ഖുര്‍ആന്‍ ദൈവികമാണ്, ദൈവികമാര്‍ഗനിര്‍ദ്ദേശപത്രികളെന്ന നിലയില്‍ ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളില്‍ ഒന്ന് ഖുര്‍ആനാണ്. ചരിത്രപരമായി ഏറ്റവും ഒടുവിലത്തെ വേദവും ഏറ്റവും അവസാനത്തെ മാര്‍ഗനിര്‍ദ്ദേശപത്രികയുമാണത്.
ഒരു ഗ്രന്ഥം ദൈവികമാണെന്ന് വാദിക്കുന്നത് കൊണ്ടുമാത്രം ദൈവികമായിക്കൊള്ളണം എന്നില്ല. ശരിയായ കാര്യങ്ങളിലെന്ന പോലെ തെറ്റായ കാര്യങ്ങളും വാദിക്കാറുണ്ട്. മതങ്ങളുടെ ചരിത്രത്തില്‍ അതിനുദാഹരണങ്ങള്‍ ഒട്ടും കുറവല്ല. ചിലര്‍ കള്ളപ്രവാചകത്വം വാദിച്ചിട്ടുണ്ട്. അവരുടെ വചനങ്ങള്‍ ദൈവവചനങ്ങളായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. മതനേതാക്കളെ ദൈവമായിത്തന്നെ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഈ ചരിത്രയാഥാര്‍ഥ്യങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ തീര്‍ചയായും ചോദ്യമുന്നയിക്കപ്പെടാം. ഖുര്‍ആന്‍ ദൈവികവചനമാണെന്നതിന് തെളിവെന്ത്?.
ഒരു ഗ്രന്ഥം ദൈവികമാണെന്ന് വാദിക്കുന്നത് കൊണ്ടുമാത്രം ദൈവികമായിക്കൊള്ളണം എന്നില്ല. ശരിയായ കാര്യങ്ങളിലെന്ന പോലെ തെറ്റായ കാര്യങ്ങളും വാദിക്കാറുണ്ട്. മതങ്ങളുടെ ചരിത്രത്തില്‍ അതിനുദാഹരണങ്ങള്‍ ഒട്ടും കുറവല്ല. ചിലര്‍ കള്ളപ്രവാചകത്വം വാദിച്ചിട്ടുണ്ട്. അവരുടെ വചനങ്ങള്‍ ദൈവവചനങ്ങളായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. മതനേതാക്കളെ ദൈവമായിത്തന്നെ ജനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഈ ചരിത്രയാഥാര്‍ഥ്യങ്ങള്‍ മുന്നിലിരിക്കുമ്പോള്‍ തീര്‍ചയായും ചോദ്യമുന്നയിക്കപ്പെടാം. ഖുര്‍ആന്‍ ദൈവികവചനമാണെന്നതിന് തെളിവെന്ത്?.
ഒന്നാമത്തെ തെളിവ്:
ഖുര്‍ആന്‍ ദൈവികമാണെന്നത് ഖുര്‍ആന്റെ അനുയായികള്‍ മാത്രം ഉന്നയിച്ച വാദമല്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. വാദം ഇതാണ്. ഞാന്‍ വല്ല മനുഷ്യന്റെയും വചനമല്ല. സര്‍വലോകനാഥനായ ദൈവത്തിന്റെ വചനമാണ്. തന്റെ പ്രത്യേക മലക്കായ ജിബ്രീല്‍ വഴിയായി, തന്റെ അടിമ മുഹമ്മദിന് അവന്‍ എത്തിച്ചുകൊടുത്തതാണത്. എന്നിങ്ങനെ പലതവണ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു.
ഖുര്‍ആന്‍ ദൈവികമാണെന്നത് ഖുര്‍ആന്റെ അനുയായികള്‍ മാത്രം ഉന്നയിച്ച വാദമല്ല. ഖുര്‍ആന്‍ തന്നെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. വാദം ഇതാണ്. ഞാന്‍ വല്ല മനുഷ്യന്റെയും വചനമല്ല. സര്‍വലോകനാഥനായ ദൈവത്തിന്റെ വചനമാണ്. തന്റെ പ്രത്യേക മലക്കായ ജിബ്രീല്‍ വഴിയായി, തന്റെ അടിമ മുഹമ്മദിന് അവന്‍ എത്തിച്ചുകൊടുത്തതാണത്. എന്നിങ്ങനെ പലതവണ ഖുര്‍ആന്‍ വ്യക്തമാക്കിയിരിക്കുന്നു.
ഇത് സര്‍വലോകത്തിന്റെയും റബ്ബ് അവതരിപ്പിച്ച സന്ദേശമാകുന്നു. അതുമായി വിശ്വസ്തനായ ആത്മാവ് നിന്റെ ഹൃദയത്തിന്മേലിറങ്ങി-നീ (ദൈവത്തിന്റെ സൃഷ്ടികള്‍ക്ക് ദൈവത്തിങ്കല്‍നിന്നുള്ള) താക്കീത് നല്‍കുന്ന ആളുകളുടെ ഗണത്തില്‍ ഉള്‍പ്പെടേണ്ടതിന്; തെളിഞ്ഞ അറബി ഭാഷയില്‍. (26:192-203)
ഖുര്‍ആന്‍ ദൈവികമാണെന്ന അതിന്റെ വാദംകൊണ്ട് അത് ദൈവികമാണെന്നതിന് തെളിവാകുമോ എന്ന് ചോദിച്ചാല്‍, അല്ല എന്ന് തന്നെയാണ് എന്റെയും മറുപടി. എന്നാല്‍ 'പ്രാഥമികവും അനിവാര്യവുമായ തെളിവ്' എന്ന നിലപാടതിനുണ്ട്. പ്രസ്തുത വാദത്തിന്റെ അഭാവത്തില്‍ വാദസ്ഥാപനവും വാദത്തിന് തെളിവ് കൊണ്ടുവരലും ഒന്നും സാധ്യമാവുകയില്ല. കാരണം വിശുദ്ധ ഖുര്‍ആന്‍ ദൈവിക ഗ്രന്ഥമാണെന്ന വാദത്തെ വ്യവസ്ഥാപിതവും ശ്രദ്ധാര്‍ഹവുമാക്കുന്നത് പ്രസ്തുത പ്രസ്ഥാവന തന്നെയാണ്. ആ വാദം ചര്‍ചായോഗ്യമായി തീരുന്നുതും ആ അടിസ്ഥാനത്തിലാണ്.
ഖുര്‍ആന്‍ ദൈവികമാണെന്നതിനെ സംബന്ധിച്ച ചര്‍ചക്ക് അടിസ്ഥാനം ഖുര്‍ആന്‍ സ്വന്തമായി വ്യക്തമായ ഭാഷയില്‍, അങ്ങനെ വാദിക്കുന്നുണ്ടോ ഇല്ലേ എന്നായിരിക്കം. ഉണ്ടെങ്കില്‍ പ്രസ്തുത ചര്‍ച പരിഗണനീയവും പരിശോധനാര്‍ഹവും പഠനാര്‍ഹവുമാണെന്ന് മനസ്സിലാക്കാം. ഇല്ലെങ്കില്‍ നാം അതിന് മിനക്കെടേണ്ടുതുമില്ല. ഇതാണ് പ്രഥമികവും അനിവാര്യവുമായ ഒന്നാമത്തെ തെളിവ് സ്വയം അവകാശവാദം തന്നെയാണ് എന്ന് പറയാന്‍ കാരണം.
ഒന്നുകൂടി വിശദമാക്കാം. ഒരു ഗ്രന്ഥം ദൈവികമാണ് എന്ന് വാദിക്കേണ്ടത് ഒന്നാമതായി ആ ഗ്രന്ഥമോ അതുകൊണ്ടു വന്ന പ്രവാചകനോ ആയിരിക്കണം. അനുയായികളാകരുത്. അനുയായി എന്ന് വെച്ചാല്‍ ആ വാദം അംഗീകരിക്കുന്നവന്‍ മാത്രമാണ്. അതിന് സാക്ഷ്യം വഹിക്കുന്നവനാണ്. മറിച്ച് വാദം അവന്റെ ഉത്തരവാദിത്തമല്ല. വ്യവസ്ഥാപിതമായ ഒരു വാദം മുമ്പില്‍ വന്നുകഴിഞ്ഞാല്‍ മാത്രമേ സാക്ഷ്യത്തിന്റെയും അംഗീകാരത്തിന്റെയും പ്രസക്തിതന്നെ നിലവില്‍ വരികയുള്ളൂ. അതില്ലെങ്കില്‍ പിന്നെ സാക്ഷ്യത്തിന് എന്തര്‍ഥം. ദിവ്യഗ്രന്ഥമാണെന്ന് സ്വയം വാദമില്ലാതെ അതിന് വേണ്ടി തെളിവുകള്‍ ഉന്നയിക്കപ്പെടാം. ജനങ്ങളുടെ വിശ്വാസപരമായ അതിരുകവിച്ചില്‍ കാരണമായി ചരിത്രത്തില്‍ അപ്രകാരം സംഭവിച്ചിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ വേദങ്ങളാവുകയും മനുഷ്യര്‍ ദൈവമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്വയം ഈ അവകാശവാദം ഉന്നയിക്കപ്പെട്ടിട്ടുണ്ടാവില്ല.
പ്രാഥമികമായ തെളിവ് ഈ സ്വയം അവകാശവാദം തന്നെ.
ellaa nanmakalum nerunnu........
ReplyDeleteപകര്‍ത്തിയെഴുതിയപ്പോള്‍ ഉള്ള തെറ്റ്കല്‍, തര്‍ജിമാപിശകുകള്‍,എഴുതിയ എഴുത്തുകാരുടെ സ്വന്തം അഭിപ്രായങ്ങള്‍ , അച്ചടിപ്പിശക് ,എന്നിവ ഒഴിവാക്കിയാല്‍ ബൈബിള്‍ പൂര്‍ണമായും ദൈവ വച്ചമാണ്abithirumeni. ഇത് ഖുറാനില്‍ സംഭവിക്കാന്‍ സാധ്യത കുറവാണ് ,കാരണം ഇതുപോലുള്ള ഖുറാന്‍ എല്ലാം കത്തിച്ചിട്ടു ,ഉസ്മാന്‍ എഴുതിയ ഖുരാനാണ് ഇന്ന് നമ്മുടെ കൈകളില്‍ ,നബിതിരുമേനിയുടെ കൈകളാല്‍ എഴുതപ്പെട്ട ഖുരാനല്ല. തെറ്റുണ്ടെങ്കില്‍ തിരുത്തുക . എല്ലാ ബൈബിളും കത്തിച്ചു കുറ്റമറ്റ ഒരു തര്‍ജിമയുണ്ടാക്കാന്‍ ഒരുപ്രയസവുമില്ല , എന്നിട്ടും ചെയ്യാതിരിക്കുന്നത് . ഏതു ബൈബിളിലും കാതലായ സത്യത്തിനു വ്യത്യാസമില്ലാത്തത് കൊണ്ടാണ്.
ReplyDeletePart I
ReplyDeleteഈയുള്ളവന്‍ പറയുന്നത് അതേപടി ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ , ഇത് ഈയുള്ളവന്‍റെ അറിവില്ലയ്മയായി പരിഗണിച്ചു ക്ഷമിക്കേണമേ എന്നപെക്ഷിച്ചുകൊണ്ട് തുടങ്ങട്ടെ.
തിരുവചനവും, ചരിത്രവും പഠിച്ചാല്‍ , ദൈവത്തിന്‍റെ മുന്‍പില്‍ യഹൂദരും ജാതികളും എന്ന രണ്ടു വിഭാഗങ്ങളെ ഉള്ളു. ക്രിസ്ത്യാനി എന്നപേരുപോലും, യേശു സ്വപ്നം കണ്ടിരുന്നില്ല . ഉടുമുണ്ടുരിഞ്ഞു തലയില്‍ കെട്ടി എന്നെ അസഭ്യം പറയുന്നതിന് മുന്നോടിയായി , ഒരു നിമിഷം ചിന്തിക്കുക. തിരുവചനത്തില്‍ പറയുന്നത് " അന്തോക്യയില്‍ വച്ച് ആദ്യമായി ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെട്ടു"( Act 11:26) എന്നാണ്. പേര്‍ സ്വീകരിച്ചു എന്നല്ല വിളിക്കപ്പെട്ടു എന്നാനെന്നത് ശ്രദ്ധിച്ചാലും. വിളിക്കപ്പെട്ടു എന്നുപറഞ്ഞാല്‍ മറ്റുള്ളവരാല്‍ വിളിക്കപ്പെട്ടു എന്നാണ് അഥവാ അവിശാസികളാല്‍ കളിയാക്കി വിളിക്കപ്പെട്ടു.
ഉദാഹരണമായി , ബീന്‍സ് ,ക്യാമല്‍ജോക്കി, പാണ്ടി, ,
മേത്തന്‍ ,കാക്ക ,മാപ്പിള ,ചട്ടക്കാരികള്‍ ,കൊട്ടിമല്ലു , മദ്രാസി .......... എന്നതുപോലെ ഒരു ( DE ROGATORY NAME). ക്രിസ്തു യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തിയാണ്. കാരണം യഹൂദ ഗോത്രത്തില്‍ ജനിച്ചതുകൊണ്ട് തന്നെ. ശിഷ്യന്മാരെല്ലാവരും ഇതേപോലെ യെഹൂദനായി പിറന്നു യെഹൂദനായി മരിച്ച വ്യക്തികളാണ്. അവരാരും തങ്ങള്‍ ക്രിസ്യാനികളെന്നു പറഞ്ഞിട്ടില്ല, മറിച്ച് നമ്മള്‍ അങ്ങിനെ ധരിച്ചുവച്ചിരിക്കുന്നു എന്ന് മാത്രം. തിരുവചനത്തില്‍ മേല്‍പ്പറഞ്ഞതുപോലെ ഒരു സ്ഥലത്ത് മാത്രം കാണാവുന്ന ഒരു വാക്കാണിത്, അതും ഉപയോഗിച്ചിരിക്കുന്നത് വിളിക്കപ്പെട്ടു (സംഭവിക്കാന്‍ പാടില്ലതതെന്തോ സംഭവിച്ചെന്നരീതിയില്‍ ) എന്നാണ് .
ഇനി പൌലോസിന്റെ കാര്യമെടുക്കാം. സുവിശേഷവേല തുടങ്ങിക്കഴിഞ്ഞും പൗലോസ് മരിക്കുന്നത് വരെയും, താന്‍ ഒരു യെഹൂദന്‍ ആണെന്നാണ് അവകാശപ്പെട്ടിരുന്നത്.
പൗലോസ് പറയുന്ന മറ്റുള്ളവരോട് പറയുന്ന ഭാഗം ശ്രദ്ധിച്ചാലും Act 26:5 ഞാന്‍(പൗലോസ്) ഞങ്ങളുടെ മതത്തിലെ ഏറ്റവും കര്‍ക്കശ വിഭാഗത്തില്‍പെട്ട ഫരിസേയനായിട്ടാണ് വളര്‍ന്നത്.
ഇനി എതിരാളികള്‍ പൌലോസിനെക്കുറിച്ച് എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് നോക്കാം
Act 24:5 യെഹൂദരിലെ നസ്രായപക്ഷക്കാരന്‍
Act 24:14 അല്ലയോ ദേശാധിപതി ഫെലിക്സ്, " അവര്‍ ഒരുമതവിഭാഗം എന്ന് വിളിക്കപ്പെടുന്ന മാര്‍ഗമനുസരിച്ചു" പിതാക്കന്മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു"
ഇനിയും അനവധി തെളിവുകളും ഉദാഹരണങ്ങളുണ്ട്. ഇതില്‍നിന്നെല്ലാം എന്താണ് നമ്മള്‍ മനസിലാക്കുന്നത്?
സ്നേഹത്തോടെ പിപ്പിലാഥന്‍
Part 2
ReplyDeleteയേശു ഇവിടെ വന്നത് വഴിതെറ്റിയ യെഹൂദാരെ നേരെയാക്കാനും , അതുകഴിഞ്ഞ് ജാതികളെ യാഹൂതരക്കനുമാണ്. നടപടി പുസ്തകത്തില്‍ ജാതികളെ യെഹൂദാരക്കുന്നത്
നമ്മുക്ക് കാണാം. Act 16:3 .
ഇതുപറയുമ്പോള്‍ എന്താണ് യെഹൂദന്‍ , ആരാണ് യെഹൂദന്‍ എന്നാ ചോദ്യമുയരും. ഇസ്രായേലികള്‍ യെഹൂദര്‍ എന്ന് ഒരു തെറ്റിദ്ധാരണ എങ്ങിനെയോ പരന്നിട്ടുണ്ട്? അത് ശരിയല്ല. ഇസ്രായേലില്‍ എല്ലാ ജാതികളുമുണ്ട് (ദൈവജനം വഴിതെറ്റിയാതുമൂലം സംഭാവിച്ചതുമുണ്ട്) ഇന്നത്തെ യഥാര്‍ത്ഥ യെഹൂദനെ കണ്ടുപിടിക്കുക അസാധ്യമാണ്.
ബ്രെഹ്മത്തെ അറിയുന്നവന്‍ ബ്ര്രഹ്മണന്‍ . യെഹോവയെ അറിയുന്നവന്‍ യെഹൂദന്‍ ഇയൊരു അളവുകോലെ നമുക്കുള്ളൂ.
Romans 2:29 but he is a Jew who is one inwardly; and circumcision is that of the heart , in the spirit not in the letter; whose praise is not of men, but of God.
അതായത് യെഹോവയെ അറിഞ്ഞു യെഹോവക്കുവേണ്ടി ജീവിക്കുന്ന ഏത് മനുഷ്യനും യെഹൂദാനാണ്. അതാണ് ദൈവം ആഗ്രഹിക്കുന്നതും.
ചരിത്രം പഠിച്ചാല്‍ മുഹമ്മദും യെഹൂദരുടെ അനാചാരങ്ങള്‍ മാറ്റാന്‍ ശ്രമിച്ചവനാണ്. മനുഷ്യനുണ്ടോവിടൂ ക്രിസ്തുവിന്റെ പേരില്‍ ഒരുമതം അതില്‍ അനേക വിഭാഗങ്ങള്‍. മുഹമ്മദിന്‍റെ പേരില്‍ ഒരു മതം , അതിലും വിഭാഗങ്ങള്‍ , ബുദ്ധനോ, ജൈനനോ, ഗുരുനാനക്കോ,ശ്രീനാരയാനഗുരുവോ ഒന്നും ഒരു മതവും ഉണ്ടാക്കിയിട്ടില്ല , ഇവരുടെ പേരില്‍ പില്‍ക്കാലത്ത് മതങ്ങള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു . ഇവരെല്ലാം ന്യായപ്രമാണത്തില്‍ നിന്നും
കാര്യമായ വ്യത്യാസമില്ലാത്ത വിശ്വാസികളായിരുന്നു . ദൈവങ്ങള്‍ അല്ലതിരുന്നതുകൊണ്ട് മാനുഷികമായ പല തെറ്റുകളും അവരുടെ ഉപദേശങ്ങളില്‍ വന്നുവെന്ന് മാത്രം.
ആയതിനാല്‍ മാനുഷികമായതോന്നും (തിരുവചന ത്തിലില്ലാത്തത് ) പൂര്‍ണമാകില്ല എന്ന് മനസിലാക്കി, മനുഷ്യനിര്‍മ്മിതമായ എല്ലാത്തിനെയും,ദുരഭിമാനവും ഒഴിവാക്കിയാല്‍
പ്രശ്നങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാവും .
തെറ്റിദ്ധരിക്കരുത്, ഞാന്‍ പറഞ്ഞത് ക്രിസ്തുവിനെതിരല്ല, മറിച്ച് ക്രിസ്തു പറഞ്ഞതുതന്നെയാണ്. ഇന്നത്തെ കോണ്‍ഗ്രസ്സുകാരെപ്പോലെയാണ്, ഇന്നത്തെ ക്രിസ്ത്യാനികളും.
ഗാന്ധിയുടെ പെരുപറഞ്ഞും ഗാന്ധിയുടെ പ്രതിമകള്‍ മുക്കിലും മൂലയിലും സ്ഥാപിച്ചും ഗാന്ധിയുടെ ഖദര്‍ അണിഞ്ഞും, ഗാന്ധിപറഞ്ഞതിനെ വളച്ചൊടിച്ചും, ഗാന്ധിയുടെപടം ഏറ്റവും വലിയ കറന്‍സികളില്‍ പതിപ്പിച്ചും ------------ ഗാന്ധിമാര്‍ഗത്തിനു ഘടകവിരുദ്ധമായി (അഴിമതിയുടെകൃഷിയും വ്യവസായവും) നടത്താനുള്ള ഒരു മറയായി മാത്രം ഗാന്ധിയെ ഉപയോഗിക്കുന്നു. ഇവര്‍ക്ക് ഗാന്ധിയെക്കുറിച്ച് വാതോരാതെ സംസാരിക്കും, ഗാന്ധിയുടെ പടവും പ്രതിമയും വീടുകളിലും കാര്യാലയങ്ങളിലും( office), കവലകളിലും, നാടുവഴികളിലും സ്ഥാപിക്കും. എന്നാല്‍ ഗാന്ധിയേയോ ഗാന്ധിമാര്‍ഗത്തെയോ ഇവര്‍ അറിയുന്നില്ലെന്ന് മാത്രം.
ഇതില്‍നിന്നോട്ടും വ്യത്യസ്തമല്ല നമ്മള്‍ ക്രിസ്ത്യാനികള്‍. ഇതേ കോപ്രായങ്ങള്‍ ക്രിസ്തുവിന്‍റെ പേരില്‍ നമ്മളും കാട്ടിക്കൂട്ടുന്നു. ക്രിസ്തുവിനെ മറയാക്കി, ക്രിസ്തുവില്‍നിന്നും ക്രിസ്തുമാര്‍ഗത്തില്‍നിന്നും മാറി നമ്മുടെ സ്വാര്‍ഥതക്ക്പറ്റിയതരത്തില്‍ ഒരു യേശുവിനെയും, യേശുവിന്‍റെ പേരില്‍ ഒരു പ്രസ്ഥാനത്തെയും സ്ഥാപിച്ചെടുക്കുന്നതില്‍ സാത്താന്‍ ഒരളവുവരെ വിജയിച്ചിരിക്കുന്നു. ക്രിസ്തുവിനെക്കുറിച്ചു പറയാനും പോക്കിക്കൊണ്ടുനടക്കാനും എളുപ്പവുമാണ് നമുക്കിഷ്ടവുമാണ്, എന്നാല്‍ ക്രിസ്തു പറഞ്ഞതെന്തെന്നു മനസിലാക്കാന്‍ നമ്മളാരും ശ്രമിക്കുന്നില്ലെന്ന്മാത്രം. അതുകൊണ്ട് നാമമാത്രക്രിസ്ത്യാനികളാകാതെ ക്രിസ്തു പറഞ്ഞിട്ടുള്ളതെന്തെന്നുമനസിലാക്കി ക്രിസ്തുവിനെമനസിലാക്കി
അടുത്ത ജന്മത്തില്‍ മാത്രം പ്രതീക്ഷയര്‍പ്പിച്ച് ജീവിക്കാന്‍ ശ്രമിക്കാം.
സ്നേഹത്തോടെ പിപ്പിലാഥന്‍