Friday, October 9, 2009

പ്രതിക്രിയാനിയമത്തിലെ യുക്തിശൂന്യത !!!

ഖുര്‍ആന്‍ ഒരു സമഗ്രജീവിത ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. സാമ്പത്തിക-സാമൂഹിക-സാംസാകാരിക-ധാര്‍മിക നിയമങ്ങള്‍ക്ക് പുറമെ മനുഷ്യന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട രാഷ്ട്രനിയമങ്ങളും ക്രിമിനല്‍ നിയമങ്ങളും അത് നല്‍കിയിരിക്കുന്നു. അതോടൊപ്പം മനസ്സിലാക്കേണ്ട സംഗതി ലോകവസാനം വരെ ഉണ്ടാകാനിടയുള്ള മുഴുവന്‍ കാര്യങ്ങള്‍ക്കും നേരത്തെത്തന്നെ വിശദാംശങ്ങളോടെ നിയമം നിര്‍മിക്കപ്പെട്ടിട്ടില്ല എന്നതാണ്. വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ സച്ചരിതരായ പ്രവാചക ശിഷ്യരുടെയും മാതൃകയുള്‍കൊണ്ട് പണ്ഡിതന്‍മാര്‍ക്ക് നിയമം ആവിഷ്‌കരിക്കാവുന്നതാണ്. ഇത് കേവലം യുക്തിയുടെ പിന്‍ബലത്തിലല്ലാത്തതിനാല്‍ എങ്കില്‍ പിന്നെ എന്തിന് കാലഹരണപ്പെട്ട ഖുര്‍ആന്‍ എന്ന് ചോദിക്കുന്നത് അജ്ഞത മാത്രമാണ് സൂചിപ്പിക്കുന്നത്. ഖുര്‍ആന്‍ നല്‍കിയ നിയമങ്ങളില്‍ ദീക്ഷിച്ച അടിസ്ഥാന മൂല്യങ്ങളും നടപടിക്രമങ്ങളും പണ്ഡിതന്‍മാര്‍ ക്രോഡീകരിച്ചിട്ടുണ്ട്. അതനുസരിച്ചായിരിക്കും പുതിയ നിയമങ്ങള്‍ നിര്‍മിക്കുക. ഖുര്‍ആന്‍ നല്‍കിയ ക്രിമിനല്‍ നിയമങ്ങളില്‍ ഏറ്റവും യുക്തിഭദ്രമായ നിയമമത്രേ പ്രതിക്രിയാനിയമം. യുക്തിവാദികള്‍ അതില്‍ തന്നെ പിടികൂടി ഇസ്്‌ലാമിനെ അവഹേളിക്കുന്നതിന്റെ സാമ്പിള്‍ ഈ പോസ്റ്റിന്റെ അവസാനത്തില്‍ ചേര്‍ത്തത് വായിക്കുക. അതിന് മുമ്പ് ആ വിഷയം സൂചിപ്പിക്കുന്ന ഖുര്‍ആന്‍ സൂക്തവും അതിന് ആധുനിക ഇസ്ലാം ചിന്തകനും ലോകപണ്ഡിതനുമായ മൗലാനാ മൗദൂദി നല്‍കിയ വ്യാഖ്യാനവും നല്‍കുന്നു. മൗദൂദി ഈ ആയത്തിന് വിശദീകരണം നല്‍കാതെ രക്ഷപ്പെട്ടിരിക്കുന്നു എന്ന ആരോപണമുന്നയിച്ചത് കൊണ്ടാണ് അത് ഇവിടെ മുഴുവനായി ചേര്‍ക്കേണ്ടിവന്നത്. നമ്പറിട്ട് നല്‍കിയിരിക്കുന്നത് മൗദൂദിയുടെ വ്യാഖ്യാനക്കുറിപ്പുകള്‍.

'വിശ്വാസികളേ, നിങ്ങള്‍ക്കായി കൊലപാതകങ്ങളില്‍ പ്രതിക്രിയാനിയമം176 രേഖപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രനായ മനുഷ്യന്‍ കൊലക്കുറ്റം ചെയ്താല്‍ ആ സ്വതന്ത്രനോടുതന്നെ പ്രതിക്രിയ ചെയ്യേണ്ടതാകുന്നു. അടിമയാണ് കൊലയാളിയെങ്കില്‍ ആ അടിമതന്നെ കൊല്ലപ്പെടേണ്ടതാകുന്നു. സ്ത്രീയാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ആ സ്ത്രീയോടുതന്നെ പ്രതിക്രിയ ചെയ്യണം.177 എന്നാല്‍ ഒരു കൊലയാളിയോട് അയാളുടെ സഹോദരന്‍ ദയ കാണിക്കാന്‍ തയാറായാല്‍,178 അപ്പോള്‍ ന്യായമായ നഷ്ടപരിഹാരത്തിന്മേല്‍ ഒത്തുതീരേണ്ടതാകുന്നു. കൊലയാളി നല്ല നിലയില്‍ ആ നഷ്ടപരിഹാരം നല്‍കേണ്ടതുമാകുന്നു.179 നിങ്ങളുടെ റബ്ബിങ്കല്‍നിന്നുള്ള ഒരു ഇളവും അനുഗ്രഹവുമാണിത്. എന്നിട്ടും വല്ലവനും അതിക്രമം കാണിക്കുകയാണെങ്കില്‍180 അവനു നോവുന്ന ശിക്ഷയുണ്ട്. ബുദ്ധിയും ബോധവുമുള്ളവരേ, പ്രതിക്രിയാനിയമത്തില്‍ നിങ്ങള്‍ക്ക് ജീവിതമാണുള്ളത്.181 ഈ നിയമത്തിന്റെ ലംഘനം നിങ്ങള്‍ സൂക്ഷിക്കുമെന്നു പ്രതീക്ഷിക്കട്ടെ.' (2:178,179)

176. ഖിസാസ്: വധത്തിനുള്ള പ്രതിക്രിയ. അതായത്, ഒരുവന്‍ അപരനോട് ചെയ്തത് അവനോടും ചെയ്യുക എന്നാല്‍ ഘാതകന്‍ ഏതുവിധത്തില്‍ മറ്റൊരുവനെ കൊന്നുവോ അതേവിധത്തില്‍ ഘാതകനെയും കൊല്ലണമെന്ന് അതിനര്‍ഥമില്ല. പ്രത്യുത, ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയതിന് പകരം ഘാതകന്റെ ജീവനും നഷ്ടപ്പെടുത്തണമെന്നേ അതുകൊണ്ടുദ്ദേശിക്കുന്നുള്ളൂ.

177. ഒരു സമുദായത്തിലെയോ ഗോത്രത്തിലെയോ ആളുകള്‍ തങ്ങളില്‍ നിന്ന് വധിക്കപ്പെട്ട ആളുടെ ജീവന് എത്ര വിലമതിച്ചിരുന്നുവോ അതേ വിലയ്ക്കുള്ള ജീവന്‍ ഘാതകന്റെ സമുദായത്തില്‍നിന്നോ ഗോത്രത്തില്‍നിന്നോ ഹനിക്കുക എന്ന സമ്പ്രദായമാണ് അനിസ്‌ലാമിക കാലത്ത് നടപ്പുണ്ടായിരുന്നത്. വധിക്കപ്പെട്ടവന് പകരം ഘാതകനെ മാത്രം കൊല്ലുന്നതുകൊണ്ട് അവരുടെ രോഷം അടങ്ങിയിരുന്നില്ല. ഒരാള്‍ക്ക് പകരം പത്തോ നൂറോ ആളുകളോട് പ്രതികാരം ചെയ്യുവാന്‍ അവര്‍ മുതിര്‍ന്നിരുന്നു. തങ്ങളുടെ കക്ഷിയിലെ ഒരുന്നത വ്യക്തി മറുവിഭാഗത്തിലെ ഒരു സാധാരണക്കാരന്റെ കൈയാല്‍ വധിക്കപ്പെടുന്നപക്ഷം ഘാതകനെ വധിക്കുന്നതുകൊണ്ട് അവര്‍ തൃപ്തിയടഞ്ഞിരുന്നില്ല. പ്രത്യുത, വധിക്കപ്പെട്ടവന്ന് പകരമായി ഘാതകന്റെ ഗോത്രത്തിലെ അതുപോലുള്ളൊരു ഉന്നത വ്യക്തി വധിക്കപ്പെടണമെന്നോ അല്ലെങ്കില്‍ കുറെ വ്യക്തികള്‍ വധിക്കപ്പെടണമെന്നോ ആയിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഇനി, വധിക്കപ്പെട്ടവന്‍ അവരുടെ ദൃഷ്ടിയില്‍ നിസ്സാരനും ഘാതകന്‍ വലിയ സ്ഥാനമാനങ്ങളുള്ളവനുമാണെങ്കില്‍ വധിക്കപ്പെട്ടവന്ന് പകരം ആ ഘാതകനെ കൊല്ലുന്നതവര്‍ക്ക് അസഹ്യമായിരുന്നു. ഇത് പഴയ 'ജാഹിലിയ്യാ' കാലത്ത് മാത്രം നടപ്പുണ്ടായിരുന്ന അവസ്ഥയല്ല. ഇക്കാലത്ത് ഏറ്റവും പരിഷ്‌കൃതരെന്ന് ഗണിക്കപ്പെടുന്ന ചില രാഷ്ട്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളില്‍പോലും ചിലപ്പോള്‍ കേള്‍ക്കാന്‍ കഴിയുന്നുണ്ട്; 'ഞങ്ങളില്‍ ഒരു വ്യക്തി വധിക്കപ്പെടുന്നപക്ഷം ഘാതകന്റെ സമുദായത്തിലെ അമ്പതു വ്യക്തികളെ ഞങ്ങള്‍ കൊല്ലു'മെന്ന്. ഒരു വ്യക്തിയെ കൊന്നതിന് ഘാതകന്റെ സമുദായത്തിലെ ഇത്ര തടവുകാരെ വെടിവെച്ചു കൊന്നുവെന്ന് പലപ്പോഴും കേള്‍ക്കാം. ഒരു 'പരിഷ്‌കൃത' ജനത ഈ ഇരുപതാം നൂറ്റാണ്ടില്‍ തങ്ങളുടെ ഒരു വ്യക്തിയെ
(സര്‍, ലീസ്‌റ്റേക്ക്) വധിച്ചതിന് പകരം ഈജിപ്ഷ്യന്‍ ജനതയോടാകമാനം പ്രതികാരം ചെയ്യുകയുണ്ടായി. മറുവശത്ത് ഘാതകന്‍, ഭരണകര്‍ത്താക്കളുടെയും വധിക്കപ്പെട്ടവന്‍, ഭരണീയരുടെയും സമുദായത്തില്‍ പെട്ടവരാണെങ്കില്‍ വധശിക്ഷ വിധിക്കാതെ ഒഴിഞ്ഞുമാറുകയെന്ന നയം ഇന്നത്തെ നാമമാത്ര പരിഷ്‌കൃത രാഷ്ട്രങ്ങളിലെ കോടതികള്‍ പോലും അനുവര്‍ത്തിച്ചുവരാറുണ്ട്. ഈ തകരാറുകളുടെ പഴുതടച്ചുകളയാനുള്ള വിധിയാണ് ഈ വാക്യത്തില്‍ അല്ലാഹു നല്‍കിയിരിക്കുന്നത്. അവന്‍ അരുള്‍ ചെയ്യുന്നു: 'കൊന്നവനാര്, കൊല്ലപ്പെട്ടവനാര് എന്ന് പരിഗണിക്കാതെ കൊല്ലപ്പെട്ടവന് പകരം കൊന്നവനെ മാത്രം വധിക്കേണ്ടതാണ്.'

178. 'സഹോദരന്‍' എന്ന പദം പ്രയോഗിച്ചതില്‍ വിട്ടുവീഴ്ച ചെയ്യുന്നതിനുള്ള പരോക്ഷമായ ഒരു ശുപാര്‍ശയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതായത്, ഘാതകനോട് നിങ്ങള്‍ക്ക് പിതാവിനെ കൊന്നവനോടെന്നപോലുള്ള അമര്‍ഷവും വെറുപ്പും ഉണ്ടായിരുന്നാലും മനുഷ്യരെന്ന നിലക്ക് നിങ്ങള്‍ സഹോദരങ്ങളാണ്. അതിനാല്‍, അപരാധിയായ സഹോദരന്റെ നേര്‍ക്കുള്ള പ്രതികാര വികാരം അടക്കിവെക്കുകയാണ് മനുഷ്യത്വത്തിന് കൂടുതല്‍ അനുയോജ്യം. ഈ വാക്യത്തില്‍നിന്ന് മറ്റൊരു സംഗതികൂടി മനസ്സിലാകുന്നുണ്ട്: ഇസ്‌ലാമിക ക്രിമിനല്‍ നിയമങ്ങളില്‍ കൊലപാതകക്കേസുപോലും ഒത്തുതീരാവുന്നതാണ്. ഘാതകന് മാപ്പുനല്‍കാന്‍ വധിക്കപ്പെട്ടവന്റെ പിന്‍ഗാമികള്‍ക്ക് അവകാശമുണ്ട്. അവര്‍ മാപ്പു ചെയ്താല്‍ ഘാതകനെ വധിക്കണമെന്ന് ശഠിക്കാന്‍ കോടതിക്കനുവാദമില്ല. എന്നാല്‍ താഴെ വാക്യത്തില്‍ വിവരിക്കുന്നതുപോലെ വധിക്കപ്പെട്ടവന്റെ അവകാശികള്‍ മാപ്പു ചെയ്യുന്നപക്ഷം ഘാതകന്‍ അവര്‍ക്ക് പ്രായശ്ചിത്തം നല്‍കേണ്ടതുണ്ട്.

179. ന്യായം എന്നര്‍ഥം കൊടുത്ത മഅ്‌റൂഫ് എന്ന വാക്ക് ഖുര്‍ആനില്‍ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. മനുഷ്യന് പൊതുവെ പരിചയമുള്ള ശരിയായ കര്‍മനയമാണ് അതുെകാണ്ടുള്ള വിവക്ഷ. തന്റെ വ്യക്തിപരമായ താല്‍പര്യം ഏതെങ്കിലും പ്രത്യേക വശത്തിലൂടെ അതുമായി ബന്ധപ്പെട്ടിട്ടില്ലാത്ത ഏതൊരാളും അതാണ് സത്യമെന്നും നീതിയെന്നും ഉചിതമായ കര്‍മനയമെന്നും സമ്മതിച്ചു പറയുന്നതാണ്. പൊതു സമ്പ്രദായ(Common Law)ത്തിനും ഇസ്‌ലാമിന്റെ സാങ്കേതികഭാഷയില്‍ ഉര്‍ഫ്, മഅ്‌റൂഫ് എന്നിങ്ങനെ പറയാറുണ്ട്. ശരീഅത്ത് പ്രത്യേക വ്യവസ്ഥ നിശ്ചയിച്ചിട്ടില്ലാത്ത എല്ലാ വിഷയങ്ങളിലും അത് പരിഗണനീയവുമാണ്.

180. ഉദാഹരണമായി, വധിക്കപ്പെട്ടവന്റെ അവകാശികള്‍ പിഴ വസൂലാക്കിയതിന് ശേഷം വീണ്ടും പ്രതികാരത്തിന് ശ്രമിക്കുക; അല്ലെങ്കില്‍ ഘാതകന്‍ പിഴ അടക്കുന്നതില്‍ വൈമനസ്യം കാണിക്കുകയും വധിക്കപ്പെട്ടവന്റെ അവകാശികള്‍ തന്നോട് കാണിച്ച ഔദാര്യത്തിന് നന്ദികേട് കാണിക്കുകയും ചെയ്യുക.

181. ഇത് മറ്റൊരു ജാഹിലിയ്യാ സമ്പ്രദായത്തിന്റെ ഖണ്ഡനമാണ്. മുമ്പെന്നപോലെ ഇന്നും എത്രയോ മസ്തിഷ്‌കങ്ങളില്‍ അത് സ്ഥലംപിടിച്ചതായി കാണപ്പെടുന്നുണ്ട്. 'ജാഹിലിയ്യാ'ക്കളില്‍ ഒരു വിഭാഗം പ്രതികാര നടപടിയില്‍ അതിര്‍കവിഞ്ഞിരുന്നതുപോലെ മറ്റൊരു വിഭാഗം വിട്ടുവീഴ്ചയുടെ വശത്തിലും അതിര്‍കവിഞ്ഞിരുന്നു. അവര്‍ വധശിക്ഷക്കെതിരായി നടത്തിയ പ്രചാരവേലയുടെ ഫലമായി വെറുക്കപ്പെടേണ്ട ഒരു ദുഷ്‌കൃത്യമാണതെന്ന് വളരെ പേര്‍ ധരിച്ചു തുടങ്ങി; ലോകത്ത് എത്രയോ രാഷ്ട്രങ്ങള്‍ വധശിക്ഷാ നിയമം റദ്ദ് ചെയ്തു. അതിെനക്കുറിച്ചാണ് ബുദ്ധിയും വിവേകവുമുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നത്, പ്രതിക്രിയാ നിയമത്തില്‍ സമൂഹത്തിന്റെ ജീവിതമാണ് നിലകൊള്ളുന്നതെന്ന് മനുഷ്യജീവനെ മാനിക്കാത്തവരുടെ ജീവനെ മാനിക്കുന്ന സമൂഹം തങ്ങളുടെ മടിത്തട്ടില്‍ സര്‍പ്പത്തെ വളര്‍ത്തുകയാണ്. ഒരു ഘാതകന്റെ ജീവനെ രക്ഷിച്ചുകൊണ്ട് എത്രയോ നിരപരാധികളുടെ ജീവന്‍ അപകടത്തിലാക്കുകയാണവര്‍.'

ഇതോടൊപ്പം ഒരു യുക്തിവാദി നേതാവിന്റെ ആരോപണങ്ങള്‍കൂടി വായിക്കുക.

“എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം) ഈ ഖുര്‍ ആന്‍വാക്യത്തിന്റെ യഥാര്‍ത്ഥ വിവക്ഷയെന്തെന്നോ ഇക്കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയിലെ അഭിപ്രായഭിന്നതകള്‍ എന്തെല്ലാമെന്നോ വിവരിക്കാതെ മുജാഹിദ് പണ്ഡിതന്‍ ഒഴിഞ്ഞു മാറുന്നത് ശ്രദ്ധേയമാണ്. ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്. ഇക്കാലത്തു മനുഷ്യരോടു പറയാന്‍ കൊള്ളാത്ത കാര്യമാണ് ഇവിടെ’അല്ലാഹു’വെളിപ്പെടുത്തിയിട്ടുള്ളതെന്ന തിരിച്ചറിവു തന്നെയായിരിക്കാം ഇവരുടെ ഉരുണ്ടുകളിക്കു കാരണം! എല്ലാ മനുഷ്യജീവനും തുല്യ വിലയാണുള്ളതെന്ന ആധുനിക മനുഷ്യാവകാശ തത്വം ഇസ്ലാമിനു സ്വീകാര്യമല്ല എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്. കുറ്റം ചെയ്തവരും അതിനു കൂട്ടു നിന്നവരും പ്രേരിപ്പിച്ചവരും ഉള്‍പ്പെടെയുള്ള കുറ്റവാളികള്‍ക്കു ഉചിതമായ ശിക്ഷ നല്‍കുകയും ‍അവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കുകയും ചെയ്യുക എന്നതാണു ആധുനിക സമൂഹം അംഗീകരിച്ചിട്ടുള്ള നീതിനിര്‍വ്വഹണരീതി. കുറ്റം ചെയ്തവര്‍ക്കു ‘തുല്യ നഷ്ടം’ വരുത്തുന്നതിനായി അയാളുടെ കുടുംബാംഗങ്ങളെ വധിക്കുക, സ്വത്തുക്കള്‍ നശിപ്പിക്കുക മുതലായ സമ്പ്രദായങ്ങള്‍ അപരിഷ്കൃത സമൂഹങ്ങളില്‍ മുന്‍പു കാലത്തുണ്ടായിരുന്നു.അത്തരം മനുഷ്യത്വരഹിതവും അയുക്തികവുമായ ഗോത്രാചാരങ്ങളെ ശരിവെക്കാന്‍ മാത്രം ബുദ്ധിശൂന്യതയും നെറികേടും, നീതിമാനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തില്‍നിന്നു പ്രതീക്ഷിക്കാവതല്ല! ഖുര്‍ ആന്റെ ഈ ഉപദേശം ഇക്കാലത്തു നടപ്പിലാക്കിയാല്‍ എങ്ങനെയിരിക്കുമെന്നതിന് ഒരു ഉദാഹരണം നോക്കാം. ഒരു കൊള്ളക്കാരന്‍ ഒരു വീട്ടില്‍ കയറി കൊള്ള നടത്തുന്നതിനിടെ വീട്ടമ്മയായ സ്ത്രീയെയും അവരുടെ രണ്ടു വയസ്സായ കുഞ്ഞിനെയും കൊലപ്പെടുത്തിയെന്നു സങ്കല്‍പ്പിക്കുക. അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്! കൊല്ലപ്പെട്ടത് ഒരു സ്ത്രീയും കുഞ്ഞു മായതുകൊണ്ട് പകരം കൊലയാളിയായ പുരുഷനെ കൊല്ലുന്നത് നീതിയല്ല. എന്തുകൊണ്ടെന്നാല്‍ പുരുഷന്റെ മൂല്യവും സ്ത്രീയുടെ മൂല്യവും തുല്യമല്ലല്ലോ!! ഖുര്‍ ആന്റെ കര്‍ത്താവു നീതിമാനായ ഒരു ദൈവമായിരുന്നെങ്കില്‍ ഈ വാക്യം ഇപ്രകാരമായിരുന്നേനെ: “ഹേ വിശ്വാസികളേ, കുറ്റം ചെയ്യാത്തവരെ പ്രതികാരത്തിന്റെ പേരില്‍ ഇനി മേല്‍ നിങ്ങള്‍ ഹിംസിക്കരുത്. എല്ലാ മനുഷ്യരും തുല്യരാണ്. അതിനാല്‍ കുറ്റവാളികളെ മാത്രം ശിക്ഷിക്കുക.”

28 comments:

 1. ' ഒരു കുറ്റവും ചെയ്യാത്ത നിരപരാധികളായ മനുഷ്യരെ വെറും പ്രതികാരക്രിയയിലെ ‘സമത്വപാലന’ത്തിന്റെ പേരില്‍ കൊല ചെയ്യണമെന്ന പ്രാകൃത ഗോത്രനീതിയാണിവിടെ ദൈവത്തിന്റെ വെളിപാടെന്ന പേരില്‍ ഖുര്‍ ആന്‍ അവതരിപ്പിച്ചിട്ടുള്ളത്.'

  പോസ്റ്റില്‍ നല്‍കിയ സൂക്തത്തില്‍ നിന്നും അതിന്റെ വ്യാഖ്യാനത്തില്‍ നിന്നും യുക്തിവാദി എത്തിച്ചേര്‍ന്ന നിഗമനം നോക്കൂ. ഇപ്രകാരമാണ് യുക്തിവാദികള്‍ വസ്തുതകളെ വളച്ചൊടിക്കുന്നത്. മാഷ് നല്‍കുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നതെന്താണ് എന്ന് അത്തരം സൈറ്റിലെത്തുന്നവര്‍ ഇസ്ലാമിനെ അനുകൂലിച്ച് മറുപടി പറഞ്ഞുകൊണ്ടിരിക്കുന്ന ഞങ്ങളോട് ചോദിക്കുന്നു. ഇതില്‍ നിന്നെങ്കിലും അവര്‍ കാര്യം മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  ReplyDelete
 2. 'മൗദൂദി ഈ ആയത്തിന് വിശദീകരണം നല്‍കാതെ രക്ഷപ്പെട്ടിരിക്കുന്നു '

  ഇതില്‍ ചെറിയ ഒരു സൂക്ഷമതക്കുറവുണ്ട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

  'ജമാ അത്ത് ഗുരു മൌദൂദിയാകട്ടെ തന്റെ’തഫ്ഹീം’ല്‍ ഈ വാക്യത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ ചാടിക്കടന്നു പോവുകയാണു ചെയ്തിട്ടുള്ളത്.'

  എങ്കിലും ചോദിക്കട്ടേ ഈ സൂക്തത്തില്‍ നിന്ന് കാര്യം മനസ്സിലാക്കാന്‍ ഈ വിശദീകരണം പോരെ?.

  ReplyDelete
 3. പോസ്റ്റുമായി ബന്ധമില്ലാത്ത അഭിപ്രായപ്രകടനങ്ങള്‍
  നിഷ്‌കരുണം ഡിലീറ്റ് ചെയ്യപ്പെടും

  ReplyDelete
 4. ലതീഫ്‌,
  ജബ്ബാർ മാഷിന്റെ ബ്ലോഗിൽ താങ്കളുടെ വാദങ്ങൾ വായിക്കുന്നുണ്ട്‌. അഭിപ്രായം പറയാതിരിക്കുന്നത്‌ മനപൂർവമാണ്‌. അവിടെ നിന്നാണ്‌ ഇങ്ങോട്ടെത്തിയത്‌.
  ഒരു സംശയം ചോദിച്ചോട്ടെ.
  എന്റെ കയ്യിലുള്ള ഖുറാൻ പരിഭാഷയിൽ 2:178 ഇങ്ങിനെ പറയുന്നു.
  കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങൾക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമയ്ക്കു പകരം അടിമയും സ്ത്രീയ്ക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌)......

  ഇവിടെ കൊലചെയ്യപ്പെടുന്നയാളുടെ കാര്യമാണ്‌ പ്രസ്താവിക്കുന്നതെന്നത്‌ ശ്രദ്ധിക്കുക, കൊലചെയ്യുന്നയാളുടെതല്ല.

  ഇത്‌ വ്യാഖ്യാനിക്കപ്പെടേണ്ടത്‌ എങ്ങിനെയാണ്‌? ആശയക്കുഴപ്പം ഇല്ലാതിരിക്കണമെങ്കിൽ കൊലയാളി കൊല്ലപ്പെടേണ്ടതാണ്‌ എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനെ, അടിമയ്ക്കു പകരം അടിമയെ എന്ന് പറയുമ്പോൾ കൊല്ലപ്പെടുന്നവൻ ഏത്‌ തട്ടിൽ നിൽക്കുന്നുവോ അതിനനുസരിച്ചുള്ള ഒരാളെ വേണം വധിക്കാൻ എന്നല്ലേ വായിക്കേണ്ടത്‌. താങ്കൾ പറയുന്നതുപോലെ സ്വതന്ത്രനായ മനുഷ്യൻ കൊലക്കുറ്റം ചെയ്താൽ... എന്ന രീതിയിൽ അല്ല ഇവിടെ എഴുതപ്പെട്ടിട്ടുള്ളത്‌.
  ഇനി അഥവാ കൊല ചെയ്യുന്നവരുടെ കാര്യമാണ്‌ പറയുന്നതെങ്കിൽപ്പോലും "സ്വതന്ത്രനുപകരം സ്വതന്ത്രൻ ...." എന്ന് എഴുതിയതിനാൽ സ്വതന്ത്രൻ അടിമയെ കൊന്നാൽ, കൊലചെയ്യപ്പെടുന്നവൻ അടിമയാണെന്ന കാരണം കൊണ്ടുതന്നെ, സ്വതന്ത്രന്‌ എന്ത്‌ ശിക്ഷയാണ്‌ ലഭിക്കുക ഭൗതികലോകത്ത്‌?

  ഒന്നുകൂടി പറയട്ടെ.

  അല്ലാഹു പവിത്രത നൽകിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിക്കരുത്‌. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്നപക്ഷം അവന്റെ അവകാശിക്ക്‌ നാം (പ്രതികാരം ചെയ്യാൻ) അധികാരം വെച്ചുകൊടുത്തിട്ടുണ്ട്‌. എന്നാൽ അവൻ കൊലയിൽ അതിരുകവിയരുത്‌. തീർച്ചയായും അവൻ സഹായിക്കപ്പെടുന്നവനാകുന്നു.

  ഒരു ഭരണസംവിധാനം (നിയമത്തിന്റെ ആധാരം ഏതോ ആകട്ടെ) ഇത്തരമൊരു അന്യോന്യം മനുഷ്യർ പ്രതികാരം ചെയ്യുന്ന സ്ഥിതിവിശേഷം ആഗ്രഹിക്കുമോ?

  ReplyDelete
 5. അപ്പൂട്ടന്‍ താങ്കള്‍ക്ക് ഹാര്‍ദ്ദവമായ സ്വാഗതം. ഒട്ടനവധി സ്ഥലങ്ങളില്‍ താങ്കളെ ഞാന്‍ കണ്ടുമുട്ടിയിട്ടുണ്ട്. ഇവിടെ വരാനും അഭിപ്രായം പ്രകടിപ്പിക്കാനും സന്നദ്ധമായതില്‍ നന്ദി രേഖപ്പെടുത്തുന്നു. താങ്കളുടെ ചോദ്യം വളരെ പ്രസക്തമാണ്. താങ്കളുടെ കൈവശമുള്ള ഖുര്‍ആനില്‍ പ്രതിക്രിയ എന്ന വാക്ക് വിശദീകരിച്ചപ്പോള്‍ സംഭവിച്ച കണ്‍ഫ്യഷനാണ് ആദ്യത്തെ ചോദ്യത്തിലെ പ്രേരകം. പ്രതിക്രിയ (ഖിസാസ്) എന്താണെന്ന് ഇവിടെ വ്യാഖ്യാനത്തില്‍ നല്‍കിയിട്ടുണ്ടല്ലോ. മറ്റൊന്ന് മാഷ് നടത്തിയ തെറ്റായ കൈക്രിയയാല്‍ താങ്കള്‍ തെറ്റിദ്ധാരണയിലക്കപ്പെടുകയായിരുന്നു. അതായത് മാഷ്് പറയുന്നു.

  'അല്ലാഹു ഉപദേശിച്ചതനുസരിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ചെയ്യേണ്ടത് ആ കൊലയാളിയുടെ കുടുംബത്തില്‍ ചെന്ന് അയാളുടെ ഭാര്യയെയും തുല്യ പ്രായത്തിലുള്ള കുഞ്ഞിനേയും തെരഞ്ഞു പിടിച്ച് കൊല്ലുകയാണ്!'

  സഹോദരാ വല്ലാത്തൊരു ദുര്‍വ്യാഖ്യാനമാണിത്. ഒരിക്കലും വ്യക്തികള്‍ക്ക് പ്രതിക്രിയാനിയമം നടപ്പാക്കാന്‍ മറ്റു രാഷ്ട്രനിയമങ്ങളിലുള്ളത് പോലെ ഇസ്‌ലാമിലും അനുവാദമില്ല. ഇസ്്‌ലാമിക ഭരണകൂടം പ്രതിയെ കണ്ടെത്തുകയും കുറ്റം സ്ഥിരപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ പ്രതിക്രിയ നടത്തപ്പെടുകയുള്ളൂ.

  എന്താണ് സംഭവിച്ചത് കണ്ടില്ലേ. ഏതൊരു അതിക്രമം അവസാനിപ്പിക്കാന്‍ ഖുര്‍ആന്‍ നിയമമവതരിപ്പിച്ചുവോ അതേ അതിക്രമം ഇസ്‌ലാമിന്റെ പിരടിയില്‍ വെച്ചുകെട്ടിയിരിക്കുന്നു. ഇനിയും അവ്യക്തത നീങ്ങിയില്ലെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്.

  ReplyDelete
 6. താങ്കള്‍ സൂചിപ്പിച്ച സൂക്തമാണ് (17:33) താങ്കളുടെ അവസാന ചോദ്യത്തിന് പ്രേരകമെങ്കില്‍. എനിക്ക് പറയാനുള്ളത് ഇതാണ്. അതില്‍ പ്രതികാരം ചെയ്യാന്‍ എന്ന് തെറ്റിദ്ധരിപ്പിക്കാവുന്ന വിധം ബ്രാകറ്റില്‍ നല്‍കിയിരിക്കുന്നു. ആരാണ് അങ്ങനെ പരിഭാഷപ്പെടുത്തിയത് എന്ന് അറിയില്ല. അധികാരം (സുല്‍ത്വാന്‍) എന്നാണ് ഖുര്‍ആനിലുള്ളത് നേരത്തെ ഞാന്‍ സൂചിപ്പിച്ച അടിസ്ഥാനം മുന്നിലുള്ളതിനാല്‍ അപ്രകാരം നല്‍കിയാല്‍ ശരിയാവുകയില്ല. (പ്രതിക്രിയാനടപടി തേടുവാനുള്ള) അധികാരം എന്ന് പറയാം. മറ്റുനിയമവ്യവസ്ഥകളില്‍ നിന്ന് ഭിന്നമായി കൊലക്കേസില്‍ യഥാര്‍ഥ വാദി ഗവണ്‍മെന്റല്ല. പ്രത്യുത കൊല്ലപ്പെട്ടവന്റെ ബന്ധുക്കളാണ് അഥവാ രക്ഷാധികാരിയാണ്. അതുകൊണ്ടാണ് അയാള്‍ക്ക് വേണമെങ്കില്‍ നഷ്ടപരിഹാരം സ്വീകരിച്ച് മാപ്പ് നല്‍കാനുള്ള അധികാരം ലഭിക്കുന്നത്. സാധാരണ ഗതിയില്‍ ഇങ്ങനെയാണ് വേണ്ടത്. ഈ പ്രതിക്രിയാനിയമം എന്തിന് വേണ്ടി നിയമമാക്കിയോ അതിന്റെ സത്തക്ക് നിരക്കുന്ന രൂപത്തില്‍ നടപടികളില്‍ ചില മാറ്റങ്ങള്‍ ആവശ്യമായി വരുന്ന പക്ഷം അപ്രകാരം ചെയ്യാനും കോടതികള്‍ക്ക് അനുവാദം ഉണ്ട് എന്ന കാര്യം കൂടിമനസ്സിലാക്കണം. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ മറ്റുവല്ലവര്‍ക്കും പങ്കുണ്ടെങ്കില്‍ അവര്‍ക്കും ഉചിതമായ ശിക്ഷ നല്‍കുന്നതാണ്. ഒരു കാര്യം തറപ്പിച്ച് മനസ്സിലാക്കുക. ഏതെങ്കിലും വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കൊ സ്വന്തം നിലയില്‍ കൊലക്ക് പ്രതികാരം ചെയ്യാന്‍ അവകാശമില്ല.

  ReplyDelete
 7. ലതീഫ്‌,
  എന്റെ അഭിപ്രായം സ്വീകരിച്ചതിനും മറുപടി നൽകാൻ സന്നദ്ധത കാണിച്ചതിനും നന്ദി.
  ജബ്ബാർ മാഷ്‌ എഴുതുന്നതെല്ലാം അതേപടി ഞാൻ വിശ്വസിക്കുന്നു എന്നില്ല. അറബി അറിയാത്തതിനാൽ തർജ്ജമ ആവശ്യമാകും, പക്ഷെ അദ്ദേഹം നൽകുന്ന തർജ്ജമ പോലും ഒന്ന് ക്രോസ്‌വെരിഫൈ ചെയ്തതിനുശേഷമേ എന്റെ ചിന്തകൾ ഞാൻ രൂപപ്പെടുത്താറുള്ളു. അവയ്ക്കും മാഷ്‌ തരുന്ന വ്യാഖ്യാനങ്ങൾ അതേപടി വിഴുങ്ങാറുമില്ല. ഇവിടെ ഞാൻ പറഞ്ഞത്‌ മാഷിനാൽ ധരിപ്പിക്കപ്പെട്ട ഒരു വ്യാഖ്യാനം അല്ല എന്നത്‌ ശ്രദ്ധിച്ചിരിക്കുമല്ലൊ.
  ഇപ്പോൾ റെഡിറെഫറൻസ്‌ ആയി കയ്യിലുള്ളത്‌ ഖുർആന്റെ പിഡിഎഫ്‌ വേർഷനാണ്‌. എന്തുമാത്രം ആധികാരികമാണെന്നോ ആരാണത്‌ പ്രസിദ്ധീകരിച്ചതെന്നോ അറിവില്ല, മുൻപൊരിക്കൽ സേർച്ച്‌ ചെയ്ത്‌ ഡൗൺലോഡ്‌ ചെയ്തതാണ്‌. പുസ്തകമായി തന്നെ വീട്ടിലുണ്ട്‌.
  പ്രതിക്രിയ എന്ന പദം പിഡിഎഫിൽ കണ്ടില്ല, ഗ്രന്ഥത്തിൽ എങ്ങിനെയാണ്‌ എഴുതിയിരിക്കുന്നതെന്ന് നോക്കിയിട്ടുപറയാം.

  പ്രതിക്രിയ എന്ന പദം കൂടുതൽ ചേരുക ഞാൻ രണ്ടാമത്‌ പറഞ്ഞ കാര്യത്തിലാണ്‌ (17:33), കാരണം താങ്കൾ പറഞ്ഞതുപോലെയാണെങ്കിൽ നീതിയ്ക്ക്‌ വേണ്ടി ഘാതകനോട്‌ പ്രതിക്രിയയ്ക്കുവേണ്ടി നീതിപീഠത്തിനോട്‌ ആവശ്യപ്പെടാം. ഇത്‌ ഞാനും അംഗീകരിക്കുന്നു (വധശിക്ഷയെ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത്‌ വേറെ വിഷയം)

  പക്ഷെ 2:178-ലെ ചോദ്യം അപ്പോഴും മുഴുവനായി വിശദീകരിക്കുന്നുണ്ടോ എന്നത്‌ സംശയമാണ്‌. മൗദൂദിയുടെ ഈ വ്യാഖ്യാനമാണോ ശരി എന്നതായിരുന്നു എന്റെ ചോദ്യം.
  ഒരു പ്രതിക്രിയ ആവശ്യപ്പെടലാണെങ്കിൽപ്പോലും (നേരിട്ടു ചെന്ന് കൊല്ലാതെ നീതിപീഠം വഴി ചെല്ലുകയാണെങ്കിലും) താങ്കൾ എഴുതിയതുപോലെ ഒന്നല്ല പരിഭാഷ വായിച്ചാൽ മനസിലാകുന്നത്‌. നെറ്റിൽ ഞാൻ കണ്ട പരിഭാഷകളിലെല്ലാം പറഞ്ഞിട്ടുള്ളത്‌ ഘാതകനെ കൊല്ലുന്ന കാര്യമല്ല, കൊലപാതകത്തിന്റെ അവസ്ഥയിൽ എന്തുചെയ്യണം എന്നതാണ്‌. ചില ഉദാഹരണങ്ങൾ തരാം.
  http://www.qurantoday.com/BaqSec22.htm
  http://www.submission.org/suras/sura2.html
  എല്ലായിടത്തും കണ്ടത്‌ the free for the free, the slave for the slave, and the female for the female എന്നാണ്‌. Also, see the term retaliation used by some.

  ഇതിലേതാണ്‌ താങ്കളെ സംബന്ധിച്ചിടത്തോളം ശരി എന്നത്‌ ഞാൻ ചോദിക്കുന്നില്ല. പ്രതികാരത്തിൽ താങ്കൾ വിശ്വസിക്കാത്തിടത്തോളംകാലം ഖുർആൻ എങ്ങിനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നത്‌ അപ്രസക്തമാണ്‌. പക്ഷെ ഇത്തരത്തിലൊരു കാര്യം ചൂണ്ടിക്കാണിച്ചതിലൂടെ ജബ്ബാർ മാഷ്‌ എല്ലാം തെറ്റിദ്ധരിപ്പിക്കുകയാണ്‌ എന്ന് പറയുന്നതും എനിക്ക്‌ അംഗീകരിക്കാനാവില്ല.

  ReplyDelete
 8. Sorry, I saw your second comment after I submitted my comment. Hope the early part of that comment would answer it. Anyway, I have not tampered anything in 17:33 here, it's taken directly from the traslation (in pdf) that I have. If you want, I can send it across to you.

  ReplyDelete
 9. "കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങൾക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമയ്ക്കു പകരം അടിമയും സ്ത്രീയ്ക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌)......"

  ലതീഫ്,
  ഈ വാചകം തന്നെയാണ് ഖുറാനില്‍ കാണുന്നത്!
  ഇതിനെ നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും...വാക്യം വളരെ വ്യക്തമായ സ്ഥിതിക്ക് നിങ്ങള്‍ മറ്റെന്ത് പറഞ്ഞാലും അത് ദുര്‍വ്യഖ്യാനമാകില്ലേ?

  ReplyDelete
 10. ബുദ്ധിമാന്‍,
  സ്വാഗതം.. താങ്കളുടെ വാചകങ്ങില്‍ നിന്ന് നിങ്ങളുടെ ചോദ്യം എനിക്ക് വ്യക്തമാകുന്നില്ല. അറബികള്‍ ഗോത്രങ്ങള്‍ക്കിടയില്‍ നിലവിലുള്ള ഒരു സമ്പ്രദായത്തിന് ഖുര്‍ആന്‍ നല്‍കുന്ന ഒരു തിരുത്താണിത്. അതാണ് ജബ്ബാര്‍ മാഷ് നല്‍കിയ പോലെ ഒരു സൂക്തം അവതരിക്കാതിരുന്നത്. അത്തരമൊരു സൂക്തം ആവശ്യമേയില്ല. ഖുര്‍ആന്‍ പ്രയോഗിച്ച ആ പ്രയോഗത്തിന്റെ അര്‍ഥവ്യാപ്തി വ്യാഖ്യാനത്തില്‍ വിശദമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ പ്രതിക്രിയാനിയമം എന്ന് പറഞ്ഞാലും കൊലക്കേസുകളില്‍ പ്രതിക്രിയാനിയമം എന്ന് പറഞ്ഞാലും അര്‍ഥത്തില്‍ മാറ്റം വരുന്നില്ല. കേസില്‍ ശിക്ഷയുടെ ഫലം ഒന്നുതന്നെ കൊലയാളി പ്രതിക്രിയക്ക് വിധേയമാകണം. മൗദൂദിയുടെ പ്രസുത വ്യാഖ്യാനമാണ് എനിക്ക് ഈ വിഷയത്തില്‍ ശരിയായി തോന്നിയത്. മറ്റേതെങ്കിലും പണ്ഡിതന്റെ വ്യാഖ്യാനം വെച്ച് താരതമ്യം ചെയ്യാന്‍ സമയം കിട്ടിയിട്ടില്ല. എങ്കിലും ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലാര്‍ക്കും യുക്തിവാദികളുടെ വ്യാഖ്യാനം സ്വീകാര്യമാകില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.

  ReplyDelete
 11. "കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തിൽ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങൾക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും അടിമയ്ക്കു പകരം അടിമയും സ്ത്രീയ്ക്കു പകരം സ്ത്രീയും (കൊല്ലപ്പെടേണ്ടതാണ്‌)......"

  KOLA CHEYYAPPEDUNNAVARUDEYALLATHE MATTETHU KARYATHILANU THULYA SHIKSHA NIYAMAMAKKANAVUKA?

  BUDDIYULLA MARUPADI PRATHEKSHIKKUNNU.

  ReplyDelete
 12. ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം തഫ്സീര്‍ വാഖിദി ഇങ്ങനെ വിവരിക്കുന്നു.:- (O ye who believe! Retaliation is prescribed for you in the matter of the murdered…) [2:178]. Said al-Sha‘bi: “Fighting took place between two Arab tribes. One tribe had more power than the other and, therefore, they said: ‘For every slave of ours that you kill, we will kill a free man of yours, and for every woman of ours a man of yours’. And then this verse was revealed”
  ഇബ്നു അബ്ബാസ് പറയുന്നത് ഇങ്ങനെ:
  This verse was revealed regarding two Arab clans but is abrogated by the verse: (… a life for a life) [5:45]. (And for him who is forgiven somewhat by his brother) whoever forgives the killing and takes instead blood money, (prosecution according to usage) Allah commands the person who asks for blood money to claim this money according to practised usage: three years if it is a full blood money, two years if it is half of the blood money, or one year if it is a third (and payment unto him) the person who is required to pay blood money is commanded to give the custodians of the murdered person what is due to them (in kindness) without the need to go to court or making it difficult for them.
  ജല്ലാലൈന്‍ ഇങ്ങനെ:-
  O you who believe, prescribed, made obligatory, for you is retaliation, on equal terms, regarding the slain, both in the attributes [of the one slain] and in the action involved; a free man, is killed, for a free man, and not for a slave; and a slave for a slave, and a female for a female. The Sunna makes it clear that a male may be killed [in retaliation] for a female, and that religious affiliation should be taken into account also, so that a Muslim cannot be killed in return for an disbeliever, even if the former be a slave and the latter a free man.
  അമാനി മൌലവിയുടെ ആശയക്കുഴപ്പം ഇങ്ങനെ:-
  “എന്നാല്‍ ഒരടിമയെ ഒരു സ്വതന്ത്രനോ, അല്ലെങ്കില്‍ മറിച്ചോ ഒരു സ്ത്രീയെ ഒരു പുരുഷനോ, അല്ലെങ്കില്‍ മറിച്ചോവധിച്ചുവെങ്കിലോ? ഇതിനെപ്പറ്റിയൊന്നും ഇവിടെ വിവരിക്കുന്നില്ല. അതുകൊണ്ട് പണ്ഡിതന്മാര്‍ക്കിടയില്‍ ഇതിന്റ്റെ വിശദീകരണത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കാണാം. ആ അഭിപ്രായങ്ങളുംന്‍ തെളിവികളും ന്യായങ്ങളും ഉദ്ധരിക്കുന്ന പക്ഷം അതു കുറേ ദീര്‍ഘിച്ചു പോക്മെന്നതിനാല്‍ ഇവിടെ അതിലേക്കു പ്രവേശിക്കുന്നില്ല.” (ഖുര്‍ ആന്‍ വിവരണം)
  വെളിപാടിറക്കുമ്പോള്‍ അതെന്താണെന്ന് ആളുകള്‍ക്കു മന്‍സ്സിലാകണമെന്നുള്ള സാമാന്യമായ ധാരണയെങ്കിലും ഒരു ദൈവത്തിനു വേണ്ടേ? അതും ഇത്രയും ഗൌരവമുള്ള വിഷയങ്ങളാകുമ്പോള്‍ ! മനുഷ്യരെ കൊല്ലുന്ന കാര്യമല്ലേ!!

  ReplyDelete
 13. “ഞങ്ങളുടെ ഒരു അടിമയെ കൊന്നാല്‍ പകരം നിങ്ങളുടെ ഒരു സ്വതന്ത്രനെ ഞങ്ങള്‍ കൊല്ലും ..ഞങ്ങളുടെ ഒരു സ്ത്രീയെ കൊന്നാല്‍ പകരം ഒരു പുരുഷനെയായിരിക്കും ഞങ്ങള്‍ കൊല്ലുക.“ എന്നിങ്ങനെ ഒരു ഗോത്രക്കാര്‍ പറയുന്നു എന്നു നബി കേട്ട സന്ദര്‍ഭത്തിലാണ് ഈ ആയത്തിറങ്ങിയത് എന്ന് വാഖിദി വ്യക്തമാക്കുന്നു. അപ്പോള്‍ ഇത് കൊന്നവന്റെ കാര്യമല്ല, കൊല്ലപ്പെടുന്നവരുടെ കാര്യം തന്നെയാണ് എന്നല്ലേ വ്യക്തമാകുന്നത്. ഈ വാക്യം പിന്നീട് 5:45 കൊണ്ട് റദ്ദാക്കി എന്നാണ് ഇബ്നു അബ്ബാസിന്റെ പക്ഷം. ആരെങ്കിലും വന്ന് എന്തെങ്കിലും പറയുമ്പോഴേക്കും ഒന്നും ആലോചിക്കാതെ അങ്ങ് ആയത്തിറക്കുകയായിരുന്നു മുഹമ്മദിന്റെ രീതി എന്നു വ്യക്തം ! പിന്നീട് അബദ്ധം മനസ്സിലാകുമ്പോള്‍ അതു തിരുത്തി വേറെ ആയത്തിറക്കും.!!

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്‍റെസഹോദരന്‍റെപക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. കുഞ്ഞിമുഹമ്മദ് പറപ്പൂരിന്റെ തര്‍ജ്ജമ

  ReplyDelete
 16. ഖുര്‍ആനില്‍ പ്രതിക്രിയ സംബന്ധിച്ച് വന്ന സൂക്തങ്ങളാണല്ലോ ഇവിടെ ചര്‍ചാവിഷയം. പ്രവാചകന്‍ ആഗതനാകുന്നതിന് മുമ്പ് അറബികളില്‍ നിലവിലുണ്ടായിരുന്ന അനീതപരമായ ഒരു പ്രതിക്രിയാരീതി തുടരരുത് എന്ന് എന്ന ശക്തമായ നിര്‍ദ്ദേശമാണ് ഈ സൂക്തം ഉള്‍കൊള്ളുന്നത്. ഇത് സംബന്ധമായി വ്യക്തമായ വിശദീകരണം മൗദൂദിയുടെ പരിഭാഷയില്‍ നിന്നും വ്യാഖ്യാനത്തില്‍ നിന്നും തന്നെ ലഭ്യമാണ്. മൗദൂദിക്കൊ അദ്ദേഹത്തെ ഈ വിഷയത്തില്‍ അംഗീകരിക്കുന്നവര്‍ക്കോ ഇക്കാര്യത്തില്‍ ഒരഭിപ്രായവ്യത്യാസവും ഉള്ളതായിട്ട് എനിക്കറിയില്ല. അങ്ങനെ എന്റെ സുഹൃത്തുകളായ ആരെങ്കിലും ഉണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. അഥവാ ഘാതകനാണ് പ്രതിക്രിയക്ക് അര്‍ഹനാകുക. അല്ലാതെ ഘാതകന്‍ ഒരു വീട്ടില്‍ കയറി ഒരു സ്ത്രീയെയും കുട്ടിയെയും വധിച്ചാല്‍ തുല്ല്യമായ പ്രതിക്രിയ എന്ന രീതിയില്‍ ഘാതകന്റെ സ്ത്രീയെയും കുട്ടിയെയും വധിക്കാനാണ് ഈ ആയത്ത് മുസ്‌ലികളോട് കല്‍പിക്കുന്നത് എന്നാണ് യുക്തിവാദികള്‍ മുസ്്‌ലിംകള്‍ക്ക് വിശദീകരിച്ചു തരുന്നത്. മൗദൂദിയുടെ പരിഭാഷയില്‍ നിന്നും വ്യാഖ്യാനത്തിലും ഇപ്രകാരം തെറ്റിദ്ധരിപ്പിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അടച്ചിരിക്കുന്നത് കൊണ്ട്. അല്‍പം തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ള പരിഭാഷകളൊക്കെ ഇവിടെ ചേര്‍ത്തിരിക്കുന്നു യുക്തിവാദി നേതാവായ ഇ.എ.ജബ്ബാര്‍. അമാനി മൗലവിയുടെ പരിഭാഷയില്‍ നിന്നും വ്യാഖ്യാനത്തില്‍ നിന്നും ചിലഭാഗങ്ങള്‍ ചേര്‍ത്ത് തങ്ങള്‍ക്ക് തെളിവായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അമാനി മൗലവിയുടെ പരിഭാഷ പരിശോധിച്ചതില്‍ നിന്നും ഇക്കാര്യത്തില്‍ അദ്ദേത്തിന് എന്തെങ്കിലും അവ്യക്തത ഉള്ളതായി കാണുന്നില്ല. ജബ്ബാര്‍ മാഷ് കട്ട് ചെയ്ത് കളഞ്ഞ ഭാഗത്ത് ആ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ അറബി സമ്പ്രദായം വിശദീകരിച്ച് അദ്ദേഹം പറയുന്നു ...

  ' മേലെക്കിടയിലുള്ളവരായി ഗണിക്കപ്പെടുന്നവരെ താഴെകിടയിലുള്ളവര്‍ കൊലപ്പെടുത്തിയാല്‍ ഒന്നിലധികം പേരെകൊല്ലുക. ഘാതകന്‍ അടിമയാണെങ്കില്‍ അവന്റെ യജമാനനെ കൊല്ലുക, സ്ത്രീയാണെങ്കില്‍ ഭര്‍ത്താവിനേയോ ബന്ധപ്പെട്ട ഏതെങ്കിലും പുരുഷനേയോ കൊല്ലുക എന്നിങ്ങനെയുള്ള അക്രമങ്ങളും അനീതികളും അംഗീകരിക്കപ്പെട്ടിരുന്നു. നേരെമറിച്ച് പ്രതാപത്തിലും ശക്തിയിലും താണനിലവാരക്കാരെ ഉയര്‍ന്നവര്‍ കൊല്ലുന്ന പക്ഷം ഏതെങ്കിലും തരത്തിലുള്ള ഉപായനടപടികള്‍ സ്വീകരിച്ച് കൊണ്ട് ഘാതകനെ പ്രതികൊലയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യും....

  ..യഥാര്‍ത്ഥ ഘാതകനെയല്ലാതെ മറ്റാരെയെങ്കിലും കൊല്ലുക മുതലായ അനീതികള്‍ക്കുള്ള താക്കീതാണ് അതിന് ശേഷം അതിക്രമം പ്രവര്‍ത്തിച്ചാല്‍ അവന് വേദനയേറിയ ശിക്ഷയുണ്ട് എന്ന വാക്യം..... '

  ഇതില്‍ നിന്ന് നമ്മുക്ക് മനസ്സിലാക്കുന്നതെന്താണ്. അടിമ കൊല്ലപ്പെട്ടാല്‍ ഘാതകന്‍ ആരാണെങ്കിലും അടിമ തന്നെ കൊല്ലപ്പെടണം എന്നാണോ. അത്തരം ഒരു അനീതിക്ക് പ്രതിവിധിയായ സൂക്തത്തില്‍ വീണ്ടും അതുതന്നെ കല്‍പിക്കുന്നുവെന്നോ. യുക്തിവാദികളുടെ ബുദ്ധിയാണ് ഇതെങ്കില്‍ വിശ്വാസികളായവരെ വെറുതെ വിടുകയായിരിക്കും നല്ലത്. കാരണം നിങ്ങള്‍ മനസ്സിലാക്കുന്നത് പോലെ മനസ്സിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല.

  കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ എന്ന പ്രയോഗവും തുടര്‍ന്ന് വന്ന സ്വതന്തന് പകരം സ്വതന്ത്രന്‍ അടിമക്ക് പകരം അടിമ എന്നിങ്ങനെ ചില പരിഭാഷയില്‍ വന്ന പരാമര്‍ശങ്ങള്‍ മറ്റൊന്നുമാലോചിക്കാതെ എടുത്ത് ചേര്‍ത്തതാണിവിടെ. ഇത്തരമൊരു വിരുദ്ധാര്‍ഥം വ്യാഖ്യാനിചെടുക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ്. തഫ്ഹീമില്‍:

  ' വിശ്വാസികളേ, നിങ്ങള്‍ക്കായി കൊലപാതകങ്ങളില്‍ പ്രതിക്രിയാനിയമം176 രേഖപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്രനായ മനുഷ്യന്‍ കൊലക്കുറ്റം ചെയ്താല്‍ ആ സ്വതന്ത്രനോടുതന്നെ പ്രതിക്രിയ ചെയ്യേണ്ടതാകുന്നു. അടിമയാണ് കൊലയാളിയെങ്കില്‍ ആ അടിമതന്നെ കൊല്ലപ്പെടേണ്ടതാകുന്നു. സ്ത്രീയാണ് കുറ്റം ചെയ്യുന്നതെങ്കില്‍ ആ സ്ത്രീയോടുതന്നെ പ്രതിക്രിയ ചെയ്യണം.'

  കൊല്ലപ്പെട്ടവരുടെ കാര്യത്തില്‍ എന്ന് പറയുന്നതും കൊലക്കേസില്‍ എന്ന് പറയുന്നതും അര്‍ഥത്തില്‍ മാറ്റമില്ല എന്ന് ഒന്നാമത്തെ ചോദ്യത്തിനുള്ള ഉത്തരത്തില്‍ സൂചിപ്പിച്ചതാണ്. അതുകൊണ്ടാണ് ജബ്ബാര്‍ മാഷ് കുഞ്ഞിമുഹമ്മദ് പറപ്പുരിന്റെ പരിഭാഷയിലേക്ക് ലിങ്ക് നല്‍കിയിരിക്കുന്നത്. മാഷ് സൂചിപ്പിച്ച പോലതന്നെയാണ് അദ്ദേഹം ഉദ്ദേശിച്ചതെങ്കില്‍ അദ്ദേഹമോ അദ്ദേഹത്തെ പിന്തുണക്കുന്നവരോ പ്രതികരിക്കട്ടേ. ഞാന്‍ വിചാരിക്കുന്നത് ഈ വിഷയത്തില്‍ അമാനി മൗലവിയോടും മൗദൂദിയോടും അദ്ദേഹം യോജിക്കുമെന്നാണ്. കാരണം യുക്തിവാദികളുടെ യുക്തി അദ്ദേഹത്തിന് ലഭിച്ചിട്ടില്ലാത്തതിനാലും ഖുര്‍ആനില്‍ അവരേക്കാള്‍ വിജ്ഞാനം അദ്ദേഹത്തിന് ഉള്ളതിനാലും.

  യുക്തിവാദികള്‍ക്ക് വേണ്ടി ഒന്നുകൂടി പറയാം ഈ സൂക്തത്തില്‍, സ്വതന്ത്രന് പകരം സ്വതന്ത്രന്‍ എന്നാല്‍ കൊലചെയ്യപ്പെട്ടവനല്ല; ഘാതകനാണ്.

  ReplyDelete
 17. ' ആരെങ്കിലും വന്ന് എന്തെങ്കിലും പറയുമ്പോഴേക്കും ഒന്നും ആലോചിക്കാതെ അങ്ങ് ആയത്തിറക്കുകയായിരുന്നു മുഹമ്മദിന്റെ രീതി എന്നു വ്യക്തം ! പിന്നീട് അബദ്ധം മനസ്സിലാകുമ്പോള്‍ അതു തിരുത്തി വേറെ ആയത്തിറക്കും.!! '

  അദ്ദേഹത്തിന്റെ വിഷയത്തിനുപരിയായ ഇത്തരം
  പരാമര്‍ശങ്ങള്‍ അദ്ദേഹം യുക്തിവാദി നേതാവാണ് എന്ന് തെളിയിക്കുന്നതിനുള്ള പ്രയോഗങ്ങളാണ്. വായനക്കാര്‍ ക്ഷമിക്കുക, അത്തരം പ്രയോഗങ്ങളുടെ പിന്നാലെ പോയി വിഷയത്തില്‍ നിന്ന് തെന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

  ReplyDelete
 18. ആയത്ത് അബദ്ധത്തില്‍ മാറിയിട്ടതുകൊണ്ടാണു ഡിലീറ്റ് ചെയ്തത്. അതൊരു വിഷയമാക്കണ്ട.

  ReplyDelete
 19. ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം തഫ്സീര്‍ വാഖിദി ഇങ്ങനെ വിവരിക്കുന്നു.:- (O ye who believe! Retaliation is prescribed for you in the matter of the murdered…) [2:178]. Said al-Sha‘bi: “Fighting took place between two Arab tribes. One tribe had more power than the other and, therefore, they said: ‘For every slave of ours that you kill, we will kill a free man of yours, and for every woman of ours a man of yours’. And then this verse was revealed”
  --------
  ഇവിടെ കൊലയാളികള്‍ക്കെന്തു ശിക്ഷ നല്‍കണം എന്നതല്ല വിഷയം. ഒരു കൊല നടന്നാല്‍ അതിന്‍ അതേ നിലയില്‍ പകരക്കൊല നടത്തി പ്രതികാരം ചെയ്യുക എന്ന ഗോത്രനീതിയാണു ചര്‍ച്ചാ വിഷയം. ഒരടിമ കൊല ചെയ്യപ്പെട്ടാല്‍ പകരം ഒരടിമയെ മാത്രമേ കൊല്ലാവൂ രണ്ടടിമയെയോ ഒരു സ്വതന്ത്രനെയോ പകരം കൊല്ലുന്നതു നീതിയല്ല എന്നാണു വിശദീകരണം. അതുകൊണ്ടു തന്നെയാണിവിടെ വ്യാഖ്യാതാക്കള്‍ ഉരു‍ണ്ടു കളിക്കേണ്ടി വരുന്നത്.
  കൊല ചെയ്തവനെ വധശിക്ഷക്കു വിധേയമാക്കണമെന്നാണുദ്ദേശിക്കുന്നതെങ്കില്‍ വളരെ സിമ്പിളായി ആ കാര്യം പറയാമല്ലോ. വളഞ്ഞു മൂക്കു പിടിച്ച് ഇത്രയും ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതുണ്ടോ? കൊന്നവനെ മാത്രം കൊല്ലുക എന്നങ്ങു പറഞ്ഞാല്‍ പോരേ?

  ReplyDelete
 20. ഒരു മുസ്ലിം അമുസ്ലിമിനെ കൊന്നാല്‍ പകരക്കൊലയില്ല എന്ന് ഈ തഫ്സീറുകളിലും നിയമപുസ്തകങ്ങളിലും പ്രത്യേകം പറയുന്നുമുണ്ട്. നബിയുടെ സുന്നത്ത് അങ്ങനെയാണെന്നു വിശദീകരണം. എന്തൊരു നീതി!

  ReplyDelete
 21. പ്രിയ ലത്തീഫ്

  ഇപ്പോള്‍ താങ്കളെടുത്ത ഈ നിലപാട് സ്വാഗതാര്‍ഹമാണെന്ന്. വിഷയ കേന്ദ്രീകൃതമായും മാന്യമായും ചര്‍ച്ച മുന്നോട്ട് കൊണ്ട് പോകാന്‍ ഇപ്പോള്‍ താങ്കള്‍ക്ക് സാധിക്കും. അതിനാല്‍ തന്നെ ജബ്ബാര്‍ മാഷുടെ തെറ്റിദ്ധരിപ്പിക്കലുകള്‍ക്ക് വളരെ വ്യക്തമായ മറുപടി നല്‍കാനും കഴിയും .

  മന:പൂര്‍വ്വം തെറ്റിദ്ധാരണ പരത്താന്‍ തീരുമാനിച്ചവരെ നമുക്ക് പിന്തിരിപ്പിക്കാനാവില്ല. എങ്കിലും അവര്‍ക്ക് ഒരു പാട് പേര്‍ക്ക് സത്യം കണ്ടെത്താനുള്ള പ്രചോദനമാവാന്‍ കഴിയുന്നുണ്ട് എന്ന കാര്യം നാം വിസ്മരിക്കേണ്ടതില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് ഉമറിന്റെ ഇസ് ലാം സ്വീകരണം. കൊല്ലാന്‍ വരുന്നവനാല്‍ പുല്‍കപെടാനുള്ള മാസ്മരികത അതിനുണ്ട്; സമീപനം ആത്മാര്‍ത്ഥവും സത്യ സന്ധവുമാണെങ്കില്‍.

  “സത്യവിശ്വാസികളേ, കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും ( കൊല്ലപ്പെടേണ്ടതാണ്‌. ) ഇനി അവന്ന്‌ ( കൊലയാളിക്ക്‌ ) തന്‍റെസഹോദരന്‍റെപക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഒരു വിട്ടുവീഴ്ചയും കാരുണ്യവുമാകുന്നു അത്‌. ഇനി അതിനു ശേഷവും ആരെങ്കിലും അതിക്രമം പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവന്‌ വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. 2:178“

  മുകളിലുദ്ധരിച്ച കുഞ്ഞിമുഹമ്മദ് പറപ്പൂരിന്റെ തര്‍ജ്ജമയാണല്ലോ ജബ്ബാര്‍ മാഷിന്റെ വിമര്‍ശന വിഷയം...
  ഇതിന്റെ കൃത്യമായ വിശദീകരണം ലത്തീഫ് തന്നെ നല്‍കി കഴിഞ്ഞിട്ടുണ്ട്. അതിനൊന്നും ചെവി കൊടുക്കാതെ ജബ്ബാര്‍ മാഷ് പലസ്ഥലത്ത് നിന്നും ‘പൂര്‍ണ്ണമല്ലാത്ത‘ വിശദീകരണ വാക്യങ്ങള്‍ കോപി പേസ്റ്റാക്കി കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്.

  മൌദൂതിയുടെ പരിഭാഷയില്‍ തന്നെ എല്ലാം വ്യക്തമാണ്. അത് കൊണ്ട് കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.

  കുഞ്ഞി മുഹമ്മദ് പറപ്പൂരിന്റെ പരിഭാഷയിലൂടെ ജബ്ബാര്‍ മാഷ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം... യുക്തിവാദം എന്നത് ഇത്ര മാത്രം യുക്തിരഹിതമാണോ എന്നത് നമ്മെ ബോധ്യപെടുത്താന്‍ ഇത് ഉപകരിച്ചേക്കും.

  1) കൊല്ല പെട്ടവന്‍ ഒരു സ്വതന്ത്രനാണെങ്കില്‍ അവന് പകരം കൊല്ലപെടേണ്ടത് വേറൊരു സ്വതന്ത്രനാണ്.
  2) കൊല്ലപെട്ടവന്‍ ഒരു അടിമായാണെങ്കില്‍ അവന് പകരം വേറൊരു അടിമ കൊല്ല പെടണം
  3) കൊല്ലപെട്ടവന്‍ ഒരു സ്ത്രീയാണെങ്കില്‍ അവള്‍ക്ക് പകരം വേറൊരു സ്ത്രീ കൊല്ലപ്പെടണം
  ഇതാണ് ജബ്ബാര്‍ മാഷ് ഈ പരിഭാഷയില്‍ നിന്ന് മനസ്സിലാക്കിയത്.


  ഇനി കുഞ്ഞിമുഹമ്മദ് പറപ്പൂരിന്റെ പരിഭാഷ നമുക്കൊന്ന് പരിശോധിക്കാം..

  ==>“കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ തുല്യശിക്ഷ നടപ്പാക്കുക എന്നത്‌ നിങ്ങള്‍ക്ക്‌ നിയമമാക്കപ്പെട്ടിരിക്കുന്നു.“
  ഇവിടെ ‘തുല്യ ശിക്ഷ‘ എന്നത് എന്താണ് അടുത്തവാക്യത്തില്‍ വിവരിക്കുന്നു.
  ==>“സ്വതന്ത്രനു പകരം സ്വതന്ത്രനും, അടിമയ്ക്കു പകരം അടിമയും, സ്ത്രീക്കു പകരം സ്ത്രീയും“
  ഈ വാക്യം ജബ്ബാര്‍ മാഷ് കൊലയാളിക്ക് പകരം കൊല്ലപ്പെട്ടവന്റെ പേരിലാക്കി വ്യാഖ്യാനിക്കുന്നു. അതാണ് മുകളില്‍ (1,2,3) നമ്പറിട്ട് സൂചിപ്പിച്ചത്.

  ഒരാള്‍ക്ക് പകരം വേറൊരാളെ ശിക്ഷിച്ചാല്‍ തുല്യ ശിക്ഷയാകുന്നത് എങ്ങനെ എന്ന് ചിന്തിക്കാനുള്ള മിനിമം യുക്തി മുസ്ലീങ്ങള്‍ക്ക് വക വെച്ചു കൊടുക്കാന്‍ യുക്തിവാദിയായ മാഷ് തയ്യാറല്ല.

  cntnd...

  ReplyDelete
 22. ‘തുല്യ ശിക്ഷ‘ എന്നത് കൊലയാളിയുടെ കാര്യത്തിലാണ് എന്ന് വായിക്കാനുള്ള സാമാന്യയുക്തി യുക്തിവാദികള്‍ക്കില്ല എന്ന് ഞാന്‍ കരുതുന്നില്ല. തെറ്റിദ്ധരിപ്പിക്കാന്‍ തന്നെ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി പ്പുറപ്പെട്ടവര്‍ക്ക് മാത്രമേ ഇങ്ങനെയൊക്കെ കുതര്‍ക്ക വാദങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ.

  അടുത്ത വാചകം കൂടിവായിച്ചാല്‍ ഇത് കൊലയാളിയെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമായി തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ.

  ==>“തന്‍റെസഹോദരന്‍റെപക്ഷത്ത്‌ നിന്ന്‌ വല്ല ഇളവും ലഭിക്കുകയാണെങ്കില്‍ അവന്‍ മര്യാദ പാലിക്കുകയും, നല്ല നിലയില്‍ ( നഷ്ടപരിഹാരം ) കൊടുത്തു വീട്ടുകയും ചെയ്യേണ്ടതാകുന്നു. “

  ഇവിടെ ആര് ആര്‍ക്ക് ഇളവു കൊടുക്കുന്ന കാര്യമാണ് പറയുന്നത്? ആര്‍ക്ക് ആര് നഷ്ടപരിഹാരം കൊടുക്കുന്ന കാര്യമാണ് പറയുന്നത്? മാഷുടെ വ്യാഖ്യാനമനുസരിച്ച് ഇതിനും ഒരുത്തരം വേണമല്ലോ.

  സംഗതി വളരെ വ്യക്തമാണ്. കൊല്ലപ്പെട്ടയാളുടെ അവകാശിക്ക് മാത്രമേ കൊലയാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഇളവ് നല്‍കാന്‍ അര്‍ഹതയുള്ളൂ; എന്ന നീതിയുടെ പ്രഖ്യാപനമാണ് ഖുര്‍ ആന്‍ ഇവിടെ നടത്തുന്നത്.

  അത് പ്രകാരം ആ വാക്യത്തിന് ഇതല്ലാതെ വേറൊരര്‍ത്ഥം എനിക്ക് കാണാന്‍ കഴിയുന്നില്ല

  الْحُرُّ بِالْحُرِّ (അല്‍ഹുറ്രു ബില്‍ഹുറ്ര) = സ്വതന്ത്രനാണ് (കൊലയാളിയെങ്കില്‍) സ്വതന്ത്രന്‍
  وَالْعَبْدُ بِالْعَبْدِ (വല്‍അബ്ദു ബില്‍അബ്ദി) =അടിമയാണ് (കൊലയാളിയെങ്കില്‍) അടിമ
  وَالأُنثَى بِالأُنثَى (വല്‍ഉന്‍സാ ബില്‍ഉന്‍സാ)=സ്ത്രീയാണ്(കൊലയാളിയെങ്കില്‍) സ്ത്രീ

  1) കൊലയാളി ഒരു സ്വതന്ത്രനാണെങ്കില്‍ അവന് പകരം കൊല്ലപെടേണ്ടത് കൊലയാളിയായ ആ സ്വതന്ത്രന്‍ മാത്രമാണ്.
  2) കൊലയാളി ഒരു അടിമായാണെങ്കില്‍ അവന് പകരം കൊല്ലപെടേണ്ടത് കൊലയാളിയായ ആ അടിമ മാത്രമാണ്.
  3) കൊലയാളി ഒരു സ്ത്രീയാണെങ്കില്‍ അവള്‍ക്ക് പകരം കൊല്ലപെടേണ്ടത് കൊലയാളിയായ ആ സ്ത്രീ മാത്രമാണ്

  ReplyDelete
 23. മൂന്ന് മലയാളപരിഭാഷയില്‍ നിന്ന് അല്‍ബഖറ:178 സൂക്തത്തിന് യുക്തിവാദികള്‍ നല്‍കിയ അര്‍ഥം ലഭിക്കില്ലെന്ന് ഏതാണ് ഉറപ്പായി എന്ന് വിശ്വസിക്കട്ടേ. ഇനി മുന്നിലുള്ളത് വാഖിദിയുടെ അറബി വ്യാഖ്യാനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. ഇതില്‍ നിന്നും നിങ്ങള്‍ നല്‍കിയ ആശയം ലഭിക്കുന്നില്ല. പിന്നെ ഒരു മറുചോദ്യമുള്ളത് കൊല്ലപ്പെട്ടവന്‍ തന്നെയാണ് വിഷയം അല്ലങ്കില്‍ ഘാതകനെ മാത്രം കൊല്ലുക എന്ന് പറഞ്ഞാല്‍ പോരെ എന്നാണ്. അങ്ങനെ ചോദിക്കാന്‍ തുടങ്ങിയാല്‍ നമ്മുക്ക് അപ്രകാരം ഏത് കാര്യത്തെക്കുറിച്ചും ചോദിക്കാവുന്നതാണ്. ജബ്ബാര്‍ മാഷ് ഒരു ആയത്ത് സംഭാവന ചെയ്തിട്ടുണ്ടല്ലോ. അതിനേക്കാള്‍ പ്രസ്തുത ഉദ്ദേശ്യം നിറവേറാന്‍ എത്രയോ സഹായകവും ധാരാളം നിയമങ്ങള്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കാവുന്ന തരത്തിലുമാണ് ഖുര്‍ആന്‍ മറ്റേത് സൂക്തങ്ങളെയും പോലെ ഇതും അവതരിപ്പിച്ചിട്ടുള്ളത്. വളഞ്ഞ് മൂക്കുപിടിക്കുന്ന പ്രശ്‌നമൊന്നും ഇതിലില്ല.

  പ്രതിക്രിയ ചെയ്യേണ്ടത് ഘാതകനോടാണ്. അതിന് വിരുദ്ധമായ സമീപനമായിരുന്നു അറബിഗോത്രങ്ങളില്‍ നിലനിന്നത്. ബനൂഖുറൈള ബനൂനളീര്‍ ഗോത്രങ്ങള്‍ക്കിടയിലെ സംഭവത്തെക്കുറിച്ചാണ് എന്നും അഭിപ്രായമുണ്ട്. അവര്‍ക്ക് പ്രതിക്രിയ നടത്താന്‍ ഘാതകന്‍ തന്നെവേണമെന്നില്ല. ഇസ്‌ലാം അതില്‍ തുല്യത മാത്രമേ വരുത്തിയിട്ടുള്ളൂ, അഥവാ അടിമ കൊല്ലപ്പെട്ടാല്‍ ഘാതകന്റെ ഗോത്രത്തിലെ ഒരടിമ കൊല്ലപ്പെടണം രണ്ടെണ്ണമായിക്കൂടാ ആ അടിമയുടെ യജമാനനോ ആയിക്കൂടാ എന്നാണ് ഖുര്‍ആന്‍ പറയുന്നത് എന്നാണ് യുക്തിവാദികള്‍ മനസ്സിലായിട്ടോ ആകാതെയോ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ പരിഭാഷപ്പെടുത്തിയ ആര്‍ക്കും ആ അഭിപ്രായമില്ല എന്ന് കണ്ടുകഴിഞ്ഞു. അറബിയിലും ഇല്ല. ഉണ്ടായിരുന്നെങ്കില്‍ അമാനിമൗലവി അത് സൂചിപ്പിക്കുമായിരുന്നു. കാരണം അദ്ദേഹത്തിന്റെ വ്യാഖ്യാനം ആധികാരിക തഫ്‌സീറുകളുടെ ഒരു ക്രോഡീകരണം മാത്രമാണ്. മൗദൂദിയുടെ തഫ്‌സീര്‍ പോലെയുള്ള ഒരു വ്യാഖ്യാനമല്ല. മറ്റൊന്ന് പറയാനുള്ളത്. ഈ ഒരൊറ്റ സൂക്തം മാത്രം മുന്നില്‍ വെച്ചല്ല ഇത് സംബന്ധമായ നിയമവിധികള്‍ കര്‍മശാസ്ത്രജ്ഞര്‍ ക്രോഡീകരിക്കുന്നത്. അപ്പൂട്ടന്‍ സൂചിപ്പിച്ച ആയത്തും സമാനമായ ഒട്ടേറെ സൂക്തങ്ങളും അതോടൊപ്പം പ്രവാചകചര്യ, പ്രവാചക ശിഷ്യന്‍മാരുടെ ഭരണരീതിയില്‍ അവര്‍ അനുവര്‍ത്തിച്ച കാര്യങ്ങള്‍ ഇതെല്ലാം അതില്‍ പരിഗണിക്കും അമാനി മൗലവി അക്കാരണം കൊണ്ടാണ് മറ്റുവശങ്ങള്‍ വിശദീകരിക്കാതിരുന്നത് എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടും യുക്തിവാദികള്‍ ഊഹങ്ങള്‍ മെനയുകയാണ്. നമ്മുടെ ഇവിടുത്തെ പോസ്റ്റിന്റെ ഉദ്ദേശ്യം യുക്തിവാദികള്‍ നല്‍കിയ പരിഭാഷയിലേയും വ്യാഖ്യനത്തിലേയും പൊള്ളത്തരം തുറന്ന് കാണിക്കുക എന്നത് മാത്രമാണ്. ഈ വിഷയം പ്രതിക്രിയയുടെ മറ്റുവശങ്ങളിലേക്ക് നീട്ടണമെന്ന് ഇവിടെ ഉദ്ദേശിക്കുന്നില്ല. കാര്യങ്ങള്‍ വെക്തമാക്കാന്‍ ആ ശൈലി പ്രയോജനപ്പെടില്ല എന്നതാണ് കാരണം, യുക്തിവാദികള്‍ക്ക് അത് യോജിക്കും അവിടെ കാര്യങ്ങള്‍ കൂടുതല്‍ അവ്യക്തമാക്കണമെന്നും വായനക്കാര്‍ ആശയക്കുഴപ്പത്തില്‍ പെടണമെന്നും ഉദ്ദേശിക്കുന്ന പോലെയാണ് വിഷയങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നത്. അതുകൊണ്ട് അത്തരം പരാമര്‍ശമുള്ള അഭിപ്രായങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അമുസ്‌ലിമിനെ മുസ്‌ലിം കൊന്നാല്‍ പ്രതിക്രിയയില്ല എന്ന് ചില തഫ്‌സീറുകളില്‍ കാണുന്നു എന്ന പരാമര്‍ശമാണ് അദ്ദേഹം നടത്തുന്ന മറ്റൊരു അഭിപ്രായം. തുടര്‍ന്ന് അദ്ദേഹം തന്നെ പറയുന്നു എന്തൊരു നീതി !!!. എഴുതപ്പെട്ട മുഴുവന്‍ വ്യാഖ്യാനങ്ങളെയും ന്യായീകരിക്കള്‍ എന്റെ ബാധ്യതയായി ഞാന്‍ ഏറ്റെടുത്തിട്ടില്ല. ഇനി വാദത്തിന് ആരെങ്കിലും അങ്ങനെ സൂചിപ്പിച്ചിട്ടുണ്ട് എന്നും വെക്കുക. എന്നിരുന്നാല്‍ പോലും അത് ഞാന്‍ മനസ്സിലാക്കിയ ഖുര്‍ആനിനും പ്രവാചക ചര്യക്കും എതിരാണ് അത്. എത്രയോ തെളിവുകള്‍ ഹാജറാക്കാന്‍ കഴിയും അന്യായമായി ഒരാത്മാവിനെ കൊല്ലുന്നവന്‍ സകല മനുഷ്യരെയും കൊല്ലുന്നതിന് സമമാണ് എന്ന സൂചിപ്പിക്കുന്ന പ്രസിദ്ധമായ വചനത്തില്‍ അവരുടെ മതമേതെന്ന് പറയുന്നില്ല.

  ReplyDelete
 24. ഒരു ക്ഷമാപണം നടത്തേണ്ടി വന്നിരിക്കുന്നു. ജബ്ബാര്‍ മാഷ് മുന്ന് അഭിപ്രായങ്ങള്‍ കൂടി നല്‍കിയിരുന്നു അതിനുള്ള മറുപടിയാണ് മുകളില്‍ നല്‍കിയത്. അദ്ദേഹം തന്റെ വാദങ്ങള്‍ ആവര്‍ത്തിക്കുയാണ്. ഒന്നില്‍ വാഖിദിയുടെ പരിഭാഷ നല്‍കിയിരുന്നു. മറ്റൊന്നില്‍ അമുസ്‌ലിമിനെ മുസ്‌ലിം കൊന്നാല്‍ പ്രതിക്രിയ ഇല്ല എന്ന് ചില തഫ്‌സീറുകളില്‍ കാണുന്നതായി പറയുന്നു. മറ്റൊന്ന് അദ്ദേഹം തന്റെ ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്ത് ആയത്ത് മാറിപ്പോയതിനാലാണ് എന്ന് പറയുന്നു. അത് വിഷയമാക്കേണ്ടതില്ല എന്നും. ഇവ ഞാന്‍ പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ചതായിരുന്നു. അബദ്ധവശാല്‍ നഷ്ടപ്പെടുകയാണുണ്ടായത്. താങ്കളുടെ വശം കോപ്പിയുണ്ടെങ്കില്‍ അവ വീണ്ടും ചേര്‍ക്കാവുന്നതാണ്.

  താങ്കള്‍ തെറ്റിദ്ധരിച്ചതാണെങ്കില്‍-അതിനുള്ള സാധ്യത മുമ്പ് സൂചിപ്പിച്ചിട്ടുണ്ട് - ഇനിയും ചില കാര്യങ്ങള്‍ എനിക്ക് തോന്നുന്നുണ്ട്, ഏതായാലും അത് താങ്കള്‍ കണ്ടെത്തുക. എന്നിട്ട് ബോധ്യപ്പെട്ടാല്‍ താങ്കളുടെ പോസ്റ്റില്‍ നിന്നും പ്രസ്തുത പരാമര്‍ശവിഷയം നീക്കം ചെയ്യുക. അതല്ല താങ്കള്‍ നല്‍കിയ വ്യാഖ്യാനം ആരെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ മാത്രം അവ പ്രസിദ്ധീകരണത്തിന് നല്‍കുക. പരിഹസിക്കാന്‍ വേണ്ടി മാത്രം അഭിപ്രായം പറയാതിരിക്കുക. ഇതോടൊപ്പം ചിന്തകന്‍ നല്‍കിയ കമന്റുകൂടി ചേര്‍ത്ത് വായിച്ചാല്‍ ഈ വിഷയത്തില്‍ ഇനി ഒന്നും പറയാനില്ല. പങ്കെടുത്ത അപ്പൂട്ടന്‍, ബുദ്ധിമാന്‍, ജബ്ബാര്‍ മാഷ്, ചിന്തകന്‍ എല്ലാവര്‍ക്കും നന്ദി.

  ReplyDelete
 25. Retaliation=തുല്യശിക്ഷ ???

  ReplyDelete
 26. PICKTHAL: O ye who believe! Retaliation is prescribed for you in the matter of the murdered; the freeman for the freeman, and the slave for the slave, and the female for the female. And for him who is forgiven somewhat by his (injured) brother, prosecution according to usage and payment unto him in kindness. This is an alleviation and a mercy from your Lord. He who transgresseth after this will have a painful doom.

  ReplyDelete
 27. ഇവ്വിഷയകമായി ചര്‍ചതുടരാന്‍ ആഗ്രമില്ലാത്തതുകൊണ്ടാണ് അവസാന കമന്റുകള്‍ക്ക് ഞാന്‍ മറുപടി പറയാതിരുന്നത്. എന്നാല്‍ ചിലര്‍ അത് തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന് അവരുടെ പിന്നീടുള്ള അഭിപ്രായത്തില്‍ നിന്ന് മനസ്സിലായി. ഖിസ്വാസ് എന്ന പദവും അല്‍ഹുര്‍റുബില്‍ഹുര്‍റി എന്നീ ഖുര്‍ആനിക പദങ്ങള്‍ക്കും നല്‍കിയ അര്‍ഥമാണ് ഇത്തരമൊരു ചര്‍ചക്ക് ഒരു പരിധിവരെ ഇടനല്‍കിയത്. ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് ആശയമെന്തെന്ന് നോക്കാതെ പദാനുപദ പരിഭാഷയാണ് കൂടുതല്‍ ഉത്തമം എന്ന് ചിന്തിക്കുന്നവരുണ്ട്. അത്തരക്കാര്‍ കൊലചെയ്യപ്പെടുന്നവരുടെ കാര്യത്തില്‍ എന്നും സ്വതന്ത്രന് പകരം സ്വതന്ത്രന്‍ എന്നും അര്‍ഥം പറഞ്ഞുപോയിരിക്കുന്നു. ചിലര്‍ ഖിസ്വാസിന് പ്രതികാരം എന്ന അര്‍ഥവും നല്‍കിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നു. ഇതെല്ലാം കൂടി ചേര്‍ത്ത് മെനഞ്ഞ ഒരു സ്വയം കൃതവാദമാണ് ഒരാള്‍ മറ്റൊരാളുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സ്ത്രീയെയും കുട്ടിയെയും വധിച്ചാലുള്ള തുല്യശിക്ഷ (പ്രതിക്രിയ) ഘാതകന്റെ സ്ത്രീയെയും കുട്ടിയെയും വധിക്കുക എന്നതാണ് എന്ന ഖുര്‍ആനിന്റെ അധ്യാപനങ്ങളോട് ഒരുനിലക്കും യോജിക്കാത്ത യുക്തിവാദ വ്യാഖ്യാനം. അറബി ഭാഷയനുസരിച്ചോ ഖുര്‍ആനിന്റെ നീതിശാസ്ത്രമനുസരിച്ചോ ഇപ്രകാരം മനസ്സിലാക്കാനാവില്ല. മാഷ് സൂചിപ്പിച്ച ഇംഗ്ളീഷ് പദത്തിന് (Retaliation)പ്രതികാരം എന്നതോടൊപ്പം പ്രതിക്രിയ എന്ന അര്‍ഥവും ഇംഗ്ളീഷ് മലയാള നിഘണ്ടുവില്‍ കാണാന്‍ കഴിയും. ഖുര്‍ആന്റെ ഭാഷ ഇംഗ്ളീഷല്ലാത്തതുകൊണ്ടുകൂടിയാണ് ജബ്ബാര്‍ മാഷിന്റെ അവസാന കമന്റിന് പ്രതികരിക്കാതിരുന്നത്.

  ഗുണപാഠം: ഖുര്‍ആനിന്റെ പദാനുപദ പരിഭാഷ നടത്തുമ്പോള്‍ അര്‍ഥലോഭം സംഭവിക്കുകയോ വിരുദ്ധാര്‍ഥം ലഭിക്കുകയോ ചെയ്യുന്നിടത്ത് ആവശ്യമായ വിശദീകരണം നല്‍കാതെ പരിഭാഷ നിര്‍വഹിക്കുന്നവര്‍ ഖുര്‍ആനെ വികലമാക്കുകയാണ് ചെയ്യുന്നത്.

  ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...