍ നിയമങ്ങളില്‍ ഏറ്റവും യുക്തിഭദ്രമായ നിയമമത്രേ പ്രതിക്രിയാനിയമം. യുക്തിവാദികള്‍ അതില്‍ തന്നെ പിടികൂടി ഇസ്്‌ലാമിനെ അവഹേളിക്കുന്നതിന്റെ സാമ്പിള്‍ ഈ പോസ്റ്റിന്റെ അവസാനത്തില്‍ ചേര്‍ത്തത് വായിക്കുക. അതിന് മുമ്പ് ആ വിഷയം സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തവും അതിന് ആധുനിക ഇസ്ലാം ചിന്തകനും ലോകപണ്ഡിതനുമായ മൗലാനാ മൗദൂദി നല്‍കിയ വ്യാഖ്യാനവും നല്‍കുന്നു. മൗദൂദി ഈ ആയത്തിന് വിശദീകരണം നല്‍കാതെ രക്ഷപ്പെട്ടിരിക്കുന്നു എന്ന ആരോപണമുന്നയിച്ചത് കൊണ്ടാണ് അത് ഇവിടെ മുഴുവനായി ചേര്‍ക്കേണ്ടിവന്നത്. നമ്പറിട്ട് നല്‍കിയിരിക്കുന്നത് മൗദൂദിയുടെ വ്യാഖ്യാനക്കുറിപ്പുകള്‍.
'വിശ്വാസികളേ, നിങ്ങള്‍ക്കായി കൊലപാതകങ്ങളില്‍ പ്രതിക്രിയാനിയമം176 രേഖപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രനായ മനുഷ്യന്‍ കൊലക്കുറ്റം ചെയ്താല്‍ ആ സ്വതന്ത്രനോടുതന്നെ പ്രതിക്രിയ ചെയ്യേണ്ടതാകുന്നു. അടിമയാണ് കൊലയാളിയെങ്കില്‍ ആ അടിമതന്നെ കൊല്ലപ്പെടേണ്ടതാകുന്നു. സ്ത്രീയാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ആ സ്ത്രീയോടുതന്നെ പ്രതിക്രിയ ചെയ്യണം.177 എന്നാല്‍ ഒരു കൊലയാളിയോട് അയാളുടെ സഹോദരന്‍ ദയ കാണിക്കാന്‍ തയാറായാല്‍,178 അപ്പോള്‍ ന്യായമായ നഷ്ടപരിഹാരത്തിന്മേല്‍ ഒത്തുതീരേണ്ടതാകുന്നു. കൊലയാളി നല്ല നിലയില്‍ ആ നഷ്ടപരിഹാരം നല്‍കേണ്ടതുമാകുന്നു.179 നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ഒരു ഇളവും അനുഗ്രഹവുമാണിത്. എന്നിട്ടും വല്ലവനും അതിക്രമം കാണിക്കുകയാണെങ്കില്‍180 അവനു നോവുന്ന ശിക്ഷയുണ്ട്. ബുദ്ധിയും ബോധവുമുള്ളവരേ, പ്രതിക്രിയാനിയമത്തില്‍ നിങ്ങള്‍ക്ക് ജീവിതമാണുള്ളത്.181 ഈ നിയമത്തിന്റെ ലംഘനം നിങ്ങള്‍ സൂക്ഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ.' (2:178,179)
176. ഖിസാസ്: വധത്തിനുള്ള പ്രതിക്രിയ. അതായത്, ഒരുവന്‍ അപരനോട് ചെയ്തത് അവനോടും ചെയ്യുക എന്നാല്‍ ഘാതകന്‍ ഏതുവിധത്തില്‍ മറ്റൊരുവനെ കൊന്നുവോ അതേവിധത്തില്‍ ഘാതകനെയും കൊല്ലണമെന്ന് അതിനര്‍ഥമില്ല. പ്രത്യുത, ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയതിന് പകരം ഘാതകന്റെ ജീവനും നഷ്ടപ്പെടുത്തണമെന്നേ അതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ.
177. ഒരു സമുദായത്തിലെയോ ഗോത്രത്തിലെയോ ആളുകള്‍ തങ്ങളില്‍ നിന്ന് വധിക്കപ്പെട്ട ആളുടെ ജീവന് എത്ര വിലമതിച്ചിരുന്നുവോ അതേ വിലയ്ക്കുള്ള ജീവന്‍ ഘാതകന്റെ സമുദായത്തില്‍നിന്നോ ഗോത്രത്തില്‍നിന്നോ ഹനിക്കുക എന്ന സമ്പ്രദായമാണ് അനിസ്‌ലാമിക കാലത്ത് നടപ്പുണ്ടായിരുന്നത്. വധിക്കപ്പെട്ടവന് പകരം ഘാതകനെ മാത്രം കൊല്ലുന്നതുകൊണ്ട് അവരുടെ രോഷം അടങ്ങിയിരുന്നില്ല. ഒരാള്‍ക്ക് പകരം പത്തോ നൂറോ ആളുകളോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ മുതിര്‍ന്നിരുന്നു. തങ്ങളുടെ കക്ഷിയിലെ ഒരുന്നത വ്യക്തി മറുവിഭാഗത്തിലെ ഒരു സാധാരണക്കാരന്റെ കൈയാല്‍ വധിക്കപ്പെടുന്നപക്ഷം ഘാതകനെ വധിക്കുന്നതുകൊണ്ട് അവര്‍ തൃപ്തിയടഞ്ഞിരുന്നില്ല. പ്രത്യുത, വധിക്കപ്പെട്ടവന്ന് പകരമായി ഘാതകന്റെ ഗോത്രത്തിലെ അതുപോലുള്ളൊരു ഉന്നത വ്യക്തി വധിക്കപ്പെടണമെന്നോ അല്ലെങ്കില്‍ കുറെ വ്യക്തികള്‍ വധിക്കപ്പെടണമെന്നോ ആയിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഇനി, വധിക്കപ്പെട്ടവന്‍ അവരുടെ ദൃഷ്ടിയില്‍ നിസ്സാരനും ഘാതകന്‍ വലിയ സ്ഥാനമാനങ്ങളുള്ളവനുമാണെങ്കില്‍ വധിക്കപ്പെട്ടവന്ന് പകരം ആ ഘാതകനെ കൊല്ലുന്നതവര്‍ക്ക് അസഹ്യമായിരുന്നു. ഇത് പഴയ 'ജാഹിലിയ്യാ' കാലത്ത് മാത്രം നടപ്പുണ്ടായിരുന്ന അവസ്ഥയല്ല. ഇക്കാലത്ത് ഏറ്റവും പരിഷ്‌കൃതരെന്ന് ഗണിക്കപ്പെടുന്ന ചില രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളില്‍പോലും ചിലപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്; 'ഞങ്ങളില്‍ ഒരു വ്യക്തി വധിക്കപ്പെടുന്നപക്ഷം ഘാതകന്റെ സമുദായത്തിലെ അമ്പതു വ്യക്തികളെ ഞങ്ങള്‍ കൊല്ലു'മെന്ന്. ഒരു വ്യക്തിയെ കൊന്നതിന് ഘാതകന്റെ സമുദായത്തിലെ ഇത്ര തടവുകാരെ വെടിവെച്ചു കൊന്നുവെന്ന് പലപ്പോഴും കേള്‍ക്കാം. ഒരു 'പരിഷ്‌കൃത' ജനത ഈ ഇരുപതാം നൂറ്റാണ്ടില്‍ തങ്ങളുടെ ഒരു വ്യക്തിയെ
(സര്‍, ലീസ്‌റ്റേക്ക്) വധിച്ചതിന് പകരം ഈജിപ്ഷ്യന്‍ ജനതയോടാകമാനം പ്രതികാരം ചെയ്യുകയുണ്ടായി. മറുവശത്ത് ഘാതകന്‍, ഭരണകര്‍ത്താക്കളുടെയും വധിക്കപ്പെട്ടവന്‍, ഭരണീയരുടെയും സമുദായത്തില്‍ പെട്ടവരാണെങ്കില്‍ വധശിക്ഷ വിധിക്കാതെ ഒഴിഞ്ഞുമാറുകയെന്ന നയം ഇന്നത്തെ നാമമാത്ര പരിഷ്‌കൃത രാഷ്ട്രങ്ങളിലെ കോടതികള്‍ പോലും അനുവര്‍ത്തിച്ചുവരാറുണ്ട്. ഈ തകരാറുകളുടെ പഴുതടച്ചുകളയാനുള്ള വിധിയാണ് ഈ വാക്യത്തില്‍ അല്ലാഹു നല്‍കിയിരിക്കുന്നത്. അവന്‍ അരുള്‍ ചെയ്യുന്നു: 'കൊന്നവനാര്, കൊല്ലപ്പെട്ടവനാര് എന്ന് പരിഗണിക്കാതെ കൊല്ലപ്പെട്ടവന് പകരം കൊന്നവനെ മാത്രം വധിക്കേണ്ടതാണ്.'
178. 'സഹോദരന്‍' എന്ന പദം പ്രയോഗിച്ചതില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനുള്ള പരോക്ഷമായ ഒരു ശുപാര്‍ശയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതായത്, ഘാതകനോട് നിങ്ങള്‍ക്ക് പിതാവിനെ കൊന്നവനോടെന്നപോലുള്ള അമര്‍ഷവും വെറുപ്പും ഉണ്ടായിരുന്നാലും മനുഷ്യരെന്ന നിലക്ക് നിങ്ങള്‍ സഹോദരങ്ങളാണ്. അതിനാല്‍, അപരാധിയായ സഹോദരന്റെ നേര്‍ക്കുള്ള പ്രതികാര വികാരം അടക്കിവെക്കുകയാണ് മനുഷ്യത്വത്തിന് കൂടുതല്‍ അനുയോജ്യം. ഈ വാക്യത്തില്‍നിന്ന് മറ്റൊരു സംഗതികൂടി മനസ്സിലാകുന്നുണ്ട്: ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങളില്‍ കൊലപാതകക്കേസുപോലും ഒത്തുതീരാവുന്നതാണ്. ഘാതകന് മാപ്പുനല്‍കാന്‍ വധിക്കപ്പെട്ടവന്റെ പിന്‍ഗാമികള്‍ക്ക് അവകാശമുണ്ട്. അവര്‍ മാപ്പു ചെയ്താല്‍ ഘാതകനെ വധിക്കണമെന്ന് ശഠിക്കാന്‍ കോടതിക്കനുവാദമില്ല. എന്നാല്‍ താഴെ വാക്യത്തില്‍ വിവരിക്കുന്നതുപോലെ വധിക്കപ്പെട്ടവന്റെ അവകാശികള്‍ മാപ്പു ചെയ്യുന്നപക്ഷം ഘാതകന്‍ അവര്‍ക്ക് പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്.
179. ന്യായം എന്നര്‍ഥം കൊടുത്ത മഅ്‌റൂഫ് എന്ന വാക്ക് ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യന് പൊതുവെ പരിചയമുള്ള ശരിയായ കര്‍മനയമാണ് അതുെകാണ്ടുള്ള വിവക്ഷ. തന്റെ വ്യക്തിപരമായ താല്‍പര്യം ഏതെങ്കിലും പ്രത്യേക വശത്തിലൂടെ അതുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഏതൊരാളും അതാണ് സത്യമെന്നും നീതിയെന്നും ഉചിതമായ കര്‍മനയമെന്നും സമ്മതിച്ചു പറയുന്നതാണ്. പൊതു സമ്പ്രദായ(Common Law)ത്തിനും ഇസ്‌ലാമിന്റെ സാങ്കേതികഭാഷയില്‍ ഉര്‍ഫ്, മഅ്‌റൂഫ് എന്നിങ്ങനെ പറയാറുണ്ട്. ശരീഅത്ത് പ്രത്യേക വ്യവസ്ഥ നിശ്ചയിച്ചിട്ടില്ലാത്ത എല്ലാ വിഷയങ്ങളിലും അത് പരിഗണനീയവുമാണ്.
180. ഉദാഹരണമായി, വധിക്കപ്പെട്ടവന്റെ അവകാശികള്‍ പിഴ വസൂലാക്കിയതിന് ശേഷം വീണ്ടും പ്രതികാരത്തിന് ശ്രമിക്കുക; അല്ലെങ്കില്‍ ഘാതകന്‍ പിഴ അടക്കുന്നതില്‍ വൈമനസ്യം കാണിക്കുകയും വധിക്കപ്പെട്ടവന്റെ അവകാശികള്‍ തന്നോട് കാണിച്ച ഔദാര്യത്തിന് നന്ദികേട് കാണിക്കുകയും ചെയ്യുക.
181. ഇത് മറ്റൊരു ജാഹിലിയ്യാ സമ്പ്രദായത്തിന്റെ ഖണ്ഡനമാണ്. മുമ്പെന്നപോലെ ഇന്നും എത്രയോ മസ്തിഷ്‌കങ്ങളില്‍ അത് സ്ഥലംപിടിച്ചതായി കാണപ്പെടുന്നുണ്ട്. 'ജാഹിലിയ്യാ'ക്കളില്‍ ഒരു വിഭാഗം പ്രതികാര നടപടിയില്‍ അതിര്‍കവിഞ്ഞിരുന്നതുപോലെ മറ്റൊരു വിഭാഗം വിട്ടുവീഴ്ചയുടെ വശത്തിലും അതിര്‍കവിഞ്ഞിരുന്നു. അവര്‍ വധശിക്ഷക്കെതിരായി നടത്തിയ പ്രചാരവേലയുടെ ഫലമായി വെറുക്കപ്പെടേണ്ട ഒരു ദുഷ്‌കൃത്യമാണതെന്ന് വളരെ പേര്‍ ധരിച്ചു തുടങ്ങി; ലോകത്ത് എത്രയോ രാഷ്ട്രങ്ങള്‍ വധശിക്ഷാ നിയമം റദ്ദ് ചെയ്തു. അതിെനക്കുറിച്ചാണ് ബുദ്ധിയും വിവേകവുമുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്, പ്രതിക്രിയാ നിയമത്തില്‍ സമൂഹത്തിന്റെ ജീവിതമാണ് നിലകൊള്ളുന്നതെന്ന് മനുഷ്യജീവനെ മാനിക്കാത്തവരുടെ ജീവനെ മാനിക്കുന്ന സമൂഹം തങ്ങളുടെ മടിത്തട്ടില്‍ സര്‍പ്പത്തെ വളര്‍ത്തുകയാണ്. ഒരു ഘാതകന്റെ ജീവനെ രക്ഷിച്ചുകൊണ്ട് എത്രയോ നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുകയാണവര്‍.'
ഇതോടൊപ്പം ഒരു യുക്തിവാദി നേതാവിന്റെ ആരോപണങ്ങള്‍കൂടി വായിക്കുക.
“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം) ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം! എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല! ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!! ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ: “ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

Thursday, September 17, 2009
ഖുര്‍ആനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം?
ഖുര്‍ആന്‍ മുസ്ലിംകളുടെ മതഗ്രന്ഥം. ഓരോ മതവിഭാഗങ്ങള്‍ക്കും അവരവരുടേതായ മതഗ്രന്ഥങ്ങളുണ്ട് എന്നപോല. മുസ്ലിംകള്‍ അവ പുണ്യത്തിനും മനഃസമാധാനത്തിനുമായി അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. മുഹമ്മദ് നബിയാണതിന്റെ രചന നിര്‍വഹിച്ചത്. ധാരാളം യുക്തിരഹിതമായ വാദങ്ങളും അശാസ്ത്രീയതകളും അതുള്‍കൊള്ളുന്നു, അതില്‍ അത്ഭുതമില്ല കാരണം ഖുര്‍ആനിന്റെ കര്‍ത്താവ് ക്രി. 6 ാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. മുസ്ലിംകള്‍ പല സൂക്തങ്ങളും ശാസ്ത്രം തെളിയിച്ച ചില വസ്തുതകളുമായി ബന്ധപ്പെടുത്താന്‍ പാട്പെടാറുണ്ട്. പക്ഷേ പുരോഹിതര്‍ മനുഷ്യരെ സ്വര്‍ഗം കാണിച്ച് പ്രലോഭിപ്പിക്കാനും നരകം കാണിച്ച് തിന്‍മയില്‍ നിന്ന് അകറ്റിനിര്‍ത്താനും ഖുര്‍ആനെ ഉപയോഗിക്കുന്നു. ആര്‍ക്കെങ്കിലും ഖുര്‍ആന്‍ അല്‍പം മനസുഖം നല്‍കുന്നെങ്കില്‍ ആയിക്കോട്ടെ.... ഇങ്ങനെ പോകന്നു ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍.
മുസ്ലിംകളുടെ പിന്നോക്കാവസ്ഥക്ക് ഏറ്റവും വലിയ കാരണം ഖുര്‍ആനാണ് എന്നതിനാല്‍ യുക്തിവാദികള്‍ക്ക് ഖുര്‍ആന്റെ ആധികാരികത ചോദ്യം ചെയ്യാതിരിക്കാനാവില്ല. യുക്തിവാദികള്‍ ധാരാളം ബ്ളോഗുകള്‍ അതിന് വേണ്ടിതന്നെ വിജയകരമായി നടത്തിവരുന്നു. ധാരാളം സന്ദര്‍ശകരെ ആകര്‍ശിക്കാനും അത് വഴി സാധിക്കുന്നു. സന്ദര്‍ശിക്കുന്ന ആളുകളെ നന്നായി രസിപ്പികാനുള്ള പൊടിക്കൈകളൊക്കെ മുമ്പ്തന്നെ അവര്‍ സ്വായത്തമാക്കിയതിനാല്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും നിരാശപ്പെടേണ്ടി വരില്ല. കാരണം അവരില്‍ പലരും വൃദ്ധരായി മാറിയത് ഈ വിമര്‍ശനത്തോടൊപ്പമാണ്. അതിനാല്‍ അത്രയും തഴക്കം അവര്‍ക്ക് ആ രംഗത്തുണ്ട്.
ഇനി ചില മുസ്ലിംകളുടെ കാര്യം, അതിലെന്താണ് ഉള്ളതെന്ന കാര്യത്തില്‍ അവര്‍ക്ക് വലിയ പിടിപാടില്ല, ചില ഊഹങ്ങളല്ലാതെ. വേദഗ്രന്ഥങ്ങള്‍ മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്താതെ പുണ്യത്തിന് മാത്രമായി പാരായണം ചെയ്ത് നടക്കുന്നവരെ ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകളോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത് എന്ന് പോലും അവരില്‍ മിക്കവരും കേട്ടിട്ട് പോലുമില്ല.
ഇനിയും ചിലര്‍ക്ക് ഖുര്‍ആന്‍ അക്രമത്തിനും അനീതിക്കും പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണ്. അത് നിരോധിക്കേണ്ടതാണ് എന്ന് പോലും അഭിപ്രായമുണ്ട്. എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ അത്ര ഉറപ്പില്ലാത്തതിനാല്‍ മുന്നോട്ട് പോകാനാവുന്നില്ല. എങ്കിലും ഒരുത്തന്‍ ഒരു ശ്രമം നടത്തിനോക്കി. കല്‍കട്ട ഹൈകോടതിയില്‍ കേസ്ഫയല്‍ ചെയ്തു. 24 ഓളം സൂക്തങ്ങള്‍ അതിനായി ടിയാന്‍ തെളിവായി സമര്‍പിച്ചിണ്ടുമുണ്ടായിരുന്നു. ഒരു പക്ഷേ അദ്ദേഹത്തിന് ലഭിച്ചത് ഏതെങ്കിലും യുക്തിവാദി സൈറ്റില്‍ നിന്നാവാം. സൂക്തങ്ങളുടെ അപ്പുറവും ഇപ്പുറവുമൊന്നും വായിക്കാന്‍ അതിനാല്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടാവില്ല. ഏതായാലും അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാന്‍ എന്നും ആളുണ്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. (തല്‍കാലം ഇപ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ സംവാദത്തിനില്ല എന്ന് ചുരുക്കം അങ്ങോട്ട് പിന്നീട് നമ്മുക്ക് ആവശ്യമെങ്കില്‍ പ്രവേശിക്കാം). പക്ഷേ യാഥാര്‍ഥ്യം ആരുടെ ഭാഗത്ത്?.
ഖുര്‍ആനിന്റെ വിഷയത്തില്‍ ആളുകള്‍ പലവിധത്തിലാണ്. ഖുര്‍ആനിനെ ഖുര്‍ആനില്‍ നിന്നും പഠിച്ചവര്‍, ഖുര്‍ആനെ സംബന്ധിച്ച് മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള ഏതെങ്കിലും ഊഹം പുലര്‍ത്തുന്നവര്‍, യുക്തിവാദികളുടെയും അതുപോലുള്ളവരുടെയും പുസ്തകത്തില്‍ നിന്ന് ഖുര്‍ആനെ മനസ്സിലാക്കിയവര്‍. ഇവരുടെയെല്ലാം പ്രതികരണം ഒരേപോലെ ആവുക സാധ്യമല്ല. ഖുര്‍ആനെക്കുറിച്ച് ആദ്യം പറയേണ്ടത് ഖുര്‍ആന്‍ തന്നെയാണ്. (അതെത്രപേര്‍ക്കറിയാം?.) അത് നിങ്ങള്‍ക്ക് ബോധ്യമായാല്‍ അംഗീകരിക്കാം. അതിനെ അംഗീകരിക്കുന്നവന്‍ ഖുര്‍ആന്റെ അനുയായി എന്ന് പറയപ്പെടും. നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ലങ്കില്‍ ഖുര്‍ആന്റെ അവകാശവാദം നിരാകരിക്കുയുമാവാം. അതിനുമപ്പുറം അനുയായികളുടെ അവകാശവാദങ്ങള്‍ക്ക് ഒരു വിലയുമില്ല. വിജ്ഞാനമെല്ലാം വിരല്‍ തുമ്പിലിരിക്കെ, നാമെന്തിനാണ് പലകാര്യത്തിലും അജ്ഞതപേറുന്നത്. ആളുകള്‍ പലതും പറയട്ടേ... അനുയായികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് അവകാശപ്പെടട്ടേ.. ഖുര്‍ആന്‍ സ്വന്തത്തെക്കുറിച്ച് എന്ത് പറയുന്നു എന്നറിയാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. അടുത്ത പോസ്റില്‍ ഖുര്‍ആന്‍ സ്വന്തത്തെക്കുറിച്ച് സംസാരിക്കുന്നു. അതിന് ശേഷം നമ്മുക്ക് അത് വകവെച്ച് കൊടുക്കണോ എന്ന് പരിശോധിക്കാം.

Wednesday, June 10, 2009
എന്തിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതരിച്ചത്?
ഖുര്‍അന്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി അവതരിപ്പിക്കപ്പെട്ട ദൈവത്തിന്റെ വെളിപാടാണ്. ദിവ്യസന്ദേശങ്ങളുടെ അവസാന പതിപ്പ് ആ നിലക്ക് വായന തുടങ്ങുന്നതിന്റെ ആദ്യപടിയായി. എന്തിന് വേണ്ടിയാണ് ഖുര്‍ആന്‍ അവതരിച്ചത് എന്ന് ഖുര്‍ആന്‍ തന്നെ വിശദാക്കുന്ന ഒരു ഭാഗം വ്യാഖ്യാനമില്ലാതെ എടുത്ത് ചേര്‍ക്കുന്നു. മനുഷ്യജീവിതത്തിന് പ്രാപഞ്ചിക യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം ചില കാര്യങ്ങള്‍ക്കൂടിയുണ്ട് എന്ന് കരുതുന്ന മുഴുവന്‍ ആളുകള്‍ക്കും വേണ്ടി ഖുര്‍ആന്‍ പറഞ്ഞുതരുന്നു വായിക്കുക:
(പ്രവാചകന്‍) പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിങ്ങളുടെ റബ്ബിങ്കലേക്ക് തിരിച്ചുവരുവിന്‍ . അവന്നു കീഴ്പ്പെട്ടവരാകുവിന്‍ - നിങ്ങളില്‍ ശിക്ഷ ഭവിക്കുകയും പിന്നെ എങ്ങുനിന്നും സഹായം കിട്ടാതാവുകയും ചെയ്യുന്നതിനു മുമ്പായി. നിങ്ങളുടെ റബ്ബിങ്കല്‍ നിന്നവതീര്‍ണമായ വേദത്തിലെ സദ് വചനങ്ങളെ പിന്തുടരുകയും ചെയ്യുവിന്‍ - നിങ്ങള്‍ അറിയാതെ, ആകസ്മികമായി ദൈവികശിക്ഷ വന്നുപതിക്കും മുമ്പായി. യാതൊരാളും ഇപ്രകാരം വിലപിക്കാന്‍ ഇടയാകാതിരിക്കട്ടെ: 'ഞാന്‍, അല്ലാഹുവിനോടുള്ള ബാധ്യതയെ അവഗണിച്ചത്, ഹാ കഷ്ടമായിപ്പോയി, ഞാന്‍ അതിനെ പുച്ഛിക്കുന്നവരുടെ കൂട്ടത്തിലായിരുന്നുവല്ലോ.' അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍: 'കഷ്ടം! അല്ലാഹു എനിക്ക് സന്‍മാര്‍ഗദര്‍ശനമരുളിയിരുന്നുവെങ്കില്‍ ഞാനും ഭക്തന്‍മാരുടെ കൂട്ടത്തിലായേനെ!' അല്ലെങ്കില്‍ ശിക്ഷയെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പറയാന്‍ : 'എനിക്ക് ഒരവസരവും കൂടി ലഭിച്ചെങ്കില്‍! അങ്ങനെ ഞാനും സല്‍ക്കര്‍മികളില്‍ ഉള്‍പ്പെട്ടെങ്കില്‍!' (അപ്പോള്‍ അവര്‍ക്ക് ഇങ്ങനെ ഉത്തരം ലഭിക്കും:) 'എന്റെ സൂക്തങ്ങള്‍ നിന്റെയടുക്കല്‍ വന്നെത്തിയിട്ടുണ്ടായിരുന്നില്ലേ? എന്നിട്ട് നീയതിനെ തള്ളിപ്പറയുകയും ഗര്‍വോടെ, സത്യനിഷേധികളില്‍ ചേരുകയും ചെയ്തതല്ലേ?' ഇന്ന് അല്ലാഹുവിന്റെ പേരില്‍ കള്ളം ചമച്ചവരുണ്ടല്ലോ, അന്ത്യനാളില്‍ അവരെ മുഖം ഇരുണ്ടവരായിട്ടായിരിക്കും നീ കാണുക. അഹങ്കാരികള്‍ക്ക് നരകത്തില്‍ മതിയായ സ്ഥലമില്ലെന്നോ? നേരെമറിച്ച്, ഇവിടെ ഭക്തന്‍മാരായി വാണവരോ, അവരവലംബിച്ചത് രക്ഷാമാര്‍ഗമാകയാല്‍ അല്ലാഹു രക്ഷ നല്‍കുന്നതാകുന്നു. അവരെ യാതൊരു ദോഷവും ബാധിക്കുകയില്ല. അവര്‍ ദുഃഖിക്കാന്‍ സംഗതിയാവുകയുമില്ല.
(അധ്യായം സുമര്‍ 39 :53-61)
Subscribe to:
Posts (Atom)
അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം
വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...
-
ഖുര്ആന് ഒരു സമഗ്രജീവിത ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക-സാമൂഹിക-സാംസാകാരിക-ധാര്‍മിക നിയമങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ നിത്യജീവിതവുമ...
-
ഖുര്ആന് ദൈവികമാണ്, ദൈവികമാര്‍ഗനിര്‍ദ്ദേശപത്രികളെന്ന നിലയില്‍ ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില്‍ ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവ...
-
ഒരു ഗ്രന്ഥം നല്ലപോലെ ഗ്രഹിക്കാന്‍ അതിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും വായനക്കാരന്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ആ ഗ്രന്ഥത്ത...