Wednesday, May 19, 2010

ബൈബിളില്‍ തെറ്റുസംഭവിച്ചതെങ്ങനെ?

വിശുദ്ധഖുര്‍ആനെ ചര്‍ചചെയ്യുന്ന ബ്ലോഗില്‍ സ്വാഭാവികമായും ഇതരവേദഗ്രന്ഥങ്ങളും ചര്‍ചയില്‍ വരും. വിശുദ്ധഖുര്‍ആന്‍ മാത്രമമാണ് അവതരിക്കപ്പെട്ട അതേ മുലഭാഷയില്‍ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേദഗ്രന്ഥമെന്ന് തോന്നുന്നു. ഉണ്ടെങ്കില്‍ തന്നെ ലോകത്തെ ഏറ്റവും വലിയ മതത്തിന്റെ വേദഗ്രന്ഥമായ ബൈബിളിനുള്ളത് അതിന്റെ പരിഭാഷമാത്രമാണ്. നിലവിലുള്ള വേദഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്ന ഗ്രന്ഥങ്ങളെല്ലാം മനുഷ്യന്റെ വചനങ്ങളുടെ കലര്‍പ്പില്ലാത്ത പൂര്‍ണമായും ദൈവികവചനങ്ങളുള്‍കൊള്ളുന്ന വേദഗ്രന്ഥങ്ങളാണോ. ഖുര്‍ആനില്‍ വിശ്വസിക്കുന്നവരെല്ലാം  ഖുര്‍ആന് അത്തരമൊരു സവിശേഷത അംഗീകരിച്ചുകൊടുക്കുന്നവരാണ്. അതില്‍ പ്രവാചകന്റെ പോലും വചനമില്ല. എന്നാല്‍ ബൈബിളോ. മുസ്‌ലിംകള്‍ (ഖുര്‍ആന്‍ തന്നെ)പറയുന്നു. അവയില്‍ മനുഷ്യന്റെ വചനങ്ങള്‍ കൂടിചേര്‍ന്നിട്ടുണ്ട് എന്ന്. എന്നാല്‍ ക്രിസ്ത്യാനികളില്‍ ചിലര്‍ക്ക് പറയാനുള്ളതെന്താണെന്ന് കേള്‍ക്കൂ.

തുടര്‍ന്നുള്ള ഭാഗങ്ങള്‍ എടുത്തത്, ഇവിടെ നിന്ന്. വായിക്കുക:
[[[ വിശുദ്ധലിഖിതമെല്ലാം ദൈവനിവേശിതമാണ്‌. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്‌തനാവുകയും ചെയ്യുന്നു. (2 തിമോ. 3: 16 -17)

ബൈബിള്‍ മതഗ്രന്ഥവും വിശുദ്ധഗ്രന്ഥവുമാണ്; അതിനാല്‍ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമല്ല. എന്നാല്‍ തെറ്റിദ്ധാരണയോടെ വായിക്കുമ്പോള്‍ തെറ്റുകള്‍ കണ്ടെത്തുന്നു. സംശയാസ്പദങ്ങളായ വാക്യങ്ങളെയും  മനസ്സിലാക്കാനാവാത്ത വചനങ്ങളെയും പെട്ടെന്ന് വായിച്ചുവിടുന്നതുകൊണ്ട് ബൈബിളിന്റെ  മുഴുവന്‍ അര്‍ത്ഥവും ഗ്രഹിക്കാത്തവരാണു  അധികവും. സൂക്ഷ്നവായനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ക്ക് കാരണമായി നില്‍ക്കുന്ന ചില ഘടകങ്ങളെ പരിശോധിക്കുകയാണ് ഇതിലൂടെ..

കൈയ്യെഴുത്തുപ്രതി പകര്‍ത്തിഎഴുതിയതിലെ തെറ്റുകള്‍

ആധുനിക കാലത്തെ പല വിവര്‍ത്തനങ്ങളും ബൈബിളില്‍ വ്യത്യാസങ്ങളും അതുവഴി തെറ്റുകളും ഉണ്ടാക്കുന്നു. പല പദപ്രയോഗങ്ങളും അര്‍ത്ഥങ്ങള്‍ക്ക്‌ വ്യത്യാസം ഉണ്ടാക്കുന്നവയാണ്. ഓരോ ക്രൈസ്തവ വിഭാഗങ്ങളും തങ്ങളുടെ ദൈവശാസ്ത്രത്തിനൊപ്പിച്ചു മാറ്റാവുന്നിടത്തോളം വ്യത്യാസങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കുന്നു. പകര്‍ത്തിയെഴുതുന്നതിലൂടെയും വിവര്‍ത്തനതിലൂടെയും വന്ന തെറ്റുകള്‍  ബൈബിള്‍ തെറ്റുകളായി.

ഭാഷയുടെ പരിമിതി

ഗ്രീക്കിലും ഹീബ്രുവിലും അരമായിക്കിലും എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ മറ്റു ഭാഷകളിലേക്ക് മാറ്റുമ്പോള്‍ ഏറെ തെറ്റുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഭാഷയുടെ പരിമിതി വലിയ പരിമിതി തന്നെയാണ്. ഭാഷാപരിമിതിയും ബൈബിളിന്റെ പരിമിതിയായി.

കാലത്തിന്റെ വ്യത്യാസം

ഓരോ കാലഘട്ടത്തിനും അതിന്റേതായ കാഴ്ചപ്പാടുകളും ദര്‍ശനങ്ങളും ഉണ്ട്. പഴയനിയമ കാലഘട്ടത്തിലെ ചിന്തയില്‍നിന്നും വ്യത്യസ്തമാണ് പുതിയനിയമ കാലഘട്ടം. ആധുനിക കാലഘട്ടം അതില്‍നിന്നും വ്യത്യസ്തമാണ്. കാലഘട്ടത്തിന്റെ വ്യത്യാസങ്ങള്‍ ബൈബിളിന്റെ വ്യത്യാസങ്ങളും കുറവുകളുമായിപ്പോയി.

ശാസ്ത്രീയത

ശാസ്ത്രീയ ജ്ഞാനം കുറവുള്ള കാലഘട്ടത്തോടാണ് ബൈബിള്‍ ആദ്യം സംസാരിച്ചത്. ശാസ്ത്രീയ ജ്ഞാനക്കുറവും ബൈബിള്‍ വിജ്ഞാനീയത്തിന് കുറവ് ഉണ്ടാക്കി.

മനുഷ്യ ബുദ്ധിയുടെ പരിമിതി

മനുഷ്യ ബുദ്ധിക്കു പരിമിതിയുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യബുദ്ധിയുടെ പരിമിതി ബൈബിളിന്റെ പരിമിതിയായിത്തീര്‍ന്നു.

ഗ്രന്ഥകര്‍ത്താക്കളുടെ സ്വകാര്യ സ്വാര്‍ത്ഥത

ഓരോ ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രത്യേക ഉദ്ദേശമുണ്ട്. യാഹൂദര്‍ക്കുവേണ്ടി, യഹൂദരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതിനുവേണ്ടി മത്തായി സുവിശേഷം എഴുതിയപ്പോള്‍ യഹൂദരെ പ്രീണിപ്പിക്കുകകൂടി ലക്ഷ്യമായിരുന്നു. പാവങ്ങളോടും രോഗികളോടും അനാഥരോടും സ്ത്രീകളോടും പക്ഷം പിടിക്കുന്ന ലൂക്കായുടെ സ്വാകാര സ്വാര്‍ത്ഥതയും സുവിശേഷത്തില്‍ ഉണ്ട്. വചനഗ്രന്ഥകര്‍ത്താക്കളുടെ സ്വകാര്യ സ്വാര്‍ത്ഥതകളും അങ്ങനെ ബൈബിളിന്റെഭാഗങ്ങളായി.

കാലഘട്ടത്തിന്റെ വ്യത്യാസം

ആയിരത്തിനാന്നൂറിലധികം വര്‍ഷം കൊണ്ട് രൂപപ്പെട്ട ഒരു ഗ്രന്ഥമാണ്‌ ബൈബിള്‍. സംഭവങ്ങള്‍ നടന്ന ക്രമത്തിലോ സംഭവങ്ങള്‍ നടന്ന സമയത്തോ അല്ല ബൈബിള്‍ എഴുതപ്പെട്ടത്. അതിനാല്‍ ഗ്രന്ഥകര്‍ത്താക്കളുടെ ഓര്‍മ്മക്കുറവിലെ പിശകുകളും ബൈബിളിലുണ്ട്. ബൈബിള്‍ രൂപപ്പെട്ടത് ഓരോരോ സമൂഹങ്ങളിലാണ്‌. സമൂഹങ്ങളുടെ പ്രത്യേകതകള്‍ - ബൌദ്ധിക, സാംസ്കാരിക, ആത്മീയ നിലവാരം - സമൂഹത്തെയും അതുവഴി ഗ്രന്ഥകര്‍ത്താക്കളേയും സ്വാധീനിചിരിക്കുന്നതിനാല്‍ സമൂഹത്തിന്റെ പരിധികളും പരിമിതികളും ബൈബിളില്‍ കടന്നുകൂടി. ഇവയൊക്കെയും ബൈബിളിന്റെഭാഗവുമായി.

ഗ്രന്ഥകര്‍ത്താക്കളുടെ  അമിത തീക്ഷണത

ഗ്രന്ഥകര്‍ത്താക്കളുടെ  അമിത തീക്ഷണതയും ബൈബിളില്‍ തെറ്റുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉദാഹരണമായി പൗലോസ്‌ തന്റെ ലേഖനങ്ങള്‍ എഴുതുമ്പോള്‍ വിജാതിയരോടുള്ള താല്പര്യം യാഹൂദാചാരത്തിന് മങ്ങലേല്‍പ്പിക്കുന്നതായി  കാണുന്നു. ബ്രഹ്മചര്യം, കന്യാത്വം, സ്ത്രീസമത്വം തുടങ്ങിയ  വിഷയങ്ങളില്‍ പൌലോസിന്റെ ലേഖനങ്ങള്‍ പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നു. ഈ പ്രത്യേകതകളും ബൈബിളിലെ ഓരോ തെറ്റുകള്‍ ആയി.

ജനത്തിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെയും മൌലികവാദം

സത്യദൈവം തങ്ങളുടെ ദൈവമാണെന്നും മറ്റു മനുഷ്യര്‍ വിജാതിയരാണെന്നും, ദൈവപ്രീതിക്ക് കാരണമാവാത്തവര്‍  ആണെന്നും ഉള്ള ചിന്തകള്‍ ബൈബിള്‍ ജനതയ്ക്കും ബൈബിള്‍ ഗ്രന്ഥകര്‍ത്താക്കള്‍ക്കും ഉണ്ടായിട്ടുണ്ട്. വിജാതിയര്‍, സമരിയാക്കാര്‍ തുടങ്ങിയ പദങ്ങളിലൂടെ ഒരുതരം അവജ്ഞയും അവഗണനയും ആ ജനതയോട് ബൈബിള്‍ പുലര്‍ത്തി. ദൈവജനത്തിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെയും അമിതഭക്തിയും മൌലികവാദവും മറ്റുള്ളവരെ പുശ്ചത്തോടെ വീക്ഷിക്കാനും, അവരുടെ പരാജയം ദൈവം തങ്ങളുടെ കൂടെയുള്ളതിന്റെ തെളിവുകളായും ചിത്രീകരിക്കാന്‍ ഇടവന്നു. ഇതും ബൈബിളിന്റെ ഭാഗമായി.

വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനം
     
ബൈബിളില്‍ ശരിയും, നന്മയും, സത്യവും, പൂര്‍ണ്ണതയും മാത്രമല്ല ഉള്ളത്. ജീവിതത്തിന്റെ വേദനകളിലും അരക്ഷിതാവസ്തയിലും ബൈബിള്‍ കഥാപാത്രങ്ങള്‍ പറയുന്നതും ചിന്തിക്കുന്നതും ബൈബിളില്‍ രേഖപ്പെടുത്തി. ദൈവമില്ലെന്ന തോന്നല്‍, ആകാശത്തിനു താഴെയുള്ളതെല്ലാം മായ, പിശാചിന്റെ സ്വാധീനം ഇവയെല്ലാം സാധാരണ മനുഷ്യന്റെ അനുഭവമായപ്പോള്‍ അതും ബൈബിളില്‍ രേഖപ്പെടുത്തി. ഭൂമിശാസ്ത്രപരമായ അറിവിന്റെ കുറവ്, ജീവികളുടെ സ്വഭാവം, മാധ്യമങ്ങളുടെ അഭാവം, സൃഷ്ട്ടിയെപ്പറ്റിയുള്ള വ്യത്യസ്ത ചിന്തകള്‍ എന്നിവയൊക്കെയും ബൈബിളിനെ പരിമിതപ്പെടുത്തി. പരിമിതികളും പരിധികളും ബൈബിളില്‍ രേഖപ്പെടുത്തിയപ്പോള്‍ ദൈവനിവേശിത ബൈബിളില്‍ തെറ്റുകളുണ്ടെന്നു വിധി എഴുതാന്‍ അത് കാരണമായി. 

(തുടരും...) ]]] 
ഈ ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്കായി നമ്മുക്ക് കാത്തിരിക്കാം. ഇതിനോടുള്ള നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പറയുകയും ചെയ്യാം.

9 comments:

  1. ഈ ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്കായി നമ്മുക്ക് കാത്തിരിക്കാം. ഇതിനോടുള്ള നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പറയുകയും ചെയ്യാം.

    ReplyDelete
  2. വ്യക്തം.


    ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
  3. അല്ല, ഈ തെറ്റ് അല്ലാഹു ബോധപൂര്‍വം വരുത്തിവെച്ചതായിക്കൂടെന്നുണ്ടോ... സകലതിനേം നമ്മുടെ പടച്ചോനാണല്ലോ നിര്‍മ്മിച്ചത്.. അങ്ങനെ നോക്കുമ്പോള്‍ ബൈബിളും അദ്ദേഹത്തിന്റെ തന്നെ സൃഷ്ടിയല്ലേ... ഒരു ഗ്രന്ഥം മാത്രം സമ്പൂര്‍ണ ശരിയും ബാക്കിയുളളതൊക്കെ അബദ്ധപഞ്ചാംഗമായും അദ്ദേഹം പബ്ലിഷ് ചെയ്തത് ശരിയാണോ... ഒരേ പ്രസില്‍ തന്നെ ഒറിജനല്‍ നോട്ടും കളളനോട്ടും അച്ചടിക്കുന്ന റബ്ബുല്‍ ആലമീനായ തമ്പുരാനേ.. നിന്നെ ഒരു പിടിയും കിട്ടുന്നില്ലല്ലോ....

    ReplyDelete
  4. വിശുദ്ധഖുര്‍ആന്‍ മാത്രമമാണ് അവതരിക്കപ്പെട്ട അതേ മുലഭാഷയില്‍ പാരായണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന വേദഗ്രന്ഥമെന്ന് തോന്നുന്നു.

    അതേയതേ. തോന്നുന്നു. ശരിയായിരിക്കും

    ReplyDelete
  5. ഇവിടത്തെ ചര്‍ച്ച നിരീക്ഷിക്കുന്നു.!

    ReplyDelete
  6. Bible is not gods book. it is written by some philosophers over many years...

    would like to know few things?

    1. who received qurran words from god?
    - where did he receive those words?
    2. who wrote this words into books. is it written by a single person? or multiple people?
    3. if it is written by other than the guy got it, how did they convey those message?

    4. what protocol they used for conveying message from one group of people to others.. what was the error correction mechanism used to verify the original?

    ReplyDelete
  7. >> ഈ ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ക്കായി നമ്മുക്ക് കാത്തിരിക്കാം. <<

    ഈ ലേഖനത്തിന്റെ രണ്ടാം ഭാഗം ഇവിടെ

    ReplyDelete
  8. അഭിപ്രായം നല്‍കിയ
    മുഖ്താര്‍,
    മാരീചന്‍ ,
    ശ്രീക്കുട്ടന്‍ ,
    ബീമാപള്ളി ,
    മുക്കുവന്‍ ,
    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  9. അഭിപ്രായം രേഖപ്പെടുത്തിയ

    മുഖ്താര്‍ ,
    മാരീചന്‍ ,
    ശ്രീക്കുട്ടന്‍ ,
    ബീമാപള്ളി,
    മുക്കുവന്‍ ,

    എല്ലാവര്‍ക്കും നന്ദി.

    @മുഖ്താര്‍

    ബാക്കിഭാഗങ്ങള്‍ വായിക്കാം സന്തോഷ് തന്നെ ലിങ്ക് നല്‍കിയിരിക്കുന്നു എങ്കിലും ആലേഖനം തുടര്‍ചയായി ചേര്‍ക്കാം.

    @മാരീചന്‍ ,

    ദൈവം ഒന്ന് തെറ്റായും മറ്റൊന്ന് ശരിയായും ഇറക്കിയതല്ല എന്ന് വളരെ വ്യക്തമായി പോസ്റ്റില്‍ പറയുന്നുണ്ടല്ലോ. ഇന്‍ജീല്‍ പൂര്‍മല്ലാത്തതിനാലും തോറയിലെ പലനിയമങ്ങളും കാലികമല്ലാത്തതിനാലും പ്രവാചകന്‍ മുഹമ്മദ് നബി വിശുദ്ധഖുര്‍ആന്‍ കൊണ്ടുവരുന്ന വരെ മാത്രമേ അതിന്റെ നിലനില്‍പ്പ് ഉദ്ദേശിച്ചിരുന്നുള്ളൂ എന്ന വേണം മനസ്സിലാക്കാന്‍. എന്നാല്‍ അതിന് മുമ്പുതന്നെ മുകളില്‍ സൂചിപ്പിച്ച വിവിധകാരണങ്ങളാല്‍ അതില്‍ അബദ്ധങ്ങള്‍ കടന്നുകൂടി.

    @ശ്രീക്കുട്ടന്‍ ,

    ഒരു സംശയം പ്രകടിപ്പിച്ചത്. വിഷയം തിരിഞ്ഞുപോകാതിരിക്കാനാണ്.

    @ മുക്കുവന്‍

    ഖുര്‍ആനെ സംബന്ധിച്ചുള്ള ചില പ്രാഥമിക അന്വേഷണങ്ങളാണ് താങ്കള്‍ നടത്തിയിരിക്കുന്നത്. ബൈബിളിനെക്കുറിച്ച് നിങ്ങളുടെ വാദത്തിനും സന്തോഷിന്റ വാദത്തിനും മധ്യേയാണ് സത്യമുള്ളത്. അത് ദൈവികമായിരുന്നു. പക്ഷെ പോസ്റ്റില്‍ പറയപ്പെട്ട കാരണങ്ങള്‍ തെറ്റ് വന്നുകൂടി.

    ഈ ലിങ്കില്‍ ഖുര്‍ആനെസംബന്ധിച്ച ചില പ്രാഥമിക അറിവുകളുണ്ട്. തല്‍കാലം അത് മതിയാകും.

    @സന്തോഷ്

    ലിങ്ക് നല്‍കിയതിന് നന്ദി.

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...