ദൈവനാമത്തില്‍ ആരംഭിച്ച് മനുഷ്യര്‍ എന്നര്‍ഥമുള്ള അന്നാസ് എന്നപദത്തോടുകൂടി അവസാനിക്കുന്ന വിശുദ്ധഖുര്‍ആനില്‍ പ്രതിപാദ്യവിഷയം മനുഷ്യനാണ്. ദൈവം ആദമിനെ സൃഷ്ടിച്ച് ഭൂമിയിലേക്കയക്കുമ്പോള്‍ നല്‍കിയ വാഗ്ദാനമാണ്, മനുഷ്യന് ആവശ്യമായ മാര്‍ഗദര്‍ശനങ്ങളുമായി പ്രവാചകന്‍മാരെ അയക്കും എന്നത്. അതിന്റെ പൂര്‍ത്തീകരണം ചരിത്രത്തിലുടനീളം കാണാന്‍ കഴിയും അക്കാര്യത്തിലേക്കാണ്. മൗലാനാ മൗദൂദി തന്റെ വിഖ്യാതമായ തന്റെ തഫ്ഹീമുല്‍ ഖുര്‍ആനിലൂടെ നമ്മടെ ശ്രദ്ധ ക്ഷണിക്കുന്നത്. തുടര്‍ന്ന് വായിക്കുക.
'ഖുര്‍ആന്റെ ഈ മൗലികസ്വഭാവം മനസ്സിലായിക്കഴിഞ്ഞാല്‍ അതിന്റെ പ്രതിപാദ്യവും കേന്ദ്രവിഷയവും ഉദ്ദേശ്യ ലക്ഷ്യങ്ങളും മനസ്സിലാക്കുക എളുപ്പമാണ്.
ഖുര്‍ആന്റെ പ്രതിപാദ്യം മനുഷ്യനാണ്. അവന്റെ ജയപരാജയങ്ങള്‍ ഏതില്‍ സ്ഥിതിചെയ്യുന്നുവെന്ന യാഥാര്‍ഥ്യം അത് ചൂണ്ടിക്കാണിക്കുന്നു. അതായത്, സങ്കുചിത വീക്ഷണത്തിനും ഊഹാനുമാനങ്ങള്‍ക്കും സ്വാര്‍ഥ-പക്ഷപാതങ്ങള്‍ക്കും വിധേയനായി മനുഷ്യന്‍ കെട്ടിച്ചമച്ച സിദ്ധാന്തങ്ങളും, ആ സിദ്ധാന്തങ്ങളവലംബമാക്കി കൈക്കൊണ്ട കര്‍മ-നയങ്ങളും യഥാര്‍ഥത്തില്‍ അബദ്ധവും അന്ത്യഫലം വെച്ചുനോക്കുമ്പോള്‍ സ്വയംകൃതാനര്‍ഥവുമാകുന്നു എന്ന യാഥാര്‍ഥ്യം. ഖുര്‍ആന്റെ കേന്ദ്രവിഷയം, മനുഷ്യനെ പ്രതിനിധിയായി നിയോഗിക്കവെ ദൈവം അറിയിച്ചുകൊടുത്തതെന്തോ അതുതന്നെയാണ്. അതുമാത്രമാണ് യാഥാര്‍ഥ്യം. ഈ യാഥാര്‍ഥ്യത്തിന്റെ വെളിച്ചത്തില്‍ മനുഷ്യനെ സംബന്ധിച്ച് ഉചിതവും ഉത്തമഫലദായകവുമായ നയം, നേരത്തേ നാം ശരിയായ നയമെന്നപേരില്‍ വിവരിച്ചിട്ടുള്ളതുമാത്രമാണ്.
ആ ശരിയായ നയത്തിലേക്ക് മനുഷ്യനെ ക്ഷണിക്കുകയും അവന്‍ അശ്രദ്ധകൊണ്ട് വിനഷ്ടമാക്കിയതും ധിക്കാരംകൊണ്ട് വികൃതമാക്കിയതുമായ ദൈവികസന്മാര്‍ഗത്തെ വീണ്ടും അവന്റെ മുമ്പില്‍ വ്യക്തമായി സമര്‍പ്പിക്കുകയുമാണ് ഖുര്‍ആന്റെ ലക്ഷ്യം.'
Subscribe to:
Post Comments (Atom)
അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം
വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...
-
വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...
-
വിശുദ്ധഖുര്‍ആനെ ചര്‍ചചെയ്യുന്ന ബ്ലോഗില്‍ സ്വാഭാവികമായും ഇതരവേദഗ്രന്ഥങ്ങളും ചര്‍ചയില്‍ വരും. വിശുദ്ധഖുര്‍ആന്‍ മാത്രമമാണ് അവതരിക്കപ്പെട്ട അതേ ...
-
ഖുര്‍ആന്‍ ദൈവികമാണ്, ദൈവികമാര്‍ഗനിര്‍ദ്ദേശപത്രികളെന്ന നിലയില്‍ ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില്‍ ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവ...
ഖുര്‍ആന്‍ മനുഷ്യന്റെ വചനമല്ല. മനുഷ്യന് വേണ്ടി ദൈവത്തിന്റെ വചനങ്ങളാണ്. ഖുര്‍ആന്‍ മുസ്‌ലിംകളുടെ ഗ്രന്ഥം മാത്രമല്ല. മാനവകുലത്തിന് ദൈവത്തിന്റെ സന്‍മാര്‍ഗ ദര്‍ശനമാണ്.
ReplyDeleteഒരു പാട് നന്മ വരട്ടെ ...താങ്കളുടെ ഈ പ്രവര്‍ത്തി അല്ലാഹുവില്‍ നിന്നും പ്രതിഫലം ഉതകുന്നത്താകട്ടെ .....കുറച്ചു സംശയങ്ങള്‍ ഉണ്ട് ..മെയില്‍ id കിട്ട്യാല്‍ സന്തോഷം ആയിരുന്നു ....
ReplyDeleteweldone, go ahead
ReplyDelete