ഖുര്‍ആന്‍ മുസ്ലിംകളുടെ മതഗ്രന്ഥം. ഓരോ മതവിഭാഗങ്ങള്‍ക്കും അവരവരുടേതായ മതഗ്രന്ഥങ്ങളുണ്ട് എന്നപോല. മുസ്ലിംകള്‍ അവ പുണ്യത്തിനും മനഃസമാധാനത്തിനുമായി അത് പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. മുഹമ്മദ് നബിയാണതിന്റെ രചന നിര്‍വഹിച്ചത്. ധാരാളം യുക്തിരഹിതമായ വാദങ്ങളും അശാസ്ത്രീയതകളും അതുള്‍കൊള്ളുന്നു, അതില്‍ അത്ഭുതമില്ല കാരണം ഖുര്‍ആനിന്റെ കര്‍ത്താവ് ക്രി. 6 ാം നൂറ്റാണ്ടിലാണ് ജീവിച്ചിരുന്നത്. മുസ്ലിംകള്‍ പല സൂക്തങ്ങളും ശാസ്ത്രം തെളിയിച്ച ചില വസ്തുതകളുമായി ബന്ധപ്പെടുത്താന്‍ പാട്പെടാറുണ്ട്. പക്ഷേ പുരോഹിതര്‍ മനുഷ്യരെ സ്വര്‍ഗം കാണിച്ച് പ്രലോഭിപ്പിക്കാനും നരകം കാണിച്ച് തിന്‍മയില്‍ നിന്ന് അകറ്റിനിര്‍ത്താനും ഖുര്‍ആനെ ഉപയോഗിക്കുന്നു. ആര്‍ക്കെങ്കിലും ഖുര്‍ആന്‍ അല്‍പം മനസുഖം നല്‍കുന്നെങ്കില്‍ ആയിക്കോട്ടെ.... ഇങ്ങനെ പോകന്നു ചിലരുടെ അഭിപ്രായ പ്രകടനങ്ങള്‍.
മുസ്ലിംകളുടെ പിന്നോക്കാവസ്ഥക്ക് ഏറ്റവും വലിയ കാരണം ഖുര്‍ആനാണ് എന്നതിനാല്‍ യുക്തിവാദികള്‍ക്ക് ഖുര്‍ആന്റെ ആധികാരികത ചോദ്യം ചെയ്യാതിരിക്കാനാവില്ല. യുക്തിവാദികള്‍ ധാരാളം ബ്ളോഗുകള്‍ അതിന് വേണ്ടിതന്നെ വിജയകരമായി നടത്തിവരുന്നു. ധാരാളം സന്ദര്‍ശകരെ ആകര്‍ശിക്കാനും അത് വഴി സാധിക്കുന്നു. സന്ദര്‍ശിക്കുന്ന ആളുകളെ നന്നായി രസിപ്പികാനുള്ള പൊടിക്കൈകളൊക്കെ മുമ്പ്തന്നെ അവര്‍ സ്വായത്തമാക്കിയതിനാല്‍ സന്ദര്‍ശിക്കുന്ന ആര്‍ക്കും നിരാശപ്പെടേണ്ടി വരില്ല. കാരണം അവരില്‍ പലരും വൃദ്ധരായി മാറിയത് ഈ വിമര്‍ശനത്തോടൊപ്പമാണ്. അതിനാല്‍ അത്രയും തഴക്കം അവര്‍ക്ക് ആ രംഗത്തുണ്ട്.
ഇനി ചില മുസ്ലിംകളുടെ കാര്യം, അതിലെന്താണ് ഉള്ളതെന്ന കാര്യത്തില്‍ അവര്‍ക്ക് വലിയ പിടിപാടില്ല, ചില ഊഹങ്ങളല്ലാതെ. വേദഗ്രന്ഥങ്ങള്‍ മനസ്സിലാക്കി ജീവിതത്തില്‍ പകര്‍ത്താതെ പുണ്യത്തിന് മാത്രമായി പാരായണം ചെയ്ത് നടക്കുന്നവരെ ഗ്രന്ഥങ്ങള്‍ ചുമക്കുന്ന കഴുതകളോടാണ് ഖുര്‍ആന്‍ ഉപമിച്ചിരിക്കുന്നത് എന്ന് പോലും അവരില്‍ മിക്കവരും കേട്ടിട്ട് പോലുമില്ല.
ഇനിയും ചിലര്‍ക്ക് ഖുര്‍ആന്‍ അക്രമത്തിനും അനീതിക്കും പ്രേരിപ്പിക്കുന്ന ഗ്രന്ഥമാണ്. അത് നിരോധിക്കേണ്ടതാണ് എന്ന് പോലും അഭിപ്രായമുണ്ട്. എന്നാല്‍ പറയുന്ന കാര്യങ്ങളില്‍ അത്ര ഉറപ്പില്ലാത്തതിനാല്‍ മുന്നോട്ട് പോകാനാവുന്നില്ല. എങ്കിലും ഒരുത്തന്‍ ഒരു ശ്രമം നടത്തിനോക്കി. കല്‍കട്ട ഹൈകോടതിയില്‍ കേസ്ഫയല്‍ ചെയ്തു. 24 ഓളം സൂക്തങ്ങള്‍ അതിനായി ടിയാന്‍ തെളിവായി സമര്‍പിച്ചിണ്ടുമുണ്ടായിരുന്നു. ഒരു പക്ഷേ അദ്ദേഹത്തിന് ലഭിച്ചത് ഏതെങ്കിലും യുക്തിവാദി സൈറ്റില്‍ നിന്നാവാം. സൂക്തങ്ങളുടെ അപ്പുറവും ഇപ്പുറവുമൊന്നും വായിക്കാന്‍ അതിനാല്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടാവില്ല. ഏതായാലും അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കാന്‍ എന്നും ആളുണ്ടാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. (തല്‍കാലം ഇപ്പോള്‍ അക്കാര്യത്തില്‍ ഞാന്‍ സംവാദത്തിനില്ല എന്ന് ചുരുക്കം അങ്ങോട്ട് പിന്നീട് നമ്മുക്ക് ആവശ്യമെങ്കില്‍ പ്രവേശിക്കാം). പക്ഷേ യാഥാര്‍ഥ്യം ആരുടെ ഭാഗത്ത്?.
ഖുര്‍ആനിന്റെ വിഷയത്തില്‍ ആളുകള്‍ പലവിധത്തിലാണ്. ഖുര്‍ആനിനെ ഖുര്‍ആനില്‍ നിന്നും പഠിച്ചവര്‍, ഖുര്‍ആനെ സംബന്ധിച്ച് മുകളില്‍ സൂചിപ്പിച്ച തരത്തിലുള്ള ഏതെങ്കിലും ഊഹം പുലര്‍ത്തുന്നവര്‍, യുക്തിവാദികളുടെയും അതുപോലുള്ളവരുടെയും പുസ്തകത്തില്‍ നിന്ന് ഖുര്‍ആനെ മനസ്സിലാക്കിയവര്‍. ഇവരുടെയെല്ലാം പ്രതികരണം ഒരേപോലെ ആവുക സാധ്യമല്ല. ഖുര്‍ആനെക്കുറിച്ച് ആദ്യം പറയേണ്ടത് ഖുര്‍ആന്‍ തന്നെയാണ്. (അതെത്രപേര്‍ക്കറിയാം?.) അത് നിങ്ങള്‍ക്ക് ബോധ്യമായാല്‍ അംഗീകരിക്കാം. അതിനെ അംഗീകരിക്കുന്നവന്‍ ഖുര്‍ആന്റെ അനുയായി എന്ന് പറയപ്പെടും. നിങ്ങള്‍ക്ക് ബോധ്യപ്പെടുന്നില്ലങ്കില്‍ ഖുര്‍ആന്റെ അവകാശവാദം നിരാകരിക്കുയുമാവാം. അതിനുമപ്പുറം അനുയായികളുടെ അവകാശവാദങ്ങള്‍ക്ക് ഒരു വിലയുമില്ല. വിജ്ഞാനമെല്ലാം വിരല്‍ തുമ്പിലിരിക്കെ, നാമെന്തിനാണ് പലകാര്യത്തിലും അജ്ഞതപേറുന്നത്. ആളുകള്‍ പലതും പറയട്ടേ... അനുയായികള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് അവകാശപ്പെടട്ടേ.. ഖുര്‍ആന്‍ സ്വന്തത്തെക്കുറിച്ച് എന്ത് പറയുന്നു എന്നറിയാന്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അവകാശമുണ്ട്. അടുത്ത പോസ്റില്‍ ഖുര്‍ആന്‍ സ്വന്തത്തെക്കുറിച്ച് സംസാരിക്കുന്നു. അതിന് ശേഷം നമ്മുക്ക് അത് വകവെച്ച് കൊടുക്കണോ എന്ന് പരിശോധിക്കാം.
Thursday, September 17, 2009
Subscribe to:
Posts (Atom)
അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം
വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...
-
ഖുര്‍ആന്‍ ഒരു സമഗ്രജീവിത ദര്ശനമാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക-സാമൂഹിക-സാംസാകാരിക-ധാര്മിക നിയമങ്ങള്ക്ക് പുറമെ മനുഷ്യന്റെ നിത്യജീവിതവുമ...
-
ഖുര്‍ആന്‍ ദൈവികമാണ്, ദൈവികമാര്ഗനിര്ദ്ദേശപത്രികളെന്ന നിലയില് ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില് ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവ...
-
ഒരു ഗ്രന്ഥം നല്ലപോലെ ഗ്രഹിക്കാന് അതിന്റെ പ്രമേയവും പ്രതിപാദ്യവും ഉദ്ദേശ്യ-ലക്ഷ്യങ്ങളും വായനക്കാരന് അറിഞ്ഞിരിക്കേണ്ടതാവശ്യമാണ്. ആ ഗ്രന്ഥത്ത...