Saturday, May 8, 2010

ഖുര്‍ആനിലേക്ക് പുതിയൊരു വാതില്‍


മനുഷ്യകുലത്തിന്റെ സന്മാര്‍ദര്‍ശനത്തിന് അവതീര്‍ണമായതാണ് വിശുദ്ധഖുര്‍ആന്‍ . അത് ആരുടെയും കുത്തകയല്ല. അപ്രകാരം ചിന്തിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തികകയും ചെയ്തിരുന്ന ഒരു കാലഘട്ടം കേരള ചരിത്രത്തില്‍ കഴിഞ്ഞ് പോയിട്ടുണ്ട്. ഇപ്പോഴും ചിലരെങ്കിലും അതേ വിശ്വാസം പേറുന്നവരുണ്ട്. എന്നാല്‍ വിശുദ്ധഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് മരുഷ്യരേ എന്ന് വിളിച്ചുകൊണ്ടാണ്.

ഖുര്‍ആന്‍ അടിസ്ഥാനകാര്യങ്ങളാണ് നല്‍കുന്നത്. വിശുദ്ധഖുര്‍ആന്‍ മനുഷ്യന് നേരിട്ട് നല്‍കുകയല്ല ചെയ്തത്. അപ്രകാരമായിരുന്നെങ്കില്‍ അവ പൂര്‍ണമായി വിശദീകരിക്കുന്ന വിധം ആകേണ്ടിയിരുന്നു. എങ്കില്‍ പോലും അവ്യക്തതകള്‍ അവശേഷിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഗ്രന്ഥം ഒരു പ്രവാചകനിലൂടെയാണ് നമ്മുക്ക് ലഭിക്കുന്നത്. തൗറാത്ത് മോശയിലൂടെ സങ്കീര്‍ത്തനങ്ങള്‍ ദാവീദിലൂടെ ഇഞ്ചീല്‍ ഇസായിലൂടെ (ക്രിസ്ത്യാനികള്‍ പിന്നീട് യേശുവിനെ ദൈവവും ദൈവപുത്രനുമൊക്കെയാക്കി മാറ്റി എന്നത് വാസ്തവം). ഖുര്‍ആന്‍ മുഹമ്മദ് നബിയിലൂടെയും പ്രവാചകമാരുടെ ബാധ്യത വേദഗ്രന്ഥം വിശദീകരിക്കുക എന്നതായിരുന്നു. തങ്ങളുടെ ജീവിതത്തില്‍ അത് പകര്‍ത്തിയാണ് പ്രവാചകന്‍മാര്‍ ആ കാര്യം നിര്‍വഹിച്ചത്. അതുകൊണ്ടുതന്നെ വിശുദ്ധഖുര്‍ആനിന്റെ പൂര്‍ണത് ആ പ്രവാചകത്വം കൂടി ഉള്‍കൊള്ളുമ്പോഴാണ്.

അതുകൊണ്ടുതന്നെ പ്രവാചകന് ശേഷം വിശുദ്ധഖുര്‍ആനിന്റെ വ്യാഖ്യാനങ്ങള്‍ പ്രവചാക ചര്യക്കനുസരിച്ച് എഴുതപ്പെട്ട് പോന്നു. ഇത്തരം വ്യാഖ്യാനങ്ങള്‍ക്കുന്നും ദിവ്യത്വമില്ല. അവരുടെ കാലികമായ വീക്ഷണം അതില്‍ കടുന്നുവരാം. ഇതിനെ ആനിലക്ക് തന്നെ കാണണം. ആധുനിക കാലഘട്ടത്തില്‍ എഴുതപ്പെട്ട ഏറ്റവും ശ്രദ്ധേയമാണ ഖുര്‍ആന്‍ വ്യാഖ്യാനമാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍. ലോക പ്രശ്‌സ്തമായ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍ മൂലഭാഷ ഉറുദുവാണ്. അനേകം ലോകഭാഷകളിലേക്ക് ഇതിനകം അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഉറുദുവിന്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്നതും തഫ്ഹീമാണോ എന്ന് ഞാന്‍ സംശയിക്കുന്നതിന് കാരണം യു.എ.ഇലെ ഉറുദു സംസാരിക്കുന്നവര്‍ ധാരാളമായി പങ്കെടുക്കുന്ന പള്ളികളിലൊക്കെ കാണപ്പെട്ടത് തഫ്ഹീമിന്റെ പതിപ്പുകളായതുകൊണ്ടാണ്.

തഫ്ഹീം പുര്‍ണമായി ഡിജിറ്റല്‍ മീഡിയയിലേക്ക് മാറ്റിയത് ആദ്യമായി മലയാളത്തിലാണ് എന്റെ അറിവ്. അതിന് മുമ്പ് മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണമെന്ന വ്യാഖ്യാന ഗ്രന്ഥത്തെ അധികരിച്ച് ഒരു മലയാളം സോഫ്റ്റ് വെയര്‍ ഇറങ്ങിയിരുന്നു. പക്ഷെ അതിനേര്‍പ്പെടുത്തിയ ഭീമമായ വിലയും കോപ്പിയെടുക്കാനുള്ള സൗകര്യമില്ലായ്മയും അതിന്റെ സാന്നിദ്ധ്യം പോലും അജ്ഞാതമാക്കി. അതിന് വേണ്ടിവന്ന അധ്വോനവും ചെലവും പരിഗണിക്കുമ്പോള്‍ ബന്ധപ്പെട്ടവര്‍ ആ വിലനിശ്ചയിച്ചതില്‍ അത്ഭുതമൊന്നുമില്ല. ആ സി.ഡി. ഒരു സുഹൃത്തിലൂടെ കയ്യില്‍ കിട്ടുമ്പോള്‍ ഞാന്‍ ആദ്യമായി ചിന്തിച്ചത് തഫ്ഹീമിന്റെ സി.ഡി. ഇറങ്ങിയിട്ടുണ്ടോ എന്നാണ്. നാട്ടില്‍ വന്ന ശേഷം ചിലപുസ്തകങ്ങള്‍ വാങ്ങാന്‍ ഐ.പി.എചിലേക്ക് പുറപ്പെടുമ്പോള്‍ എന്റെ മനസ്സില്‍ അത്തരമൊരു ചിന്തയും കൂടി ഉണ്ടായിരുന്നു. ബന്ധപ്പെടവരോട് അന്വേഷിച്ചപ്പോള്‍ ഇറങ്ങിയിട്ടില്ലെന്ന് അറിയാന്‍ കഴിഞ്ഞു. പിന്നീട് ഏതാനും മാസങ്ങള്‍ ശേഷം എന്നെ ഒരു വിളി തേടിയെത്തി. ഇപ്രകാരം തഫ്ഹീം സോഫ്റ്റ് വെയറിലേക്ക് പകര്‍ത്തുന്ന ഒരു പ്രൊജക്റ്റിന് വേണ്ടി ഒരു മുഴുസമയ കോര്‍ഡിനേറ്ററെ ഐ.പി.എച്ച് തിരക്കുന്ന സന്ദര്‍ഭത്തിലാണ് അത് സംഭവിച്ചത്. തുടര്‍ന്ന് അതിന്റ കണ്‍വീനറായി ചുമതലയേല്‍പ്പിക്കപ്പെട്ട വി.കെ അബ്ദു സാഹിബിനെ ചെന്ന് കാണുകയും അദ്ദേഹം ഞാന്‍ ചെയ്യേണ്ട ജോലിയെക്കുറിച്ച് വിശദീകരിച്ച് തരികയും ചെയ്തു. ഇതിന്റെ വര്‍ക്കുകള്‍ ചെയ്യാന്‍ നാം ഒരു കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരാണ് ഈ വര്‍ക്ക് ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രോഗ്രാമര്‍മാര്‍ വിഷയത്തെക്കുറിച്ച അറിവുള്ളവരായിരിക്കില്ല. അതില്‍ ഐ.പി.എച്ചില്‍ നിന്നുള്ള സഹായം അവര്‍ക്ക് നല്‍കുക. പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്നതായിരിക്കും എന്റെ സ്ഥാനം. തഫ്ഹീമിനെക്കുറിച്ചുള്ള ധാരണയും കമ്പ്യൂട്ടറിലുള്ള സാമാന്യ പരിചയവും ഉള്ളതുകൊണ്ട് ഒട്ടും ആശങ്കയില്ലാതെ ഞാന്‍ ഏറ്റെടുത്തു. പിന്നീട് രണ്ടുപേരെ കൂടി ഉള്‍പ്പെടുത്തി ഞങ്ങള്‍ മൂന്നുപേരെ കണ്ടന്റ് മാനേജ്‌മെന്റിന് മുഴുസമയ സേവനത്തിനായി നിയോഗിക്കപ്പെട്ടു. അബ്ദുള്‍ ശുക്കൂര്‍ പറവണ്ണ, അബൂദര്‍റ് എടയൂര്‍ എന്നിവരായിരുന്നു ബാക്കി രണ്ടുപേര്‍. ശുക്കൂര്‍ സാഹിബ് 20ലധികം വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്. അതിവേഗം മലയാളം ടൈപ്പുചെയ്യാന്‍ അദ്ദേഹത്തിന് കഴിയും. അബൂദര്‍റ് എഡിറ്ററായും. പക്ഷെ പ്രൊജക്റ്റ് തുടങ്ങി അല്‍പം പിന്നിട്ടപ്പോഴാണ്. ഞങ്ങളുടെ യഥാര്‍ഥ ഡ്യൂട്ടിയെക്കുറിച്ചുള്ള ധാരണ ലഭിച്ചത്. പിന്നീട് ജോലിക്കിടയിലെ കൃത്യമായ വിഭജനം സാധ്യമായിരുന്നില്ല. പ്രോഗ്രാമര്‍മാരില്‍നിന്ന് നിര്‍ദ്ദേശം കൃത്യമായി സ്വീകരിക്കുക. പിന്നീട് രണ്ടുപേരോടും കൂടിയാലോചിച്ച് കൂട്ടായി ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ശൈലി. ഞങ്ങളീ പ്രവര്‍ത്തനത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമായിരുന്നു. സംഭവബഹുലമായ ഒന്നരവര്‍ഷത്തെ 100 ലധികം പേരുടെ കഠിനമായ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്റെ കമ്പ്യൂട്ടര്‍ പതിപ്പ്. പക്ഷെ അതിന്റെ പരിമിതി ഇതിന്റെ പ്രവര്‍ത്തരകുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ എ്ന്നതാണ്. ഈ വലിയ പരിമിതി മറികടക്കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ തഫ്ഹീമുല്‍ ഖുര്‍ആന്റെ നെറ്റ് പതിപ്പ്. യൂണികോഡായതിനാല്‍ സര്‍ചിനും മറ്റും വളരെ സൗകര്യമായി.

ഇത്തരമൊരു സൗകര്യം ഇതുവരെ നിലവിലില്ലാത്തതുകൊണ്ടാണ് എന്റെ ഈ ബ്ലോഗില്‍ പലപ്പോഴും തഫ്ഹീമിന്റെ വ്യാഖ്യാനങ്ങള്‍ ചേര്‍ത്ത് പോസ്റ്റാക്കിയത്. ഇനി അതിന്റെ ആവശ്യമില്ല. അതുകൊണ്ട് ഖുര്‍ആനിന്റെ മറ്റുവിഷയങ്ങള്‍ ചര്‍ചചെയ്യാം. ലോകത്തിലെ ആര്‍ക്കും ഇനി വിശുദ്ധഖുര്‍ആന്‍ മനസ്സിലാക്കുക എന്നത് അതീവലളിതമായി മാറിയിരിക്കുന്നു. ഈ നെറ്റ് സംവിധാനം പൂര്‍ത്തിയാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇത് ഈ കാലത്തിനിടയില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ അതിന്റെ കമ്പ്യൂട്ടര്‍ വേര്‍ഷനുള്ള പങ്ക് വിസ്മരിക്കാവതല്ല. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച അതിവിദഗ്ദനായ  പ്രോഗ്രാമര്‍ കൊടിയത്തൂര്‍ കാരനായ ഷാഹിറിനെ പരാമര്‍ശിക്കാതെ ഈ വിവരണം അപൂര്‍ണമാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നവരിലൂടെ നിലക്കാത്ത പ്രതിഫലം ഇതിന് വേണ്ടി സാമ്പത്തികവും പ്രചരണപരവുമായ പ്രവര്‍ത്തനങ്ങളിലെല്ലാം പങ്കാളികളായവര്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ദൈവം  അവന്റെ വചനങ്ങള്‍ മനുഷ്യരിലെത്തിക്കാനായി മറ്റൊരു വാതില്‍ കൂടി തുറക്കുകയാണ്. ഇതാ ഇതിലൂടെ.

7 comments:

  1. ദൈവം അവന്റെ വചനങ്ങള്‍ മനുഷ്യരിലെത്തിക്കാനായി മറ്റൊരു വാതില്‍ കൂടി തുറക്കുകയാണ്.

    ReplyDelete
  2. പുതിയ സം‌രം‌ഭത്തിനു എല്ലാ ആശംസകളും.
    കൂടുതല്‍ പേര്‍ക്ക് വായിക്കാനും പഠിക്കാനും ഇത്
    തീര്‍ച്ചയായും സഹായകരമാവും.
    സൈറ്റ് ലളിതമായും മനോഹരമായും തന്നെ
    ഡിസൈന്‍ ചെയ്തിരിക്കുന്നു.
    ഇതിന്റെ ലിങ്ക് സൈറ്റിലും ബ്ലോഗ്ഗിലും കൊടുക്കാന്‍
    കഴിയുന്ന കോഡ് തന്നാല്‍ എന്റെ ബ്ലോഗ്ഗിലും ചേര്‍ക്കാമായിരുന്നു.

    ReplyDelete
  3. അഭിനന്ദനീയമായ ഒരു കാര്യമാണിത്.

    ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെല്ലാം സര്‍വേശ്വരന്‍ അര്‍ഹിക്കുന്ന പ്രതിഭലം നല്‍കട്ടെ.!

    ആശംസകളോടെ.!

    ReplyDelete
  4. അൽഹംദുലില്ലാഹ്.. ഈ മഹദ് സംരംഭത്തിൽ ഭാഗഭാക്കാകുവാൻ സാധിച്ച താങ്കൾ അനുഗ്രഹീതൻ തന്നെ.. താങ്കൾക്കും ഇതിനു പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർക്കും സർവശക്തൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ.

    തഫ്ഹീമിനെ പരിചയപ്പെടുത്തിയതിൽ താങ്കളോട് നന്ദി പറയുന്നു.

    ReplyDelete
  5. അഭിപ്രായം അറിയിച്ച നൗഷാദ്, ബീമാപള്ളി, പള്ളിക്കുളം എല്ലാവര്‍ക്കും നന്ദി.

    @നൗഷാദ് തല്‍കാലം ഞാന്‍ ഈ ബ്ലോഗില്‍ നല്‍കിയത് പോലെ ലിങ്ക് നല്‍കുക. തഫ്ഹീം സൈറ്റുമായി ബന്ധപ്പെട്ട് ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അത്തരം ലിങ്ക് നല്‍കാവുന്നവിധം കോഡ് നല്‍കാന്‍ സൈറ്റുമായി ബന്ധപ്പെടുക.

    @ബീമാപള്ളി

    പ്രാര്‍ഥനയില്‍ പങ്ക് ചേരുന്നു.

    @പള്ളിക്കുളം

    അതില്‍ വലിയ ഒരു പങ്ക് വഹിക്കാന്‍ സാധിച്ചത് അല്ലാഹുവിന്റെ അനുഗ്രഹമായി ഞാന്‍ കാണുന്നു. പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തിയതിന് നന്ദി.

    വിശുദ്ധഖുര്‍ആന്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണംചെയ്ത് അതിന്റെ ജൈത്രയാത്ര തുടരുന്നു.

    ReplyDelete
  6. നല്ല സംരംഭം
    ഗുണപ്രദം

    ReplyDelete

അറബിസാഹിത്യസാമ്രാട്ടുകളുടെ സാക്ഷ്യം

വിശുദ്ധഖുര്‍ആന്‍ ദൈവികമാണെന്നതിനുള്ള നാലാമത്തെ തെളിവ്. അതിന്റെ നിസ്തുലമായ വിവരണ രീതിയും അസാധാരണമായ സാഹിത്യമഹിമയും അജയ്യമായ വശ്യശക്തിയുമാണ...